ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു
മൂന്നിയൂർ: കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മുന്നിയൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. മൂന്നിയൂർ പാറാക്കാവ് സലാമത്ത് നഗർ സ്വദേശി വെളിവള്ളി കൃഷ്ണൻ നായരുടെ മകൻ ദീപു എന്ന രതീപ് നായർ (34)ആണ് മരിച്ചത്. കോഴിക്കോട് അത്തോളിക്കടുത്ത് ഉള്ളിയേരി കൂമുള്ളിയിൽ ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും കുറ്റ്യാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും കുറ്റ്യാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ്സിന്റെ സൈഡ് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്. നാട്ടുകാർ ചേർന്ന് മൊടക്കല്ലൂർ ആശുപത്രിയിൽ ...



















