Monday, March 2News That Matters
Shadow

CRIME NEWS

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം: സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം: സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്

CRIME NEWS
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയ...
യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി; ആറുപേർ അറസ്റ്റിൽ

യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി; ആറുപേർ അറസ്റ്റിൽ

CRIME NEWS
തൃശൂർ: ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. ചെറുതുരുത്തി സ്വദേശികളായ സജീർ, സഹോദരൻ റജീബ്, അഷ്റഫ് , ഷെഹീർ, പുതുശ്ശേരി സ്വദേശികളായ സുബൈർ, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിൽ പ്രതിയാണ്. കമ്പിവടി കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്രവാസിയുടെ വീട്ടിലെ മോഷണം: 438 പവൻ സ്വര്‍ണവും 29 ലക്ഷവും കണ്ടെടുത്തു

പ്രവാസിയുടെ വീട്ടിലെ മോഷണം: 438 പവൻ സ്വര്‍ണവും 29 ലക്ഷവും കണ്ടെടുത്തു

CRIME NEWS
പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവൻ സ്വർണം കവർന്ന കേസില്‍ 438 പവൻ സ്വർണം കണ്ടെടുത്തു.മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയതുള്‍പ്പെടെയുള്ള 29 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് പിടികൂടി. കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്നാണ് സ്വർണവും പണവും കണ്ടെടുത്തത്. തൃശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്ബനയില്‍ താമസക്കാരനുമായ രായർമരക്കാർ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടില്‍ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സുഹൈലിന്റെ ഭാര്യവീടിന്റെ തൊടിയില്‍ ഒന്നര അടി താഴ്ച്ചയില്‍ കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് സ്വർണവും പണവും കണ്ടെത്തിയത്. മോഷണം നടന്ന വീടിന്റെ അടുത്താണ് സുഹൈലിന്റെ ഭാര്യ വീട്. കുഴിച്ച...
പൂക്കോട്ടുംപാടം 17 കാരൻറെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

പൂക്കോട്ടുംപാടം 17 കാരൻറെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

CRIME NEWS
മലപ്പുറം പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിമിന്റെ (17) മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിൻ തോട്ടത്തിലെ കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഹാഷിമിനെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം മുടി വെട്ടാൻ എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൊടിഞ്ഞിപ്പള്ളി മോഷണം: പ്രതി പിടിയിൽ.

കൊടിഞ്ഞിപ്പള്ളി മോഷണം: പ്രതി പിടിയിൽ.

CRIME NEWS
തിരൂരങ്ങാടി : കൊടിഞ്ഞിപ്പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപയോളം മോഷ്ടിച്ചയാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു.താമരശ്ശേരി പൂനൂർ കക്കാട്ടുമ്മൽ വീട്ടിൽ മുജീബ് റഹ്‌മാനാ (41) ണ് പിടിയിലായത്. കഴിഞ്ഞ രണ്ടിന് രാത്രിയാണ് മോഷണം നടന്നത്. പിക്കാസ് ഉപയോഗിച്ച് ഭണ്ഡാരം തകർത്താണ് പണം മോഷ്ടിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളും സമാനകേസുകളിലെ പ്രതികളെക്കുറിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് താമരശ്ശേരി പൂനൂരിൽനിന്നും പ്രതി പിടിയിലായത്. തൃശ്ശൂർ കുന്നംകുളത്തെ പള്ളിയിൽനിന്ന്‌ ഭണ്ഡാരം തകർത്ത് ഒരുലക്ഷം കവർന്ന കേസിൽ ജയിലിലായിരുന്ന പ്രതി അടുത്തിടെ ജാമ്യത്തിലിറങ്ങിയാണ് കൊടിഞ്ഞിപ്പള്ളിയിൽ മോഷണം നടത്തിയത്. തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. പ്രദീപ്‌കുമാർ, എസ്.ഐ. രാജു, ഡാൻസാഫ് അംഗങ്ങളായ കെ. പ്രമോദ്, എം. പ്രബീഷ്, കെ.ബി. അനീഷ്, എം.എം. ബിജോയ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHAT...
പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
മമ്പാട്: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മമ്പാട് സ്വദേശിനി  ഫാത്തിമ ഫിദ (18) ആണ് മരണപ്പെട്ടത്. മമ്പാട് MES സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മരണപ്പെട്ട  ഫാത്തിമ ഫിദ. നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ  മോർച്ചറിയിലേക്ക് മാറ്റി. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍.

റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍.

CRIME NEWS
റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍. നേപ്പാള്‍ സ്വദേശി റോഷൻ (21), കണ്ണൂർ വെള്ളാട് കൊല്ലേത്ത് അഭിഷേക്(25), നെടുമ്ബാശേരി അത്താണി സ്വദേശി രഞ്ജിത്ത് രാജു (23) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ട്രെയിനില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെയും പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവരുടേയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നതാണ് സംഘത്തിന്‍റെ രീതി. ട്രെയിനില്‍ വാതിലിന് സമീപം നിന്ന് ട്രെയിനിന് സ്പീഡ് കൂടുന്ന സമയത്ത് ഫോണ്‍ തട്ടിപ്പറിക്കുക, യാത്രക്കാരുടെ മൊബൈല്‍ തട്ടിപ്പറിച്ച്‌ ട്രെയിനില്‍ നിന്നും ഇറങ്ങി ഓടുക എന്നിവയാണ് പതിവ്. കഴിഞ്ഞ ഏഴിന് പുലർച്ചെ ട്രെയിനില്‍ വെച്ച്‌ ആസാം സ്വദേശിയുടെ മൊബൈല്‍ കവർച്ച ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോണ്‍ കണ്ടെടുത്തു. പ്രതികളില്‍ നിന്നും തിരുവനന്തപുരം സ്വദേശിയുടെ ഉള്‍പ്പെടെയുള്ള മറ്റ് മൊബൈലുകളും പിടികൂടി. രഞ്ജിത്തിനും അഭിഷേകിനും റെയില്‍വേ പൊലീ...
സ്ത്രീ​ക​ള്‍ക്കു​നേ​രെ അ​തി​ക്ര​മം: പ്ര​തി 25 വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍.

സ്ത്രീ​ക​ള്‍ക്കു​നേ​രെ അ​തി​ക്ര​മം: പ്ര​തി 25 വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍.

CRIME NEWS
എ​ട​ക്ക​ര: സ്ത്രീ​ക​ള്‍ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി 25 വ​ര്‍ഷ​ത്തി​നു​ശേ​ഷം എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി രാ​ജു​വി​നെ​യാ​ണ് (59) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കെ​തി​രെ സ​മാ​ന​മാ​യ ര​ണ്ട് കേ​സു​ക​ളാ​ണു​ള്ള​ത്. 1999 ആ​ഗ​സ്റ്റ്, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ര​ണ്ട് സം​ഭ​വ​ങ്ങ​ളാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​ത്. ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന ചെ​മ്പ​ന്‍കൊ​ല്ലി​യി​ല്‍ വീ​ടു​ക​ളി​ല്‍ ക​യ​റി സ്ത്രീ​ക​ള്‍ക്കു​നേ​രെ ന​ട​ത്തി​യ ര​ണ്ട് അ​തി​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വ​ര്‍ഷ​ങ്ങ​ളാ​യി​ട്ടും പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ ​തു​ട​ര്‍ന്ന് കോ​ട​തി പ്ര​തി​ക്ക് എ​തി​രെ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. തു​ട​ര്‍ന്ന് എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്...
നവവധുവിനെ ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

നവവധുവിനെ ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് കൊന്നമൂട് സ്വദേശിനി ഇന്ദുജയാണ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഭര്‍ത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാൽ ഇന്ദുജയെ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തു. ഇന്ദുജയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക...
ഒരു കോടി തട്ടിയെടുത്ത സംഭവം പ്രതിയെ ബിഹാറിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്ത് മലപ്പുറം പോലീസ്

