
ഇൻസ്റ്റഗ്രാം വഴി ചാറ്റ്, വീട്ടമ്മയില്‍നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍; കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. വീട്ടിലിരുന്ന് പണം സമ്ബാദിക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.കല്ലറ- കുറുമ്ബയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കോഴിക്കോട് - കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണൻ, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
ഇൻസ്റ്റഗ്രാം വഴിയായിരുന്നു ചാറ്റിങ്. ആദ്യം 1000 രൂപ വീട്ടമ്മ നല്‍കി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടില്‍ എത്തി. തുടർന്ന് 3000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടർന്ന് 80,000 രൂപ നല്‍കി. എന്നാല്‍ തിരികെ പണം ലഭിക്കാത്തപ്പോള്‍ ഇവരെ ബന്ധപ്പെട്ടു. എന്നാല്‍ അക്കൗണ്ട് ബ്ലോക്കായതിനാല്‍ പണം നല്‍കാൻ സാധിക്കുന്നില്ലെന്നും ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും അറിയിച്ചു. തുടർന്ന് ...