Friday, January 16News That Matters
Shadow

CRIME NEWS

ഭാര്യയെയും ഭര്‍ത്താവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഭാര്യയെയും ഭര്‍ത്താവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

CRIME NEWS
രാമനാട്ടുകരയില്‍ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂർ പുതുക്കോട്ട് സ്വദേശികളായ എം സുഭാഷ് (41) ഭാര്യ പി വി സജിത (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമനാട്ടുകര സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുഭാഷ്. സംഭവത്തില്‍ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛൻ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച്‌ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: ശ്രേയ, ഹരി ദേവ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള...
പൊ​ന്നാ​നി​യി​ൽ മൂ​ന്നു ഗ്രാം ​എം.​ഡി.​എം.​എ​ യു​മാ​യി രണ്ടുപേര്‍ പി​ടി​യി​ൽ

പൊ​ന്നാ​നി​യി​ൽ മൂ​ന്നു ഗ്രാം ​എം.​ഡി.​എം.​എ​ യു​മാ​യി രണ്ടുപേര്‍ പി​ടി​യി​ൽ

CRIME NEWS
പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ മൂ​ന്നു ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഫോ​ർ​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി താ​ടി​ക്ക​ൽ റി​സ്‌​വാ​ൻ (34), ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി കൂ​രി​ക്കു​ഴി​യി​ൽ അ​ധീ​ർ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ല​ഹ​രി​വി​ൽ​പ​ന​ക്കാ​രെ​ക്കു​റി​ച്ച് പൊ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ മു​ല്ല റോ​ഡി​ൽ നി​ന്നാ​ണ് നി​ർ​ത്തി​യി​ട്ട കാ​റി​ൽ ര​ണ്ടു​പേ​രും പ​രി​സ​ര​ത്ത് ഒ​രാ​ളും നി​ൽ​ക്കു​ന്ന​ത് ക​ണ്ട് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ​ക്കു​റി​ച്ച് പൊ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പു​തു​വ​ർ​ഷ​ത്തി​ൽ വെ​ളി​യ​ങ്കോ​ട്ടു​നി​ന്ന് എം.​ഡി.​എം.​എ ഉ​ൾ​പ്പെ​ടെ അ​ക്ര​മ​ക്കേ​സി​ലെ പ്ര​തി​യെ​യും സു​ഹൃ​ത്തി​നെ​യും പൊ​ന്...
സപ്ലിമെന്ററി പരീക്ഷക്കെത്തിയ വിദ്യാര്‍ഥിയുടെ കുത്തേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സപ്ലിമെന്ററി പരീക്ഷക്കെത്തിയ വിദ്യാര്‍ഥിയുടെ കുത്തേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

CRIME NEWS
സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികള്‍ക്ക് പരിക്ക്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജിലെ ബി.ബി.എ വിദ്യാർഥികള്‍ക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ കുട്ടികള്‍ കാടാമ്ബുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണറിയുന്നത്. കാടാമ്ബുഴ പൊലീസ് അന്വേഷണമാരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
16 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ യുവാവിന്  87 വര്‍ഷം കഠിന തടവനുഭവിന് ശിക്ഷിച്ചു.

16 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ യുവാവിന് 87 വര്‍ഷം കഠിന തടവനുഭവിന് ശിക്ഷിച്ചു.

CRIME NEWS
16 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച 29 വയസ്സുകാരനായ യുവാവിനെ 4.60 ലക്ഷം രൂപ പിഴയും 87 വര്‍ഷം കഠിന തടവനുഭവിക്കുന്നതിനും ശിക്ഷിച്ചു. 16 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് പ്രതി, 01-05-2020 തിയ്യതി മുതല്‍ 31-12-2022 വരെയുള്ള കാലയളവിലെ വ്യത്യസ്ത ദിവസങ്ങളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി അതിജീവിതയെ പലതവണ ലൈംഗികാക്രമണം നടത്തുകയും സംഭവം പുറത്ത് പറഞ്ഞാല്‍ അതിജീവിതയുടെ നഗ്ന ഫോട്ടോകള്‍ നെറ്റില്‍ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കാര്യത്തിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത Cr. 785/23 കേസില്‍ പ്രതിയായ ഉനൈസ്, വയസ്സ് 29/23, S/o ഹുസൈന്‍, കൂളിയോടന്‍ ഹൌസ്, പുല്ലഞ്ചേരി എന്നയാളെ വിവിധ വകുപ്പുകള്‍ പ്രകാരം 87 വര്‍ഷം കഠിന തടവിനും, 4.60 ലക്ഷം രൂപ പിഴ അടക്കുന്നതിനും, പിഴ അടച്ചില്ലെങ്കില്‍ 8 മാസം അധിക തടവിനും ശിക്ഷിച്ചു. പോക്സോ വകുപ്...
പുതുവര്‍ഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തി; രണ്ടുപേര്‍ പിടിയില്‍

