Wednesday, September 17News That Matters
Shadow

KERALA NEWS

തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പരാമർശത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കും

തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പരാമർശത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കും

KERALA NEWS
തിരുവനന്തപുരം: തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പരാമർശത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് പരാമർശം അന്വേഷിക്കാനും കേസെടുക്കാനും ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്. സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സുധാകരൻ നടത്തിയത്. 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് ചെയ്യുമ്പോൾ ഞങ...
പ്ലസ് വൺ പ്രവേശനം: ഏകജാലക അപേക്ഷ ഇന്ന് മുതൽ;   അവസാന തീയതി മെയ് 20

പ്ലസ് വൺ പ്രവേശനം: ഏകജാലക അപേക്ഷ ഇന്ന് മുതൽ; അവസാന തീയതി മെയ് 20

KERALA NEWS
കേരള സ്കൂൾ ഹയർസെക്കൻഡറി പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും. പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മെയ് 20 ആണ് അവസാന തീയതി. 24 ന് ട്രയലും ജൂൺ 16 ന് മൂന്നാം അലോട്ട്‌മെൻ്റും പ്രസിദ്ധീകരിക്കും. ജൂൺ 18 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. ചൊവ്വാഴ്ച പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ ഫലം കൂടി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഏകജാലക പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചത്. മുഖ്യ അലോട്ട്മെൻ്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. സപ്ലിമെന്ററി അലോട്ട്‌മെന്റടക്കം പൂർത്തിയാക്കി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. 4,74,917 പ്ലസ് വൺ സീറ്റുകളാണ് ഇത്തവണ സംസ്ഥാനത്ത് ലഭ്യമാക്കിയിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യതകൾ വിദ്യാഭ്യാസ വകുപ്പും സർക്കാരും ഒരുക്കി ക...
പണം കായ്ക്കുന്ന ചിരട്ട; കിലോക്ക് 31 രൂപവരെ

പണം കായ്ക്കുന്ന ചിരട്ട; കിലോക്ക് 31 രൂപവരെ

KERALA NEWS
തൃശൂർ: ഒരു കിലോ ചിരട്ടയുടെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. കിലോ 31 രൂപക്കാണ് മൊത്തക്കച്ചവടക്കാർ ചെറുകിട കച്ചവടക്കാരിൽ നിന്ന് ചിരട്ട സംഭരിക്കുന്നത്. ചിരട്ടക്ക് പ്രിയമേറിയതോടെ വീടുകളിൽനിന്ന് പാഴ് വസ്തുക്കൾ ശേഖ രിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്.സമൂഹമാധ്യമങ്ങളിലും ചിരട്ട വിലയ്ക്കെടുക്കുമെന്ന പോസ്റ്ററുകൾ ഇടംപിടിച്ചിട്ടുണ്ട്. ഒരു കിലോ ചിരട്ടക്ക് നാട്ടിൻപുറത്തെ ആക്രി ക്കടകളിൽ 20 രൂപ മുതൽ വില ലഭിക്കുന്നുണ്ട്. പാലക്കാട്ടുനിന്നും തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് ഇത് സംഭരിച്ച് കൊണ്ടു പോകുന്നത്.പലയിടങ്ങളിലും ആക്രിക്കടകളിൽ നിന്ന് ഒരു മാസം നാല് ലോഡ് ചിരട്ട വരെ കയറ്റിയയക്കുന്നു.തമിഴ്‌നാട്ടിൽ ചിരട്ടക്കരി ഉൽപാദിപ്പിക്കുന്ന നിരവധി കമ്പനികളുണ്ട്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് ഇത് ഒരു ഘടകമാണ്. ഇതിന് പുറമെ പഴച്ചാർ, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ട...
‘42,000 തീർഥാടകർക്ക് ഹജ്ജ് അവസരം നഷ്ടപ്പെടാൻ കാരണം കേന്ദ്ര ന്യൂനപക്ഷ വകുപ്പും ഉദ്യോഗസ്ഥരും; തീർഥാടകർക്ക് നഷ്ടപരിഹാരം നൽകണം’ – എം.കെ രാഘവൻ

‘42,000 തീർഥാടകർക്ക് ഹജ്ജ് അവസരം നഷ്ടപ്പെടാൻ കാരണം കേന്ദ്ര ന്യൂനപക്ഷ വകുപ്പും ഉദ്യോഗസ്ഥരും; തീർഥാടകർക്ക് നഷ്ടപരിഹാരം നൽകണം’ – എം.കെ രാഘവൻ

