Wednesday, September 17News That Matters
Shadow

KERALA NEWS

സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ.

സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ.

KERALA NEWS
സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് ആകെ 24 മണിക്കൂർ അല്ലേയുള്ളൂ എന്നായിരുന്നു തങ്ങളുടെ മറുപടി. വിദ്യാഭ്യാസ മന്ത്രി അങ്ങനെ പറയരുതായിരുന്നു. ആലോചിച്ച് ചെയ്യാം എന്നായിരുന്നു മറുപടി നൽകേണ്ടത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?. സ്കൂൾ സമയമാറ്റം എല്ലാർക്കും കണ്ടെത്താമല്ലോ. വലിയ...
ഇന്ന് സംസ്ഥാന വ്യാപക SFI വിദ്യാഭ്യാസ ബന്ദ്

ഇന്ന് സംസ്ഥാന വ്യാപക SFI വിദ്യാഭ്യാസ ബന്ദ്

KERALA NEWS
ആര്‍എസ്‌എസ് ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷം. പ്രശ്‌നങ്ങളോട് പ്രതികരിക്കാതെ വൈസ് ചാന്‍സലര്‍. വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്. സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.കേരള സര്‍വകലാശാല വിസിയെ ഇന്നും തടയുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ ആര്‍എസ്‌എസിന് അടിയറവ് വെക്കാന്‍ ഗവര്‍ണറും ഗവര്‍ണര്‍ നിയോഗിച്ച വിസിമാരും ശ്രമിക്കുകയാണ്. സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരെയും ജോലി ചെയ്യാന്‍ അനുവദിക്കാത്തത് മോഹന്‍കുന്നുമ്മലും സിസ തോമസും അവരെ നിയന്ത്രിക്കുന്ന ഗവര്‍ണറുമാണെന്നും ശിവപ്രസാദ് പറഞ്ഞു. വ്യാഴാഴ്ച കേരള സര്‍വകലാശാലയിലേക്കും ര...
സൗബിൻ ഷാഹിർ അറസ്റ്റിൽ

സൗബിൻ ഷാഹിർ അറസ്റ്റിൽ

KERALA NEWS
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. സൗബിന്‍ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നൽകാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നായിരുന്നു സൗബിൻ്റെ പ്രതികരണം. സിനിമയില്‍ 40 ശതമാനം ലാഭ...
സൂംബ വിവാദം: അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി

സൂംബ വിവാദം: അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി

KERALA NEWS
സൂംബ വിവാദത്തില്‍ അധ്യാപകന്‍ ടി കെ അഷ്‌റഫിനെ സസ്പെന്‍ഡ് ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം കേള്‍ക്കേണ്ടതുണ്ടെന്നും നടപടി പുനപ്പരിശോധിക്കണമെന്നും മാനേജ്‌മെന്റിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.തന്റെ ഭാഗം കേള്‍ക്കാതെയാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് അഷ്റഫ് കോടതിയെ ബോധിപ്പിച്ചിരുന്നു. മെമ്മോ നല്‍കിയതിന്റെ പിറ്റേ ദിവസം തന്നെ നടപടിയെടുത്തുവെന്നും അഷ്‌റഫിന്റെ വാദം കേട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്റഫ് എഫ് ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്‌, അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. തുടര്‍ന...
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് മുങ്ങിയ യുവതിയെ 19 വർഷത്തിന് ശേഷം പിടികൂടി.

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് മുങ്ങിയ യുവതിയെ 19 വർഷത്തിന് ശേഷം പിടികൂടി.

KERALA NEWS
ഇടുക്കി: കട്ടപ്പനയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത് മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. തങ്കമണി പാലോളിൽ, ബിനീതയെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റിലായത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വച്ചു 25000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006-ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇടുക്കി ഡിസിആർബി ഡി വൈ എസ് പി കെ ആർ ബിജുവിന്‍റെയും കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം, എറണാകുളം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്....
പാ​ണ​ക്കാ​ട് പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ന് ഇ​ന്നേ​ക്ക് 50 വ​ർ​ഷം

പാ​ണ​ക്കാ​ട് പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ന് ഇ​ന്നേ​ക്ക് 50 വ​ർ​ഷം

