Thursday, September 18News That Matters
Shadow

Accident

തിരൂർ ആലുങ്ങലിൽ വാഹനാംപകടം രണ്ട് പേർക്ക് പരിക്ക്

തിരൂർ ആലുങ്ങലിൽ വാഹനാംപകടം രണ്ട് പേർക്ക് പരിക്ക്

Accident
തിരൂർ: ആലത്തിയൂർ ആലിങ്ങലിൽ നിയന്ത്രണം വിട്ട കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക് .പെരുന്തല്ലൂർ മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ തിരൂർ ഇമ്പിച്ചിവാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി രാവിലെ ആണ് അപകടം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വഴിക്കടവിൽ വാഹനാപകടം ഒരാൾ മരിച്ചു

വഴിക്കടവിൽ വാഹനാപകടം ഒരാൾ മരിച്ചു

Accident
വഴിക്കടവിൽ വാഹനാപകടം ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. ബസ് സ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയ ബസ്സിനു പിറകിൽ നിർത്തിയിട്ട ബൈക്കിന് മിനിലോറി ഇടിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരം. പരിക്ക് പറ്റിയ 2 പേരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. പുളിക്കലങ്ങാടിയിൽ താമസിക്കുന്ന എറയത്തറ ഇബ്രാഹിം എന്നവരുടെ പേര മകൻ (യൂസുഫ് എന്നവരുടെ ചെറിയ മകൻ) സജാസ് (റഫീഖ് നിസാമി ഉസ്താദിൻ്റെ ദർസിൽ പഠിക്കുന്ന കുട്ടി) ആണ് മരണപ്പെട്ടത്...
ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

Accident
ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; 7 പേര്‍ക്ക് പരിക്ക്പയ്യന്നൂരിൽ നിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ഇന്നോവ കാർ കുന്താപുരത്ത് വെച്ച് അപകടത്തിൽപെട്ടു.അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്.അന്നൂര്‍ സ്വദേശി റിട്ട. അധ്യാപകന്‍ വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍ (64), ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ ഫസില്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിത, ചിത്രലേഖ, വത്സല എന്നിവരാണ് ഐസിയുവിലുള്ളത്.മധു, ഭാര്‍ഗവന്‍, ഫസില്‍ എന്നിവര്‍ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലാണ്. മണിപ്പാല്‍ ആശുപത്രിയിലുള്ള നാരായണന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കുന്ദാപുരയ്ക്കടുത്ത് കുമ്പാഷിയിലെ ചണ്ഡി...
മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്‍റെ മകന്‍ പാലോളി മുനീറിനെ നൂറാടി പാലത്തിനടിയില്‍ മരിച്ച നിലയില്‍

മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്‍റെ മകന്‍ പാലോളി മുനീറിനെ നൂറാടി പാലത്തിനടിയില്‍ മരിച്ച നിലയില്‍

Accident
മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദുട്ടിയുടെ മകന്‍ പാലോളി മുനീറിനെ (52)നൂറാടി കടലുണ്ടിപ്പുഴയുടെ പാലത്തിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ മാനസികാരോഗ്യബുദ്ധിമുട്ടുകളുള്ളതായി ബന്ധുക്കള്‍ പറയുന്നു. മരണ കാരണം ഔദ്യോഗികമായ സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നു മലപ്പുറം പോലീസ് പറഞ്ഞു. പാലത്തില്‍നിന്നും സ്വയം എടുത്തു ചാടിയതാണെന്ന രീതിയിലാണു സ്ഥലത്തുള്ളവര്‍ പോലീസിനു നല്‍കിയ മൊഴി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.ഐ അജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുമെന്നു പോലീസ് പറഞ്ഞു. രണ്ടുമക്കളുണ്ട്. മകന്‍ മുഹഹമ്മദ് സാബിത് കുടുംബ സമേതം ഹൈദരാബാദിലാണ്. മകള്‍: മുഹമ്മന് ഷഹാന. മകന്‍ ഇന്നു...
ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

Accident
തൃശ്ശൂർ : തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹ നന്ദനാണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പഴയന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചേളാരി മാതാപ്പുഴ പാലത്തിന് സമീപം മീൻ പിടിക്കാൻ പോയ ആളെ കാണാനില്ല.

ചേളാരി മാതാപ്പുഴ പാലത്തിന് സമീപം മീൻ പിടിക്കാൻ പോയ ആളെ കാണാനില്ല.