KERALA NEWS
കോഴിക്കോട്: സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകർക്ക് അവസരം നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എം.കെ രാഘവൻ എംപി. അവസരം നഷ്ടപ്പെട്ട തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും എം.കെ രാഘവൻ പറഞ്ഞു. സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകരുടെ അവസരം നഷ്ടപ്പെടാൻ കാരണം കേന്ദ്ര ന്യൂനപക്ഷ വകുപ്പും ഹജ്ജ് ഉദ്യോഗസ്ഥരുമാണ്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ വൈകിയതിന്റെ അടിസ്ഥാനത്തിലാണ് തീർഥാടകർക്ക് അവസരം നഷ്ടമായത്. അവസരം നഷ്ടപ്പെട്ടവർക്ക് അടുത്തവർഷം അവസരം നൽകണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ​ഗവൺമെന്റിന് കത്തയക്കുമെന്നും എം.കെ രാഘവൻ വ്യക്തമാക്കി.ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ 10,000 പേർക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. 42000 പേർക്ക്...
നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

KERALA NEWS
പെരിന്തൽമണ്ണ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് - 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ...
SSLC; സംസ്ഥാനത്ത് 99.5 ശതമാനം വിജയം, 61,449 ഫുൾ എ പ്ലസ്

SSLC; സംസ്ഥാനത്ത് 99.5 ശതമാനം വിജയം, 61,449 ഫുൾ എ പ്ലസ്

KERALA NEWS
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.5 ആണ് വിജയശതമാനം. 4,24,583 വിദ്യാർഥികൾ വിജയിച്ചതായും 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. 72 ക്യാമ്പുകളിലാണ് മൂല്യനിർണയം നടന്നത്. നാല് മണി മുതൽ ഫലം വെബ്സെെറ്റിൽ ലഭ്യമാകും SSLC RESULT LINK https://pareekshabhavan.kerala.gov.in ⁠https://prd.kerala.gov.in ⁠https://results.kerala.gov.in ⁠https://examresults.kerala.gov.in ⁠https://sslcexam.kerala.gov.in...
പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കി; നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു

പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കി; നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു

KERALA NEWS
കൊല്ലത്ത് ആഡംബര ഹോട്ടലില്‍ വെച്ച് സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അസഭ്യം വിളിച്ചതിന് പിടിയിലായ നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അഞ്ചാലുംമൂട് പൊലീസ് ആണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ആദ്യം സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍ ചീത്ത വിളിച്ചു. നാലുമണിക്കൂറിന് ശേഷമാണ് വിനായകനെ ഒടുവില്‍ വിട്ടയച്ചത്. സിനിമാ ചിത്രീകരണത്തിന്റെ ആവശ്യത്തിനായിരുന്നു വിനായകന്‍ കൊല്ലത്ത് എത്തിയത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വിനായകന്റെ മാനേജര്‍ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടന്‍ വിനായകന്‍ ഇടപെട്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ഹോട്ടലില്‍ എത്തിയ സ്ത്രീകളും കുട്ടികളും കേള്‍ക്കേ അസഭ്യവര്‍ഷം തുടര്‍ന്നു. ഹോട്ടലുകാര്‍ വിവരമറിയിച്ചതിന് തുടര്‍ന്ന് പൊലീസ് എത്തി വിനായകനെ കസ്റ്റഡിയിലെടുത്തു. പു...
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ

KERALA NEWS
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്ത് ഹൈക്കമാൻഡ്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. വർക്കിംഗ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു. കെ സുധാകരനെ AICC പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. സുധാകരന്റെ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പുതിയ അധ്യക്ഷൻ എത്തുന്നത്. അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആൻ്റണിയുടെ പേരും സജ്ജീവമായിരുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകേണ്ട എന്ന തീരുമാനം ഹൈക്കമാൻഡ് കൈകൊണ്ടിരുന്നു. അധ്യക്ഷ പദത്തിലേക്ക് താൽപര്യമറിയിച്ച് കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിനെ സമീപിച്ചിരുന്നുന്നെങ്കിലും അതും പ്രവർത്തികമായില്ല. അതേസമയം, ഹൈക്കമാൻഡ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ട്വന്റി ഫോറിനോട് പറഞ്ഞു....
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ല