ഒരു കോടി തട്ടിയെടുത്ത സംഭവം പ്രതിയെ ബിഹാറിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്ത് മലപ്പുറം പോലീസ്

CRIME NEWS
മലപ്പുറം: വേങ്ങര സ്വദേശിയുടെ ഒരു കോടി തട്ടിയെടുത്ത കേസിൽ പ്രതിയെ ബിഹാറിൽ നിന്നും അറസ്റ്റ് ചെയ്ത് മലപ്പുറം സൈബർ പോലീസ്. ഷെയർ ട്രേഡിങ് ചെയ്ത് മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് ആണ് പ്രതികൾ ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്തത്. വേങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം തുടരന്വേഷണം നടത്തുന്നതിനായി മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന് കൈമാറുകയായിരുന്നു. ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്ത ഉടനെ പ്രതിയെ അന്വേഷിച്ച് കർണാടകയിലെത്തിയ അന്വേഷണ സംഘം മടിക്കേരിയിലെ വാടക വീട്ടിൽ വെച്ച് ഡൽഹി സ്വദേശിയായ റോഷൻ എന്നയാളെ കഴിഞ്ഞ മെയ്‌ മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും 50,000 സിം കാർഡുകളും, 180 ൽ പരം മൊബൈൽ ഫോണുകളും അന്ന് പിടികൂടിയതോ ടെയാണ് ഈ കേസ് വഴിതിരിവാകുന്നത്. റോഷനിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു പ്ര...
ഇടിച്ചിട്ട് നിർത്താതെ പോയി ഒമ്പത് വയസുകാരിയെ കോമയിലാക്കിയ വാഹനം കണ്ടെത്തി

ഇടിച്ചിട്ട് നിർത്താതെ പോയി ഒമ്പത് വയസുകാരിയെ കോമയിലാക്കിയ വാഹനം കണ്ടെത്തി

CRIME NEWS
കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലീസ്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി 62-കാരി പുത്തലത്ത് ബേബി മരിക്കുകയും ചെയ്തിരുന്നു. അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുന്നത്. അന്നേദിവസം തലശ്ശേരി ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തെന്നും വാഹനമോടിച്ച ആര്‍.സി. ഉടമ പുറമേരി സ്വദേശി ഷജീര്‍ വിദേശത്തേക്ക് കടന്നതായും എസ്.പി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ പോയി. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും പൊലീസ് പറഞ്ഞു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്.പി. പറഞ്ഞു. അന്ന് പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വി...
ജിന്നുമ്മ തട്ടിപ്പിന്റെ ഉസ്താദ്; ​ഹണിട്രാപ്പിൽ കുടുക്കി പ്രവാസിയെ; കൂട്ടാളികളെ കിട്ടിയത് ജയിൽവാസത്തിനിടെ…

ജിന്നുമ്മ തട്ടിപ്പിന്റെ ഉസ്താദ്; ​ഹണിട്രാപ്പിൽ കുടുക്കി പ്രവാസിയെ; കൂട്ടാളികളെ കിട്ടിയത് ജയിൽവാസത്തിനിടെ…

CRIME NEWS
കാസർകോട്: പ്രവാസി വ്യവസായിയുടെ കൊലപാതകത്തിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാലുപേരെ കഴിഞ്ഞ ​ദിവസമാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതികളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് നൽകിയിരുന്നെന്നും അന്ന് കാര്യമായ അന്വേഷണം നടത്തിയില്ലെന്നുമാരോപിച്ച് കൊല്ലപ്പെട്ട പൂച്ചക്കാട്ട് സ്വദേശി എം.സി.അ​ബ്ദുൾ ​ഗഫൂർ ഹാജിയുടെ കുടുംബം രം​ഗത്ത് വന്നിരുന്നു. അതേസമയം, അന്വേഷണം ഊർജ്ജിതമാണെന്നും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. വീടുകളിൽ പോയി ആഭിചാരക്രിയ നടത്തുന്ന മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച് ഷമീന എന്ന ജിന്നുമ്മ (38), ഭർത്താവ് ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി ടി എം ഉബൈദ് എന്ന ഉവൈസ് (32), സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അസ്നിഫ (36), മധൂർ കൊല്ല്യ ഹൗസിൽ ആയിഷ (43) എന്നി...
പോക്സോ കേസില്‍ അറസ്റ്റിലായ കരാട്ടെ പരിശീലകനെതിരെ കാപ്പാ ചുമത്തി