Accident
ചേളാരി മാതാപ്പുഴ പാലത്തിന് സമീപം മീൻ പിടിക്കാൻ പോയ ആളെ ഇന്നലെ രാത്രി മുതൽ കാണാനില്ല. സംഭവ സ്ഥത്ത് പോലീസും, ഫയർ ഫോഴ്സും തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്നു. സമീപത്തായി ബൈക്ക് നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ആളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്തേക്ക് സ്കൂബാ ടീം പുറപ്പെട്ടിട്ടുണ്ട്. മാതാപ്പുഴ സ്വദേശിയായ സനു എന്ന യുവാവിനെ കാണാതായത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പാണ്ടിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം

പാണ്ടിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം

Accident
പാണ്ടിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രികരായ ദമ്പതികൾക് പരിക്ക്. പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലെ കാഞ്ചസ് ബേക്കറിക്ക് സമീപത്തായാണ് അപകടം നടന്നത്. നിലമ്പൂർ ഭാഗത്ത് നിന്നു വരികയായിരുന്ന കരുളായി സ്വദേശികളായ തൈക്കാട് വീട്ടിൽ ഹരിചന്ദ്രൻ , ഭാര്യ ശാരദ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കും , എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ പരിക്കേറ്റ ബൈക്ക് യാത്രികരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ പരിക്കേറ്റ ബൈക്ക് യാത്രികരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അപകടം നടന്ന കാർ യാത്രികർ സ്ഥലം വിട്ടതായും പറയുന്നുCCTV VIDEO നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnliven...
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു.

Accident
കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട് ഭാഗികമായി കത്തിനശിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു.

പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു.

Accident
പാലക്കാട്‌: കൂറ്റനാട് ആനക്കര പഞ്ചായത്തിൽ പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു. ലൈഫ് പ്ലസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ എജുകേഷൻ സെന്ററിൽ ആയിരുന്നു സംഭവം. കൂറ്റനാട് ആമക്കാവ് ഭാഗവതി പറമ്പിൽ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ് (5) വയസ്സ് ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെ ആണ് അപകടം. പിതാവിനോപ്പം തറാപ്പി പരിശീലനത്തിനെത്തിയ കുട്ടി. പരിശീലത്തിനിടെ ഇറങ്ങി ഓടിയ കുട്ടി കേന്ദ്രത്തിന്റെ പിറക് വശത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഉടനെ കുഞ്ഞിനെ രക്ഷിക്കാൻ പിതാവും ചാടി എങ്കിലും കുട്ടി താഴുന്ന് പോകുകയായിരുന്നു. തുടർന്ന് പട്ടാമ്പി ഫയർ യൂണിറ്റ് എത്തിയാണ് പുറത്തെടുത്തത്. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail....
നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. രണ്ട് പേർ മരിച്ചു.

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. രണ്ട് പേർ മരിച്ചു.

Accident
കണ്ണൂർ : കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തില്‍ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.കേളകം മലയാംപടി എസ് വളവില്‍ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്...
വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു

വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു

Accident
മലപ്പുറം:  മലപ്പുറം പാണ്ടിക്കാട് വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി. അപകടത്തില്‍ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മേലാറ്റൂർ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. പരിക്കേറ്റ സിന്ധു മോളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കരിപ്പൂർ വിമാനതാവളത്തിൽ നിന്നും വന്ന കാർ താഴ്ചയിലേക്ക് വീണു

കരിപ്പൂർ വിമാനതാവളത്തിൽ നിന്നും വന്ന കാർ താഴ്ചയിലേക്ക് വീണു

Accident
കരിപ്പൂർ വിമാനതാവളത്തിൽ നിന്നും വന്നവരുടെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്. കോഴിക്കോട് കടമേരി സ്വദേശികളായ റജ്‌ന (35), ഇവാന്‍ അബ്ദുള്ള (രണ്ട് വയസ്സ്), റസീന (40), അഫ്സല്‍ (36), ജമാല്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ബൈപ്പാസില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ പേരാമ്പ്ര ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ അശ്വനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിന് സമീപത്തെ ഗാര്‍ഡ് സ്‌റ്റോണും ഇടിച്ചു തെറിപ്പിച്ചാണ് സമീപത്തെ താഴ്ചയിലുള്ള പറമ്പിലേക്ക് വാഹനം വീണത്. ഉടന്‍ തന്നെ പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെ...
ബസ്സും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പാലം സ്വദേശി മരിച്ചു

ബസ്സും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പാലം സ്വദേശി മരിച്ചു

Accident
തൃശ്ശൂർ ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കൃഷ്ണനിലയത്തിൽ രാമകൃഷ്ണൻ്റെ മകൻ ശരൺ കൃഷ്ണ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതെകാലോടെ എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസ്സും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന കാറും ആണ് കൂട്ടിയിടിച്ചത്.  അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇലക്ട്രിസിറ്റി പോസ്റ്റിലും ഇടിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന യുവതി സോണിയക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ട്രൈനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു

ട്രൈനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു

Accident
തിരൂർ: തിരുനാവായക്കും-തിരൂരിനും ഇടയിൽ ട്രൈനിൽ നിന്നും വീണു ഒരാൾ മരണപ്പെട്ടു. അരുൺ (25) എന്ന യുവവാണ് മരണപ്പെട്ടത് , കോഴിക്കോട് ബേപ്പൂർ നെടുവട്ടം സ്വദേശിയാണ് മരണപ്പെട്ട അരുൺ…. തിരൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കായി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി.. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു

ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു

Accident
ചിറമംഗലം: പരപ്പനങ്ങാടി ചിമംഗലം ഭാഗത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു. മുൻ പരപ്പനങ്ങാടി മണ്ഡലം പ്രസിഡൻ്റ് PA ലത്തീഫ്ക്കയുടെ മകൻ പനയത്തിൽ അസീസ് (37)ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ചിറമംഗലം അങ്ങാടിയിൽ നിന്നും 2 സുഹൃത്തുക്കളോടൊന്നിച്ച് റെയിൽവേ ട്രാക്ക്മുറിച്ച് കടന്ന് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചിറമംഗലം ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും. പിതാവ് : അബ്ദുൽ ലത്തീഫ് (പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ്).മാതാവ് : സുലൈഖ.ഭാര്യ : ജുമൈലത്ത്.മക്കൾ : ഫൈഹ, ദുഹ, ഐസം, ഫൈസ.സഹോദരങ്ങൾ: അസീബ, ഷബീബ....
വ​ന്ദേ​ഭാ​ര​ത് ഇ​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു

വ​ന്ദേ​ഭാ​ര​ത് ഇ​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു

Accident
കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വ​ന്ദേ​ഭാ​ര​ത് ഇ​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. ച​ക്കും​ക​ട​വ് സ്വ​ദേ​ശി പ​ള്ളി​പു​റാ​യി അ​ബ്ദുൾ ഹ​മീ​ദ് (65) ആ​ണ് മ​രി​ച്ച​ത്. കേ​ള്‍​വി​ക്കു​റ​വു​ള്ള ഹ​മീ​ദ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​പ്പോ​ളാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ലും വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ത​ട്ടി ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തലക്കടത്തൂരിൽ  കാറിടിച്ച് ഗുരുതര പരിക്ക് പറ്റിയ ഏഴു വയസ്സുകാരൻ മരണപ്പെട്ടു.

തലക്കടത്തൂരിൽ കാറിടിച്ച് ഗുരുതര പരിക്ക് പറ്റിയ ഏഴു വയസ്സുകാരൻ മരണപ്പെട്ടു.

Accident
തിരൂർ: തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത് .തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
KSRTC ബസ് ബൈക്കിലിടിച്ചു, നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു

KSRTC ബസ് ബൈക്കിലിടിച്ചു, നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു

Accident
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നര്‍ഷാദ് (24) ആണ് മരിച്ചത്. രാമനാട്ടുകര - മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അബി ഷര്‍നാദും സുഹൃത്ത് കൊച്ചി സ്വദേശിയായ അബ്ദുല്‍ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ കോളേജിലേക്ക് തിരികെ പോവുകയായിരുന്നു. അബി നര്‍ഷാദ് ഓടിച്ച ബൈക്കില്‍ അതേ ദിശയില്‍ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്. റോഡില്‍ വീണ അബി ബസ്സിനടിയില്‍പ്പെട്ടു പോവുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ...
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചുങ്കത്തറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചുങ്കത്തറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

Accident
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചുങ്കത്തറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാട്ടുമുണ്ട തിരുവാലി റോഡിൽ പൂവ്വത്തിക്കുന്നിൽഇന്ന് രാവിലെ 9.10 തോടെയാണ് ബൈക്കും ജീപ്പും കൂട്ടി ഇടിച്ച് യുവാവ് മരിച്ചത്. ചുങ്കത്തറ ടൗണിലെ വെള്ളാരംപ്ര റഫീഖിന്റെ മകൻ ആദിൽ എന്ന 22 കാരനാണ് മരിച്ചത്. ഇൻഡസ്ട്രീസ് ജോലി കാരനായ ആദിൽ ഇന്ന് പണി ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങു പ്പോഴാണ് അപകടത്തിൽപ്പെട്ടത്. ജോലി സ്ഥലത്ത് വൈദ്യുതി ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടുകാർ ഉടൻ അപകടത്തിൽപ്പെട്ട യുവാവിനെ നിലമ്പൂർ ഗവ: ജില്ല ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ മരിച്ചു.

എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ മരിച്ചു.

Accident
ഔദ്യോ​ഗിക കൃത്യനിർവഹണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ  എൻ ഷാനിദ (37) ആണ് മരിച്ചത്. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവിൽ എക്സൈസ് ഓഫിസറായിരുന്നു. ഷാനിദ സഞ്ചരിച്ച സ്കൂട്ടർ പാറ്റൂരിലെ ഡിവൈഡറിൽ തട്ടി മറിഞ്ഞതിനു പിന്നാലെ കാർ വന്നിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപമായിരുന്നു അപകടമുണ്ടായത്. പേട്ട സ്വദേശിനി നൽകിയ പരാതി അന്വേഷിച്ച് വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്. ജനറൽ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ സ്കൂട്ടർ ഡിവൈറിൽ ഇടിച്ചുകയറി എതിർ ദിശയിലുള്ള വീഴുകയായിരുന്നു. ഈ സമയം ജനറൽ ആശുപത്രി ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു കയറി.  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങ...

MTN NEWS CHANNEL