പുതുവര്‍ഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തി; രണ്ടുപേര്‍ പിടിയില്‍

CRIME NEWS
പുതുവർഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തിയ രണ്ട് പേർ പൊന്നാനി പൊലീസിന്റെ പിടിയിലായി. വെളിയങ്കോട് പാണക്കാട്ട് മുഹമ്മദ് ജാസിർ എന്ന കാടു (27), എടക്കഴിയൂർ എടക്കര കനോലി പാലത്തിന് സമീപം താമസിക്കുന്ന മാമ്ബുള്ളി വിഷ്ണു (27) എന്നിവരാണ് മൂന്ന് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. വെളിയങ്കോട് ഷോപ്പുടമയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള ഊർജിത അന്വേഷണത്തിനിടെയാണ് പ്രതിയെയും സുഹൃത്തിനെയും വെളിയങ്കോട്ടുനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടികൂടിയത്. അർധരാത്രിയില്‍ വെളിയങ്കോട് പുള്ളി ഷോപ്പ് ഉടമയെ സംഘം ചേർന്ന് മർദിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ജാസിർ. വെളിയങ്കോട് നിർമാണം നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സമീപത്തുനിന്ന് പരിശോധനക്കിടെയാണ് ജാസിറിനെയും സുഹൃത്ത് വിഷ്ണുവിനെയും പിടികൂടിയത്. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്ത് എസ്.ഐമാ...
അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തി; 24 കാരന്‍ പിടിയില്‍

അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തി; 24 കാരന്‍ പിടിയില്‍

CRIME NEWS
ലഖ്‌നൗ: അമ്മയേയും നാലു സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ഹോട്ടല്‍ ശരണ്‍ജീതിലാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ അര്‍ഷാദ് എന്ന 24 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമ്മ ആസ്മ, മക്കളായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആഗ്ര സ്വദേശിയാണ് പിടിയിലായ അര്‍ഷാദ്. അമ്മയും സഹോദരിമാരും ഉറങ്ങിക്കിടക്കുമ്പോള്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് ഇവരുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള നിരാശയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്....
പോക്സോ കേസ്: ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയിൽ

പോക്സോ കേസ്: ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയിൽ

CRIME NEWS
പോക്സോ കേസില്‍ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി വലയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലില്‍ നിന്നുമാണ് നാഫിയെ കാണാതായത്. രണ്ടുമാസം മുമ്ബാണ് സംഭവം. നാഫിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ബേപ്പൂർ കടപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലില്‍ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം. തുടർന്ന് കാളികാവ് പോലീസ്, ബേപ്പൂർ സ്റ്റേഷൻ പരിധിയിലെ കരയിലും സമീപ പ്രദേശങ്ങളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലും നേരിട്ട് പോയി അന്വേഷണം നടത്തി. എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയും ചെയ്തു. കടലില്‍ കാണപ്പെട്ട എട്ടോ...
യുവാവ് കുത്തേറ്റു മരിച്ചു;

യുവാവ് കുത്തേറ്റു മരിച്ചു;

CRIME NEWS
തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിൻകാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുമായി ലിവിൻ തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടി ലിവിനെ കുത്തുകയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലിവിന്‍റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മകളെ പീഡിപ്പിച്ച കേസില്‍ 41 വര്‍ഷം കഠിന തടവ്, ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം

മകളെ പീഡിപ്പിച്ച കേസില്‍ 41 വര്‍ഷം കഠിന തടവ്, ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം

CRIME NEWS
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് 57 വർഷം കഠിന തടവ് ശിക്ഷ വിധിച്ച്‌ മഞ്ചേരി പോക്സോ കോടതി. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ മുമ്ബ് പീഡിപ്പിച്ചതിന്‍റെ ശിക്ഷയില്‍ കഴിയവേ ജാമ്യത്തിലിറങ്ങി പ്രതി വീണ്ടും കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് ജോലി തേടിയെത്തിയതായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. നേരത്തേ 2017 മുതല്‍ 21 വരെയുള്ള കാലഘട്ടത്തില്‍ പെണ്‍കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. ഈ കേസില്‍ ഇയാള്‍ 141 വർഷം കഠിന തടവ് അനുഭവിച്ച വരവേയാണ് വീണ്ടും പീഡനം നടന്നത്. തൃശൂർ മോഡല്‍ ഹോമില്‍ സർക്കാരിന്‍റെ സംരക്ഷണയില്‍ കഴിഞ്ഞു വരുന്നതിനിടെ 2022 ഡിസംബറില്‍ പത്ത് ദിവസത്തേക്ക് കുട്ടിയെ അധികൃതരുടെ അനുമതിയോടെ അമ്മ വീട്ടിലെത്തിച്ചിരുന്നു. ഈ സമയത്ത് ജാമ്യത്തിലിറങ്ങിയ പ്രത...
യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍.

