Wednesday, January 21News That Matters
Shadow

Author: admin

യുവതി പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

യുവതി പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

CRIME NEWS
എറണാകുളം പെരുമ്ബാവൂർ സ്വദേശിയായ അസ്മയെന്ന യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുപ്പത്തിയഞ്ചു വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിസ്തയ്ക്കിടെ മരിച്ചത്. പ്രസവ ശേഷം ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കാൻ വൈകിയതാണ് മരണ കാരണമെന്ന വീട്ടുകാരുടെ പരാതി ശരിവയ്ക്കും വിധമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്. തുടർന്നുള്ള 3 പ്രസവങ്ങളും വീട്ടില്‍ തന്നെയായിരുന്നു. ഒന്നരവർഷം മുൻപാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്ബിലെ വാടക വീട്ടില്‍ താമസമാക്കുന്നത്. സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീൻ. 'മടവൂർ കാഫില' എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികി...
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം – ബ്ലോക്ക്തല പ്രഖ്യാപനം നടത്തി

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം – ബ്ലോക്ക്തല പ്രഖ്യാപനം നടത്തി

VENGARA
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. യു.എം ഹംസ (പ്രസിഡണ്ട് കണ്ണമംഗലം പഞ്ചായത്ത്), സലീന കരുമ്പിൽ (പ്രസിഡണ്ട് തെന്നല പഞ്ചായത്ത്), സലീമ ടീച്ചർ (പ്രസിഡണ്ട് പറപ്പൂർ പഞ്ചായത്ത്), ഫസലുദ്ദീൻ തയ്യിൽ (പ്രസിഡണ്ട് എടരിക്കോട് പഞ്ചായത്ത്), സഫീർ ബാബു പി.പി (ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി) , സഫിയ മലേക്കാരൻ (ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മിറ്റി), സുഹിജാബി (ബ്ലോക്ക് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി), എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികൾ, ഹരിത കേരളം മിഷൻ മലപ്പുറം ജില്ലാ റിസോഴ്സ്സ് പേഴ്സൺ ജോഷോ, ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജുനൈ...
സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു

സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു

NATIONAL NEWS
സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചതോടെയാണ് നിയമനം. ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയില്‍ ചേർന്ന പിബി യോഗത്തില്‍ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോണ്‍ഗ്രസിലാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നുള്ള പിബി അംഗം അശോക് ധാവ്‌ലെയുടെയും ആന്ധ്രയില്‍ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ കേട്ടിരുന്നത്. താൻ ജനറല്‍ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തില്‍ തന്നെ നല്‍കിയിരുന്നു.കേരള അംഗങ്ങള്‍ക്കു പുറമെ പിബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ എംഎ ബേബിക്കായിരുന്നു. മാത്രമല്ല, പിബിയിലെ മുതിർന്ന അംഗങ്ങളില്‍ ഒരാളുമാണ് ബേബി. എന്നാല്‍, സമീപകാല...
വിസ തട്ടിപ്പ് നടത്തിയ കോട്ടക്കൽ സ്വദേശി അറസ്റ്റില്‍

വിസ തട്ടിപ്പ് നടത്തിയ കോട്ടക്കൽ സ്വദേശി അറസ്റ്റില്‍

KOTTAKKAL
വിസ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. കോട്ടക്കല്‍ മറ്റത്തൂർ സ്വദേശി സയിദ് ആണ് പിടിയിലായത്. റഷ്യൻ വിസ വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ കോട്ടക്കല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റഷ്യയില്‍ വൻ തുക ശമ്ബളമുള്ള ജോലി എന്നതായിരുന്നു ഇയാളുടെ വാഗ്ദാനം. അറുപതിലധികം പേരില്‍നിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ് ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബെൻസ് കാർ ഉള്‍പ്പടെ വാങ്ങി ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ സമാനമായ രീതിയില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നതും, തട്ടിപ്പില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച്‌ വരികയാണെന്നും പൊലീസ് അറിയിച്ചു. വാർത്തകൾ അ...
മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശം: വെള്ളാപ്പള്ളിക്ക് ചികിത്സ നൽകണമെന്ന് പിഎംഎ സലാം

മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശം: വെള്ളാപ്പള്ളിക്ക് ചികിത്സ നൽകണമെന്ന് പിഎംഎ സലാം