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ല

KERALA NEWS
തിരുവനന്തപുരം: വിമാനങ്ങളിൽ പക്ഷിയിടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള കുടുംബങ്ങളെ ഇറച്ചി വിൽപ്പന നടത്തരുതെന്ന് കർശന നിർദേശം നൽകാൻ തീരുമാനം. പുറത്ത് നിന്നും എത്തുന്നവർ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലെ ഒരു ഭാഗം വാടകയ്ക്കെടുത്താണ് ഇറച്ചി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ വീടുകൾ ഇനി വാടകയ്ക്ക് നൽകരുതെന്ന് നഗരസഭ അധികൃതർ നിർദേശം നൽകി. ഇറച്ചി കച്ചവടം നടത്തുന്നത് നിരോധിച്ച് കോടതി ഉത്തരവും നിലനിൽക്കുന്നതിനാൽ അനധികൃത വിൽപ്പന ശ്രദ്ധയിൽപെട്ടാൽ പൊലീസും ഇടപെടും. പ്രദേശത്തെ ഭൂരഹിതരായി പുറമ്പോക്കിൽ താമസിക്കുന്നവരെ ഫ്ളാറ്റ് നിർമിച്ച് മാറ്റിത്താമസിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇവരിൽ ചിലരുടെ വീടുകളും വാടകയ്ക്കെടുത്ത് ഇറച്ചിക്കടകൾ നടത്തുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വിമാനത്താവളത്തിന് സമീപത്തുള്ള വള്ളക്കടവ് വാർഡിലെ അംഗനവാടിയും വായനശാലയുമടക്കം 96 കുടുംബങ്ങളെയാണ്...
‘പ്ലസ് ടു ഫലം ഈമാസം 21 ന്, ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കും’; മന്ത്രി വി.ശിവൻകുട്ടി

‘പ്ലസ് ടു ഫലം ഈമാസം 21 ന്, ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കും’; മന്ത്രി വി.ശിവൻകുട്ടി

KERALA NEWS
തിരുവനന്തപുരം: ‘പ്ലസ് ടു ഫലം ഈമാസം 21 ന്, ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കും’; മന്ത്രി വി.ശിവൻകുട്ടിഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും.മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.പ്ലസ് ടു ഫലം ഈമാസം 21 ന് പ്രഖ്യാപിക്കും. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം മാർജിനൽ സീറ്റ് വർധിപ്പിക്കുക. എയ്ഡഡ് സ്കൂളുകളിൽ 20ശതമാനം സീറ്റ് വർധനയുണ്ടാകും.ആവശ്യപ്പെടുന്ന എയ്‍ഡഡ് സ്കൂളുകളിൽ 10ശതമാനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം, എറണാകുളം , തൃശൂർ ജില്ലകളിലെ എല്ലാ സ്കൂളുകളിലും -20ശതമാനം വർധനയുണ്ടാകും. അമ്പലപ്പുഴ, ചേർത്തല താലൂക്...
സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി

സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി രാഷ്ടീയപാര്‍ട്ടികള്‍ കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. നവംബര്‍ അവസാന ആഴ്ചയും ഡിസംബര്‍ തുടക്കത്തിലുമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തീയതിയില്‍ ധാരണയാകും. ഡിസംബര്‍ മൂന്നാമത്തെ ആഴ്ച ഭരണസമിതി നിലവില്‍ വരും. 1510 വാര്‍ഡുകളാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പുതുതായി ഉണ്ടാവുക. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളാണ് വോട്ടെടുപ്പിലേക്ക് പോകുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ച് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ആത്മ വിശ്വാസത്തോടെ കടക്കാനുള്ള മുന്നൊരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി കഴിഞ്ഞു. ഭരിക്കുന്ന സ്ഥാപങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുമ...
ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല: തെറ്റ് തിരുത്തുമെന്ന് റാപ്പർ വേടൻ.

ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല: തെറ്റ് തിരുത്തുമെന്ന് റാപ്പർ വേടൻ.

KERALA NEWS
തെറ്റ് തിരുത്തുമെന്ന് റാപ്പർ വേടൻ. ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. തന്നെ കേൾക്കുന്നവർ ഈ വഴി സ്വീകരിക്കരുതെന്ന് വേടൻ അഭ്യർത്ഥിച്ചു. തിരുത്താനുള്ള ശ്രമത്തിലാണ് താൻ എന്ന് വേടൻ വ്യക്തമാക്കി. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടൻ‌. ‘നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ’ എന്ന് വേടന്‍ പ്രതികരിച്ചു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ കോടതി വച്ചു. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നും കോടതി നിർദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരു...
ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു

KERALA NEWS
കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഹയർ സെക്കണ്ടറി അധ്യാപകർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