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍.

CRIME NEWS
തൃശൂര്‍: പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ചെറുതുരുത്തി മുള്ളൂര്‍ക്കര സ്വദേശി ആഷികിനെ (26) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് കേസിന് ആസ്പദമായ സംഭവം.   വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പ്രതി നടത്തുന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ കോയിന്‍ ബിസിനസിന്റെ ഭാഗമായി വിദേശത്ത് നടത്തുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ യുവതിയുടെ പരിപാടി ഉള്‍പ്പെടുത്താമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. തൃശൂരിലെ ഒരു ഹോട്ടലിലേക്ക് എത്തിച്ച്  മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി മയക്കി പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 20ന് യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍  പ്രതിയെ വിയ്യൂരിലെ ഫ്‌ളാറ്റില്‍ നിന്നും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റ...
യുവാവിന് വെട്ടേറ്റു; കുടുംബ പ്രശ്നമെന്ന് സൂചന.

യുവാവിന് വെട്ടേറ്റു; കുടുംബ പ്രശ്നമെന്ന് സൂചന.

CRIME NEWS
തിരൂർ: മംഗലത്ത് യുവാവിന് വെട്ടേറ്റു. മംഗലം ആശാൻപടി കോതപ്പറമ്ബ് കുപ്പന്റെ പുരക്കല്‍ അഷ്കറിനാണ് വെട്ടേറ്റത്. കുടുംബ പ്രശ്നമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്കും കൈകള്‍ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. തവനൂർ മണ്ഡലത്തിലെ മംഗലം ആശാൻ പടിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം: സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം: സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്

CRIME NEWS
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയ...
യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി; ആറുപേർ അറസ്റ്റിൽ

യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി; ആറുപേർ അറസ്റ്റിൽ

CRIME NEWS
തൃശൂർ: ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. ചെറുതുരുത്തി സ്വദേശികളായ സജീർ, സഹോദരൻ റജീബ്, അഷ്റഫ് , ഷെഹീർ, പുതുശ്ശേരി സ്വദേശികളായ സുബൈർ, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിൽ പ്രതിയാണ്. കമ്പിവടി കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്രവാസിയുടെ വീട്ടിലെ മോഷണം: 438 പവൻ സ്വര്‍ണവും 29 ലക്ഷവും കണ്ടെടുത്തു

പ്രവാസിയുടെ വീട്ടിലെ മോഷണം: 438 പവൻ സ്വര്‍ണവും 29 ലക്ഷവും കണ്ടെടുത്തു

CRIME NEWS
പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവൻ സ്വർണം കവർന്ന കേസില്‍ 438 പവൻ സ്വർണം കണ്ടെടുത്തു.മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയതുള്‍പ്പെടെയുള്ള 29 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് പിടികൂടി. കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്നാണ് സ്വർണവും പണവും കണ്ടെടുത്തത്. തൃശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്ബനയില്‍ താമസക്കാരനുമായ രായർമരക്കാർ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടില്‍ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സുഹൈലിന്റെ ഭാര്യവീടിന്റെ തൊടിയില്‍ ഒന്നര അടി താഴ്ച്ചയില്‍ കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് സ്വർണവും പണവും കണ്ടെത്തിയത്. മോഷണം നടന്ന വീടിന്റെ അടുത്താണ് സുഹൈലിന്റെ ഭാര്യ വീട്. കുഴിച്ച...
പൂക്കോട്ടുംപാടം 17 കാരൻറെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

പൂക്കോട്ടുംപാടം 17 കാരൻറെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

CRIME NEWS
മലപ്പുറം പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിമിന്റെ (17) മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിൻ തോട്ടത്തിലെ കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഹാഷിമിനെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം മുടി വെട്ടാൻ എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൊടിഞ്ഞിപ്പള്ളി മോഷണം: പ്രതി പിടിയിൽ.

കൊടിഞ്ഞിപ്പള്ളി മോഷണം: പ്രതി പിടിയിൽ.