MALAPPURAM
മലപ്പുറം ജില്ലക്കെതിരെ വിദ്വേഷം തുപ്പിയ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസംഗത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഒരു മറുപടിയും അർഹിക്കാത്ത ജൽപ്പനങ്ങളാണ് വെള്ളാപ്പള്ളിയുടെതെന്നും ഇതിനൊക്കെ ചികിത്സ നല്‍കണമെന്നും സലാം പറഞ്ഞു. ”ഒരു മറുപടിയും അർഹിക്കാത്ത ജൽപ്പനങ്ങളാണ് സാധാരണ എല്ലായ്‌പ്പോഴും എന്നപോലെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ട്. അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും ഒക്കെ പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകണം എന്ന് മാത്രമെ പറയാനുള്ളൂ. അദ്ദേഹം പറഞ്ഞത് കേരളത്തിൽ അരിഭക്ഷണം കഴിക്കുന്ന ഒരാളും അംഗീകരിക്കില്ല”- സലാം പറഞ്ഞു. ”ഞങ്ങൾ വെല്ലുവിളിക്കുന്നു, കുറച്ച് ദിവസം നിങ്ങൾ മലപ്പുറം ജില്ലയിൽ വന്ന് താമസിക്കണം. എന്നിട്ട് തനിക്കുണ്ടായ അനുഭവം തന്നെയാണോ ...
ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടില്‍ നടത്തിച്ചു, ടാര്‍ഗെറ്റിന്റെ പേരില്‍ പീഡനം

ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടില്‍ നടത്തിച്ചു, ടാര്‍ഗെറ്റിന്റെ പേരില്‍ പീഡനം

ERANANKULAM, LOCAL NEWS
കൊച്ചി: കൊച്ചിയില്‍ ടാര്‍ഗെറ്റിന്റെ പേരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കടുത്ത തൊഴില്‍ പീഡനം. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെപ്പോലെ മുട്ടില്‍ നടത്തിച്ചു. കാലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാതെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇവിടെയുള്ള ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പ...
ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് വിഷുകൈനീട്ടം: ഒരു ഗഡു കൂടി അനുവദിച്ചു, വിതരണം അടുത്ത ആഴ്ച

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് വിഷുകൈനീട്ടം: ഒരു ഗഡു കൂടി അനുവദിച്ചു, വിതരണം അടുത്ത ആഴ്ച

LOCAL NEWS
തിരുവനന്തപുരം: വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുന്‍പ് വിതരണം ചെയ്യുന്നത്. അടുത്തയാഴ്ച വിതരണം തുടങ്ങും. ഇതിനായി 820 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ച ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. വിഷുവിന് മുമ്പ് മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ധനകാര്യ മന്ത്രി നിര്‍ദേശിച്ചു. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail...
സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ രംഗത്തിറങ്ങണം – സഫീർഷ

സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ രംഗത്തിറങ്ങണം – സഫീർഷ

LOCAL NEWS
മലപ്പുറം: വഖഫ് നിയമഭേദഗതി ബിൽ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത് അത്യന്തം അപകടകരമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷ അഭിപ്രായപ്പെട്ടു. സംഘ്പരിവാർ ഇതിലൂടെ ലക്ഷ്യം വെക്കുന്നത് വംശീയ ഉന്മൂലനം തന്നെയാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വരാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി മേഖലാ നേതൃസംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഇബ്രാഹീംകുട്ടി മംഗലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഷ്‌റഫലി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം സ്വാഗതവും മലപ്പുറം മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വഖ്ഫ്ബിൽ; ഒതുക്കുങ്ങലിൽ പ്രതിഷേധം

വഖ്ഫ്ബിൽ; ഒതുക്കുങ്ങലിൽ പ്രതിഷേധം

LOCAL NEWS
വഖ്ഫ് ബിൽ ലോക്സഭ പാസാക്കിയതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ ഒതുക്കുങ്ങൽ ടൗണിൽ വൻ പ്രതിഷേധ പ്രകടനം നടത്തി. വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പാണക്കാട് റോഡ് ജംഗ്ഷനിൽ സമാപിച്ചു.പ്രകടനത്തിന് മണ്ഡലം കമ്മിറ്റി അംഗം കെ.പി. അബ്ദുൽ ബാസിത്, പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ, സെക്രട്ടറി എം.പി. അസൈൻ, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ടി.പി. അലവി, ഇ.അബ്ദുറഹ്മാൻ, ഇല്ലിക്കൽ ഇബ്രാഹിം, കെ.വി. മമ്മു, ഇബ്രാഹിം കാരയിൽ, ടി. പി. മുഹമ്മദുപ്പ, മുഹമ്മദ് കുട്ടി വലിയപറമ്പ്, കെ.വി. സിറാജുദ്ദീൻ, ശബീറലി ആട്ടീരി എന്നിവർ നേതൃത്വം നൽകി....
കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

Accident
കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്ബലം സാന്തനം വീട്ടില്‍ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്. കുറുവൻപുഴയുടെ കോഴിപ്പാറ കടവില്‍ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയില്‍ അപകടത്തില്‍ പ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികളായ മൂന്ന് ആണ്‍ക്കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവില്‍ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയില്‍ കയത്തില്‍ താഴുകയായിരുന്നു. വനം വകുപ്പ് വാച്ചർമാർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരുടെയും നിലമ്ബൂരില്‍ നിന്നെത്തിയ അഗ്നി രക്ഷ സേനയുടെയും എമർജൻസി റെസ്ക‍്യൂ ഫോഴ്സും നടത്തി തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. ...
ലൗലി ഹംസ ഹാജി മരണപ്പെട്ടു.

ലൗലി ഹംസ ഹാജി മരണപ്പെട്ടു.