KERALA NEWS
മ​ല​പ്പു​റം: മ​ല​ബാ​റി​ന്റെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക മ​ണ്ഡ​ല​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്ന പാ​ണ​ക്കാ​ട് പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ന് ഇ​ന്നേ​ക്ക് 50 വ​ർ​ഷം. 1975 ജൂ​ലൈ ആ​റി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ മു​ശാ​വ​റ അം​ഗം, സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ മ​ത-​സാ​മൂ​ഹി​ക-​രാ​ഷ്​​ട്രീ​യ രം​ഗ​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളോ​ളം നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 18ാം നൂ​റ്റാ​ണ്ടി​ൽ യ​മ​നി​ലെ ഹ​ദ​റ​മൗ​ത്തി​ൽ​നി​ന്ന് മ​ല​ബാ​റി​ലെ​ത്തി​യ പ്ര​വാ​ച​ക കു​ടും​ബ​പ​ര​മ്പ​ര​യി​ലെ ക​ണ്ണി​യാ​യി​രു​ന്നു പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ൾ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ പി​താ​മ​ഹ​ൻ ഹു​സൈ​ൻ ശി​ഹാ​ബ് ആ​റ്റ​ക്കോ​യ ത​ങ്ങ​ളെ മ​ല​ബാ​റി​ലെ ബ്രി​ട...
നേപ്പാൾ വഴി ഇന്ത്യയിലേക്ക് രഹസ്യമായി കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

നേപ്പാൾ വഴി ഇന്ത്യയിലേക്ക് രഹസ്യമായി കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

KERALA NEWS
തൃശൂർ: വിദേശത്തു നിന്നും നേപ്പാൾ വഴി ഇന്ത്യയിലേക്ക് രഹസ്യമായി കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിർ (24) ആണ് പിടിയിലായത്. 2023 ൽ മതിലകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതിയിൽ പിടികിട്ടാപ്പുള്ളി വാറണ്ടുമുള്ള ആളാണ് അബു താഹിർ. സംഭവത്തിനു ശേഷം യുഎഇയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍. ഈ കേസുകളിൽ അന്വേഷണം നടത്തിയതിൽ അബു താഹിർ കുറ്റക്കാരനാണെന്ന് കണ്ട് ഇയാൾ ഒളിവിലാണെന്ന് രേഖപ്പെടുത്തി രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒളിവിൽ പോയ അബു താഹിറിനെ പിടികൂടുന്നതിനായി എൽഒസിയും പുറപ്പെടുവെച്ചിരുന്നു. എയർപോർട്ട് വഴി വന്നാൽ പിടിക്കപ്പെടുമെന്ന ഭയത്താൽ നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഷാർജയിൽ നിന്ന് നേപ്പാളിലെ കാണ്ഡ്മണ്ടുവിൽ എത്തി ഇന്ത്യയ...
മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി വേങ്ങര സ്വദേശി എക്സൈസിൻ്റെ പിടിയിൽ.

മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി വേങ്ങര സ്വദേശി എക്സൈസിൻ്റെ പിടിയിൽ.

KERALA NEWS
വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിലെ പരിശോധനയിലാണ് സംഭവം. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ മെത്താഫിറ്റമിൻ പിടികൂടുകയായിരുന്നു. തുടർന്ന് മുഹമ്മദ് മുഷ്‍രിഫിൻ്റെ പൊലീസിനെ കസ്റ്റഡിയിലെടുത്തു. സംഘത്തിൽ എക്സൈസ് ന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വികെ, അസി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സിവി, പ്രിവെൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി,പി, അനീഷ് എഎസ് , വിനോദ് പിആർ ചാൾസ്കുട്ടി ടിഇ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ...
റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി

റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി

KERALA NEWS
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. റവാഡയെന്ന കര്‍ഷക കുടുംബത്തില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്കെത്തിയ അദ്ദ...
KSRTCയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍.

KSRTCയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍.

KERALA NEWS
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പരമാവധി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും റൂട്ടിലിറക്കുമെന്നും ജീവനക്കാര്‍ക്കെതിരെയുളള കേസുകള്‍ അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 'ഹൃദയാഘാതവും അര്‍ബുദവുമൊക്കെ വന്നവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്ലെറിക്കല്‍ ജോലികളില്‍ നിയമിക്കും. 3600 ഓളം ചെറിയ കേസുകളുണ്ട് ജീവനക്കാരുടെ പേരില്‍. 26 മുതല്‍ തുടര്‍ച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാം.'-മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായി പല തരത്തിലുളള നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്. കെഎസ്ആര്‍ടിസി ചലോ ആപ്പ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ടാഴ്ച്ചയ്ക്കുളളില്‍ ആപ്പ് വരും. മുഖ്...
ജമാഅത്തെ ഇസ്‍ലാമിയുമായി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസമില്ല ഉള്ളത് ആശയപരമായ വ്യത്യാസം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

ജമാഅത്തെ ഇസ്‍ലാമിയുമായി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസമില്ല ഉള്ളത് ആശയപരമായ വ്യത്യാസം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