CRIME NEWS
തിരൂരങ്ങാടി : കൊടിഞ്ഞിപ്പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപയോളം മോഷ്ടിച്ചയാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു.താമരശ്ശേരി പൂനൂർ കക്കാട്ടുമ്മൽ വീട്ടിൽ മുജീബ് റഹ്‌മാനാ (41) ണ് പിടിയിലായത്. കഴിഞ്ഞ രണ്ടിന് രാത്രിയാണ് മോഷണം നടന്നത്. പിക്കാസ് ഉപയോഗിച്ച് ഭണ്ഡാരം തകർത്താണ് പണം മോഷ്ടിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളും സമാനകേസുകളിലെ പ്രതികളെക്കുറിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് താമരശ്ശേരി പൂനൂരിൽനിന്നും പ്രതി പിടിയിലായത്. തൃശ്ശൂർ കുന്നംകുളത്തെ പള്ളിയിൽനിന്ന്‌ ഭണ്ഡാരം തകർത്ത് ഒരുലക്ഷം കവർന്ന കേസിൽ ജയിലിലായിരുന്ന പ്രതി അടുത്തിടെ ജാമ്യത്തിലിറങ്ങിയാണ് കൊടിഞ്ഞിപ്പള്ളിയിൽ മോഷണം നടത്തിയത്. തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. പ്രദീപ്‌കുമാർ, എസ്.ഐ. രാജു, ഡാൻസാഫ് അംഗങ്ങളായ കെ. പ്രമോദ്, എം. പ്രബീഷ്, കെ.ബി. അനീഷ്, എം.എം. ബിജോയ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHAT...
പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
മമ്പാട്: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മമ്പാട് സ്വദേശിനി  ഫാത്തിമ ഫിദ (18) ആണ് മരണപ്പെട്ടത്. മമ്പാട് MES സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മരണപ്പെട്ട  ഫാത്തിമ ഫിദ. നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ  മോർച്ചറിയിലേക്ക് മാറ്റി. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍.

റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍.

CRIME NEWS
റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍. നേപ്പാള്‍ സ്വദേശി റോഷൻ (21), കണ്ണൂർ വെള്ളാട് കൊല്ലേത്ത് അഭിഷേക്(25), നെടുമ്ബാശേരി അത്താണി സ്വദേശി രഞ്ജിത്ത് രാജു (23) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ട്രെയിനില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെയും പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവരുടേയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നതാണ് സംഘത്തിന്‍റെ രീതി. ട്രെയിനില്‍ വാതിലിന് സമീപം നിന്ന് ട്രെയിനിന് സ്പീഡ് കൂടുന്ന സമയത്ത് ഫോണ്‍ തട്ടിപ്പറിക്കുക, യാത്രക്കാരുടെ മൊബൈല്‍ തട്ടിപ്പറിച്ച്‌ ട്രെയിനില്‍ നിന്നും ഇറങ്ങി ഓടുക എന്നിവയാണ് പതിവ്. കഴിഞ്ഞ ഏഴിന് പുലർച്ചെ ട്രെയിനില്‍ വെച്ച്‌ ആസാം സ്വദേശിയുടെ മൊബൈല്‍ കവർച്ച ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോണ്‍ കണ്ടെടുത്തു. പ്രതികളില്‍ നിന്നും തിരുവനന്തപുരം സ്വദേശിയുടെ ഉള്‍പ്പെടെയുള്ള മറ്റ് മൊബൈലുകളും പിടികൂടി. രഞ്ജിത്തിനും അഭിഷേകിനും റെയില്‍വേ പൊലീ...
സ്ത്രീ​ക​ള്‍ക്കു​നേ​രെ അ​തി​ക്ര​മം: പ്ര​തി 25 വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍.

സ്ത്രീ​ക​ള്‍ക്കു​നേ​രെ അ​തി​ക്ര​മം: പ്ര​തി 25 വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍.

CRIME NEWS
എ​ട​ക്ക​ര: സ്ത്രീ​ക​ള്‍ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി 25 വ​ര്‍ഷ​ത്തി​നു​ശേ​ഷം എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി രാ​ജു​വി​നെ​യാ​ണ് (59) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കെ​തി​രെ സ​മാ​ന​മാ​യ ര​ണ്ട് കേ​സു​ക​ളാ​ണു​ള്ള​ത്. 1999 ആ​ഗ​സ്റ്റ്, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ര​ണ്ട് സം​ഭ​വ​ങ്ങ​ളാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​ത്. ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന ചെ​മ്പ​ന്‍കൊ​ല്ലി​യി​ല്‍ വീ​ടു​ക​ളി​ല്‍ ക​യ​റി സ്ത്രീ​ക​ള്‍ക്കു​നേ​രെ ന​ട​ത്തി​യ ര​ണ്ട് അ​തി​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വ​ര്‍ഷ​ങ്ങ​ളാ​യി​ട്ടും പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ ​തു​ട​ര്‍ന്ന് കോ​ട​തി പ്ര​തി​ക്ക് എ​തി​രെ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. തു​ട​ര്‍ന്ന് എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്...
നവവധുവിനെ ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

നവവധുവിനെ ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് കൊന്നമൂട് സ്വദേശിനി ഇന്ദുജയാണ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഭര്‍ത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാൽ ഇന്ദുജയെ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തു. ഇന്ദുജയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക...

MTN NEWS CHANNEL