ഹയർ സെക്കണ്ടറി അധ്യാപകർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

KERALA NEWS
സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരുടെ സ്ഥലംമാറ്റത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം അടുത്തെത്തി. http://www.dhsetransfer.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി മേയ് മൂന്ന് വരെ അധ്യാപകർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ വകുപ്പ് സുതാര്യമായ സ്ഥലംമാറ്റ പ്രക്രിയ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേരത്തെ അധ്യാപകരുടെ പ്രൊഫൈലുകൾ പുതുക്കാനും, പ്രിൻസിപ്പൽമാർക്ക് അവ തിരുത്താനും, കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ട്രാൻസ്ഫറുകൾ നടക്കുക. തെറ്റായ വിവരങ്ങൾ നൽകുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും, അവരെ സ്ഥലം മാറ്റില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. അത്തരം തെറ്റുകൾ തിരുത്തുന്നതിനായി ഈ വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (ഏപ്രിൽ 28, 29) ബന്ധപ്പെട്ട രേഖകളുമായി ഹയർ സെക്കൻഡറി ഡയറക്ടറേറ്...
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബി​ഗ് ബോസ് താരത്തിന് എക്സൈസ് നോട്ടീസ്

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബി​ഗ് ബോസ് താരത്തിന് എക്സൈസ് നോട്ടീസ്

KERALA NEWS
ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു, അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്...
ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

KERALA NEWS
ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. എഴുത്തുകാരന്‍, അധ്യാപകന്‍, ചരിത്ര ഗവേഷകന്‍, സാഹിത്യ നിരൂപകന്‍, തുടങ്ങി വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ വിവരണങ്ങള്‍ക്ക് അപ്പുറമാണ്. എംജിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എംജിഎസ് നാരായണന്‍, കേരള ചരിത്ര പഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങള്‍ സമാനതകളില്ലാത്തതാണ്.പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റര്‍പീസ്. ലണ്ടന്‍, മോസ്‌കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം തലവന്‍, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍...
എസ് എസ് എൽ സി പരീക്ഷാ ഫലം; മെയ് ഒൻപതിന്

എസ് എസ് എൽ സി പരീക്ഷാ ഫലം; മെയ് ഒൻപതിന്

KERALA NEWS
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം....
പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലില്‍

പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലില്‍

KERALA NEWS
കൊച്ചി: പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിലെന്ന് പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയാണ് പൊലീസ് എറണാകുളം നോര്‍ത്തിലെ ഹോട്ടലിലെത്തുന്നത്. റിസപ്ഷനിലെത്തി നടന്‍ ഷൈന്‍ ടോം ചാക്കോ എതു മുറിയിലാണെന്ന് ഡാന്‍സാഫ് സംഘം ചോദിച്ചു. മൂന്നാം നിലയിലെ 314-ാം നമ്പര്‍ മുറിയിലാണെന്ന് റിസപ്ഷനില്‍ നിന്നും മറുപടിയും ലഭിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് മൂന്നാം നിലയിലേക്ക് എത്തുന്നതിന് മുമ്പായിട്ടാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെടുന്നത്. മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിലേക്ക് ചാടി. അവിടെ നിന്നും സ്വിമ്മിങ് പൂളിലേക്കും ചാടി. അവിടെ നിന്നും സ്റ്റെയര്‍കേസ് വഴി പുറത്തേക്കോടി. റോഡിലെത്തി അവിടെയെത്തിയ ബൈക്കില്‍ കയറി രക്ഷപ്പെടുകയായ...
‘വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം;കേന്ദ്ര സര്‍ക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി

‘വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം;കേന്ദ്ര സര്‍ക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി

KERALA NEWS
കൊച്ചി: വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമെന്ന് കേന്ദ്രം കോടതില്‍ മറുപടി നല്‍കി. കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു, എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്, അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ബാങ്കുകൾ മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് ബിസിനസ് ചെയ്യുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വായ്പ എഴുതിത്തള്ളുന്നത്  പരിഗണിക്കാമെന്നും കേന്ദ്ര സർക്കാര്‍ കോടതിയെ അറിയിച്ചു. ഹർജി ഇനി വേനലവധിക്ക് ശേഷം പരിഗണിക്കും. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും....
വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ വരുന്നു

വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ വരുന്നു

KERALA NEWS
തിരുവനന്തപുരം: വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്‌വേ പദ്ധതി നടപ്പാക്കുന്നത്. വെസ്റ്റേണ്‍ ഘാട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2023 ഒക്‌ടോബര്‍ 20ന് ചേര്‍ന്ന സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗത്തിലാണ് റോപ്‌വേ പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ചത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പദ്ധതിയെക്കുറിച്ച് പഠിച്ച ശേഷം പിപിപി മോഡലില്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എംഡിക്കു നിര്‍ദേശം നല്‍കി. 2024 ജൂണ്‍ 16ന് ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിന് ആവശ്യമായ ഒരേക്കര്‍ ...

MTN NEWS CHANNEL