KERALA NEWS
ജമാഅത്തെ ഇസ്‍ലാമിയുമായി തങ്ങള്‍ക്കുള്ളത് ആശയപരമായ അഭിപ്രായ വ്യത്യാസമാണെന്നും രാഷ്ട്രീയപരമായല്ലെന്നും സമസ്ത നേതാവ് ജിഫ്രി മുത്തുകോയ തങ്ങള്‍. തെരഞ്ഞെടുപ്പില്‍ അവരുടെ നിലപാട് സംബന്ധിച്ച്‌ സമസ്ത അഭിപ്രായം പറയാനില്ല. അവരുടെ നിലപാട് അവരോട് ചോദിക്കുക. നന്മ ചെയ്യുന്നവരോട് നല്ല നിലയില്‍ നില്‍ക്കും, അത് യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ശരി -തങ്ങള്‍ വ്യക്തമാക്കി. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ചോ ഹിന്ദു മഹാസഭയെ കുറിച്ചോ ചർച്ച ചെയ്യാനില്ല. സമസ്ത ആർക്കും രാഷ്ട്രീയമായി പിന്തുണ നല്‍കാറില്ല. വ്യക്തികള്‍ക്ക് അവരവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാം. വോട്ടിങ് സ്വകാര്യമായ കാര്യമാണ്. നാലാളെ കൂട്ടി ആരും വോട്ടു ചെയ്യാൻ പോകാറില്ല. മറയുടെ ഉള്ളില്‍ വെച്ച്‌ സ്വകാര്യമായാണ് വോട്ടുചെയ്യുന്നത്. ഉമർ ഫൈസി മുക്കം പറയുന്നത് അയാളുടെ വ്യക്തിപരമായ അഭിപ്രായമാണ്. അയാള്‍ പറഞ്ഞത് എന്നോട് ചോദിക്കേണ്ടതില്ല....
KSRTC കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ മന്ത്രി, കൃത്യമായ മറുപടിയില്ല, ഉടൻ നടപടി

KSRTC കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ മന്ത്രി, കൃത്യമായ മറുപടിയില്ല, ഉടൻ നടപടി

KERALA NEWS
കെഎസ്‌ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ഗതാഗത മന്ത്രിക്കും രക്ഷയില്ല. യാത്രക്കാരനെന്ന നിലയില്‍ ഗണേഷ് കുമാർ വിളിച്ചിട്ടും ആരും ഫോണ്‍ എടുത്തില്ല. എടുത്തപ്പോള്‍ മറുപടിയുമില്ല. ഇതോടെ ഒന്പത് കണ്ടക്ടർമാരെ ഉടനടി സ്ഥലം മാറ്റി. കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്ന മന്ത്രി കെഎസ്‌ആർടിസി ചീഫ് ഓഫീസില്‍ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്.ആദ്യം വിളിച്ചപ്പോള്‍ ആരും എടുത്തില്ല. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത ഉദ്യോഗസ്ഥ കൃത്യമായ മറുപടി നല്‍കിയില്ല. ഇതേ തുടന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സ്ഥലം മാറ്റാൻ കെഎസ്‌ആർടിസി സിഎംഡിക്ക് മന്ത്രി നിർദ്ദേശം നല്‍കിയത്. ഡെപ്യൂട്ടേഷനില്‍ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന 9 പേരെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലേക്ക് സ്ഥലം മാറ്റി സിഎംഡി ഉടനടി ഉത്തരവും ഇറക്കി. കെഎസ്‌ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാനും ബസ് സമയം അറിയാനുമാ...
ത്യാഗത്തിന്റെ ഓർമ്മയുമായി ഇന്ന് ബലിപെരുന്നാൾ.

ത്യാഗത്തിന്റെ ഓർമ്മയുമായി ഇന്ന് ബലിപെരുന്നാൾ.

KERALA NEWS
ത്യാഗത്തിന്റെ ഓർമ്മയുമായി ഇന്ന് ബലിപെരുന്നാൾ. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി കേരളത്തിലെ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കും. ലോകമെമ്ബാടുനിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ പുണ്യഭൂമിയില്‍ സംഗമിക്കുന്ന ഹജ്ജ് കർമം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അറഫാസംഗമവും ജംറത്തുല്‍ അഖബയിലെ കല്ലേറുമുള്‍പ്പെടെയുള്ള കർമം പൂർത്തിയാക്കി ഹാജിമാർ വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

KERALA NEWS
മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് പരാതിക്കാരനായ വിപിന്‍ കുമാറിന്റെ മൊഴി രേഖപ്പെടുത്തി. മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി. ഉണ്ണി മുകുന്ദന് എതിരെ താരസംഘടനക്കും ഫെഫ്കക്കും പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണിമുകുന്ദനെതിരെയുള്ള മാനേജരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം ഇന്ന് നടക്കും. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്നലെ കേസെടുത്തത്. വിപിന്‍ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമാ സംഘടനകളും അന്വേഷണം നടത്തും. മറ്റൊരു നടന്റെ സിനിമയെ പ്രശംസിച്ചു പോസ്റ്റിട്ടതിന് മര്‍ദിച്ചു എന്നാണ് പരാതി. ഫ്‌ളാറ്റില്‍ വച്ച് മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നും പരാതിയില്‍ പറയുന്നു. ആശുപത്രിയില...
നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കും: സാദിഖലി തങ്ങള്‍

നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കും: സാദിഖലി തങ്ങള്‍

KERALA NEWS
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സ്വതന്ത്രരെ പരീക്ഷിച്ചാലും സിപി ഐഎം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലീഗ് ഇടപെട്ടിട്ടില്ല. യുഡിഎഫില്‍ പ്രാദേശിക പ്രശ്‌നങ്ങളില്ല. ലീഗ്-കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കം തീര്‍ന്നതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും : സണ്ണി ജോസഫ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞിരുന്നു. നല്ല സ്ഥാനാര്‍ഥികളായി ഒന്നിലേറെ പേരുണ്ടെന്നും അതില്‍ നിന്ന് ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പിവി അന്‍വര്‍ ഇഫക്ട് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കു...
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

KERALA NEWS
ഉയർന്ന തിരമാല പ്രതിഭാസവുമായി ബന്ധപ്പെട്ട് പുറപ്പെടുവിയ്ക്കുന്ന പ്രത്യേക ബുള്ളറ്റിൻ കേരള തീരത്ത് നാളെ (26/05/2025) രാത്രി 8.30 വരെ 3.1മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ. ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ. എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ. തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ. മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ. കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ. കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരു...
സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍

സംസ്ഥാനത്ത് 65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികള്‍

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്‌സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനകം അച്ചടക്ക നടപടികള്‍ സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ പുതുതായി തുടങ്ങുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ...
പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി  പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഒരു വിഷയത്തില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 2002 സ്കൂളുകളില്‍ നിന്നായി 3, 70,642 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,88, 394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തില്‍ 0.88 ശതമാനത്തിന്‍റെ കുറവ് ഉള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2012ലെ 88.08 ശതമാനമാണ് ഇ...
ഗൂഗിൾ പേ, ഫോൺ പേ ആപ്പുകൾക്കും വ്യാജൻ; വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്…!!!

ഗൂഗിൾ പേ, ഫോൺ പേ ആപ്പുകൾക്കും വ്യാജൻ; വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്…!!!

KERALA NEWS
യു.പി.ഐ പേയ്മെന്‍റ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവക്കും വ്യാജൻ. വ്യാപാരികളെ കബളിപ്പാക്കാനായാണ് വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നത്. ഡിജിറ്റൽ പേയ്മെന്‍റുകളിൽ പണം അക്കൗണ്ടിൽ എത്തിയെന്ന് വ്യാപാരികൾ ഉറപ്പിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുകയാണ് രീതി. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കില്ല. അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കും.. ഡിജിറ്റൽ പെയ്മെന്റ് വ...
കേരളത്തിൽ കുതിച്ച് ഉയർന്ന് വിവാഹമോചനം

കേരളത്തിൽ കുതിച്ച് ഉയർന്ന് വിവാഹമോചനം

KERALA NEWS
സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രതിദിനം ഫയൽ ചെയ്യുന്ന വിവാഹ മോചനക്കേസുകൾ നൂറോളം. 2022ൽ 75ആയിരുന്നു. 2016ൽ ഇത് 53. വിവിധ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അതേസമയം മലബാറിൽ താരതമ്യേന കുറവാണെന്നാണ് കണ്ടെത്തൽ. 2016 മുതൽ 2022 വരെ കേരളത്തിലെ 28 കുടുംബ കോടതികളിൽ വിവാഹ മോചനക്കേസുകളിൽ 40 ശതമാനമാണ് വർദ്ധന. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 3,536 കേസുകൾ. 3,282 കേസുകളുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നിൽ. കൊല്ലം: 3,245. ഇടുക്കി: 1,092, കാസർകോട്: 848 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഏറ്റവും കുറവ് വയനാട്ടിലാണ്: 538.ഹിന്ദു മാര്യേജ് ആക്ട്, ഇന്ത്യൻ ഡിവോഴ്സ് ആക്‌ട് (ക്രിസ്ത്യൻ) പ്രകാരമുള്ളവയാണ് കൂടുതൽ. വിവാഹ മോചനക്കേസുകൾ കൂടുന്നതിനെ തുടർന്ന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷൻ പറയുന്നു. കോടതിയെ സമീപിക്കുന്നവരിൽ പത്തുശതമാനമേ വീണ്ടും ...

MTN NEWS CHANNEL