പോക്സോ കേസില്‍ അറസ്റ്റിലായ കരാട്ടെ പരിശീലകനെതിരെ കാപ്പാ ചുമത്തി

CRIME NEWS
എടവണ്ണപ്പാറ ചാലിയാറില്‍ പതിനേഴുകാരി മരിച്ചതിനെ തുടർന്ന് അറസ്റ്റിലായ കരാട്ടെ പരിശീലകനെതിരെ കാപ്പാ ചുമത്തി. മലപ്പുറം വാഴക്കാട് സ്വദേശിയായ സിദ്ദിഖ് അലിക്കെതിരെയാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തിയത്. പ്രതിയില്‍ നിന്നും കരാട്ടെ പരിശീലനം നേടിയ നിരവധി പെണ്‍കുട്ടികളുടെ പരാതികള്‍ വേറേയുമുണ്ട്. കാപ്പ ചുമത്താനുളള ജില്ല ഭരണകൂടത്തിന്‍റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മരിച്ച 17 കാരിയുടെ കുടുംബവും പരാതിയുമായി രംഗത്തുണ്ട്. എടവണ്ണപ്പാറയിലും വാഴക്കാടുമായി സ്വാധീനമുളള സിദ്ദിഖ് അലി പുറത്തു എത്തുന്നത് പരാതിക്കാര്‍ക്ക് ഭീഷണിയാകുമെന്ന മൊഴി കൂടി പരിഗണിച്ചാണ് പ്രതിക്കെതിരെ കാപ്പ ചുമത്താനുളള തീരുമാനം. മരണത്തിന് മുമ്ബായി 17 കാരി ചൈല്‍‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ പ്രതിക്കെതിരെ പരാതി നല്‍കിയിരുന്നു. നേരത്തെ കോഴിക്കോട് ജയിലിലായിരുന്നു സിദ്ദീഖ് അലി നിലവില്‍ വീയൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. നിങ്ങൾ ...
ലൈസൻസില്ലാത്ത തോക്കും ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

ലൈസൻസില്ലാത്ത തോക്കും ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

CRIME NEWS
ഒറ്റപ്പാലം: ലൈസൻസ് ഇല്ലാത്ത തോക്കും തിരകളും മറ്റു ആയുധങ്ങളുമായി രണ്ടുപേർ പിടിയില്‍. മലപ്പുറം തുവ്വൂർ നീലാഞ്ചേരി പൂക്കുഴി വീട്ടില്‍ അബ്ദുല്‍ സലാം (38), മലപ്പുറം വണ്ടൂർ കൂരാട് ആനക്കല്ലൻ വീട്ടില്‍ ജമാല്‍ ഹുസൈൻ (25) എന്നിവരാണ് ഒറ്റപ്പാലം പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്. മായന്നൂർ റോഡ് ജങ്ഷൻ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട കാറില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കാറിന്റെ പിൻസീറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങള്‍. ലൈസൻസ് ഇല്ലാത്ത തോക്കിന്റെ മൂന്ന് ഭാഗങ്ങളും എട്ട് തിരകളും നാല് കത്തി എന്നിവക്കൊപ്പം ഹെഡ് ലൈറ്റും പിടികൂടി. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മായന്നൂർ, ചേലക്കര ഭാഗത്തെ കാടുകളില്‍ വേട്ടക്ക് പോവുന്നതിനിടയിലാണ് ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജ...
കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു

CRIME NEWS
കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനന്ദ്രേിയത്തില്‍ മുറിവേല്‍പ്പിച്ച്‌ ആയ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആയമാരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ക്കും എതിരെ പോക്സോ ചുമത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതിയിലാണ് നടപടി.വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചത്. മറ്റു രണ്ടുപേരും ഇക്കാര്യം മറച്ചുവച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടര വയസുകാരിയുടെയും ഒരു വയസുകാരന്റെയും സംരക്ഷണം ഏറ്റെടുത്താണ് ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ ...
ജ്വലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണ കവർച്ച; ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ

ജ്വലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണ കവർച്ച; ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ

CRIME NEWS
പെരിന്തൽമണ്ണ ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ 13 പ്രതികളിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന ഡ്രൈവറും. തൃശൂർ പാട്ടുരായ്ക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുൻ (28) ആണ് പിടിയിലായത്. 21 ന് രാത്രി എട്ടരയോടെ പെരിന്തൽമണ്ണയിൽ കടയടച്ച് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന കെ.എം.ജ്വല്ലറി ഉടമകളായ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറിടിപ്പിച്ച് മാരകമായി പരുക്കേൽപിച്ച് സ്വർണം കവർന്നെന്നാണ് കേസ്.കവർച്ച നടത്തി സ്വർണവുമായെത്തിയ സംഘത്തിലെ 4 പേരെ ചെർപ്പുളശ്ശേരിയിൽനിന്ന് മറ്റൊരു വാഹനത്തിൽ കേസിലെ മറ്റൊരു പ്രതിയായ മിഥുന്റെ വീട്ടിലെത്തിച്ചത് അർജുനാണ്. പിടിയിലായ സംഘാംഗങ്ങളിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി 1.723 കിലോ സ്വർണവും സ്വർണം വിറ്റുകിട്ടിയ 3,27,9500 രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികള...
ഒരു കോടിയും 300 പവനും കവര്‍ന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി.

ഒരു കോടിയും 300 പവനും കവര്‍ന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി.

CRIME NEWS
കണ്ണൂർ വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും ഇയാള്‍ക്ക് പുറമെ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിർണായകമാണെന്ന് പൊലീസ് പറയുന്നു. അതേസമയം, മോഷണ കേസില്‍ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാനത്ത് വർധിക്കുന്ന ...
സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാൽ പിന്നീട് ഇയാൾ തിരികെ വന്നില്ല. ഇന്നാണ് മുറിയിൽ ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽ പുറത്ത് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ധരും സയിന്റിഫിക്ക് ടീമും ഉടൻ സ്ഥലത്തെത്തും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും ...
പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു;

പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു;

CRIME NEWS
കണ്ണൂർ: പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണൂർ കരിവള്ളൂരിലാണ് ​ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം നടത്തിയ ഭർത്താവ് രാജേഷ് ഒളിവിലാണ്. ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ​ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നഴ്സിങ് വിദ്യാർഥിനിയുടെ മരണം: മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

നഴ്സിങ് വിദ്യാർഥിനിയുടെ മരണം: മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

CRIME NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനി അമ്മുവിന്‍റെ മരണത്തിൽ മൂന്ന് വിദ്യാർഥിനികൾ പൊലീസ് കസ്റ്റഡിയിൽ. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ എഫ്ഐആറിലും മാറ്റം വരുത്തും. കസ്റ്റഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്. അമ്മുവിന്റെ മരണത്തിനു പിന്നാലെ ഇവർക്കെതിരെ ആരോപണവുമായി കുടുംബം രം​ഗത്തെത്തിയിരുന്നു. സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കോളജ് അധികൃതർ ഇടപെട്ടില്ലെന്നുമാണ് പരാതിയിൽ പറഞ്ഞത്. കൂടാതെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചു...

MTN NEWS CHANNEL