MARANAM
വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവും റാഫ് മലപ്പുറം ജില്ലാ രക്ഷാധികാരിയുമായിരുന്ന ലൗലി ഹംസ ഹാജി മരണപ്പെട്ടു. തൻ്റെ പേര് ചേർത്ത് രാജ്യത്ത് ആദ്യമായി ഹംസ സംഗമമെന്ന പേരിൽ സമിതി രൂപീകരിക്കുകയും അറിയപ്പെടുന്ന മജീഷ്യനായും കലാസാസ്ക്കാരിക രംഗത്തെ നിറസാന്നി ദ്ധ്യവുമായിരുന്നദ്ദേഹംമയ്യിത്ത് നമസ്കാരം നാളെ ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ...
കുഞ്ഞുങ്ങള്‍ക്ക് അമൃതം പൊടി കൊടുക്കുന്നവര്‍ ശ്രദ്ധിക്കൂ; ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

കുഞ്ഞുങ്ങള്‍ക്ക് അമൃതം പൊടി കൊടുക്കുന്നവര്‍ ശ്രദ്ധിക്കൂ; ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

KERALA NEWS
കൊല്ലം: ഗുണനിലവാരമില്ലാത്ത അമൃതം നൂട്രിമിക്‌സ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടിയെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ. സബിദാ ബീഗം എന്നിവർ കൊല്ലം ജില്ലയിലെ അമൃതം നൂട്രിമിക്‌സ് യൂണിറ്റുകളില്‍ പരിശോധന നടത്തിയത്. കൊല്ലം ജില്ലയിലെ തഴവ ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകള്‍, പരിശോധനാ സമയം അടഞ്ഞുകിടക്കുകയായിരുന്നു തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധിച്ചു. പരിശോധനയില്‍ പ്രസ്തുത യൂണിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്ന സ്ഥാപനത്തില്‍ പ്രാഥമിക വൃത്തിയാക്കല്‍ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി. സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില...
C P അബ്ദുൽ ലത്തീഫ്  അബുദാബിയിൽ വെച്ച് മരണപ്പെട്ടു

C P അബ്ദുൽ ലത്തീഫ് അബുദാബിയിൽ വെച്ച് മരണപ്പെട്ടു

GULF NEWS
വേങ്ങര : മുസഫ്ഫ അല്‍-ബറഖ ഹോല്‍ഡിങ്‌സ് സ്റ്റാഫ് കോട്ടക്കല്‍ പറപ്പൂർ തെക്കെകുളമ്ബ് സ്വദേശി ചോലക്കപ്പറമ്ബൻ അബ്ദുല്‍ ലത്തീഫ് (53) അബുദാബി യില്‍ വെച്ച്‌ മരണപ്പെട്ടു.ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെ മുസഫ ലൈഫ് കെയർ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. വൈകുന്നേരം 3 മണിക്കാണ് മരിച്ചത്.ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ഫിറോസ് ബാബു, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: അബൂദബി വേങ്ങര മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സിപി അബ്ദുല്‍ മജീദ്, ഹാഷിം (അബൂദബി), അബ്ദു റഷീദ്. സഹോദരി: സൈനു.നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് ജോലി ചെയ്ത സ്ഥാപനത്തിന്റെ സഹകരണത്തോടുകൂടി പ്രവർത്തനങ്ങള്‍ നടത്തി വരുന്നതായി അബൂദബി വേങ്ങര മണ്ഡലം കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@g...
ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍

ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍

MALAPPURAM
കൊണ്ടോട്ടി: ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി മുറിയില്‍ മരിച്ച നിലയില്‍ യാസിറിനെ കണ്ടെത്തുകയായിരുന്നു . യാസിർ സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്
KSRTC ഡ്രൈവര്‍ക്ക് നേരെ കയ്യേറ്റം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

KSRTC ഡ്രൈവര്‍ക്ക് നേരെ കയ്യേറ്റം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

KOTTAKKAL
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്ത യുവാക്കള്‍ പിടിയില്‍. സംഭവത്തില്‍ മൂന്ന് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. പുത്തൂര്‍ സ്വദേശികളായ സിയാദ്, സിനാന്‍, ഫുഹാന്‍ സെനിന്‍ എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി 11 മണിയോടെ കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് സംഭവം. തൃശൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ചങ്കുവെട്ടിയിലെത്തിയപ്പോള്‍ യുവാക്കള്‍ ആള്‍ട്ടോ കാറിലെത്തി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസ് ക്യാബിനിലേക്ക് കയറി ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച്‌ മര്‍ദിക്കുകയായിരുന്നു. ചാവി ഊരിയെടുക്കുകയും യാത്രക്കാരെ മുഴുവന്‍ ഇറക്കി വിട്ട ഇവർ ബസിന്റെ ട്രിപ്പ് മുടക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തന്നെ ഡ്രൈവർ മദ്യപിച്ചിരുന്നില്ല എന്ന് കണ്ടെത്ത...
പെരുന്നാളിന് ഡ്രസെടുക്കാൻ പോയ യുവതിയും മക്കളും മിസ്സിംഗ്; ദില്ലിയിൽ കണ്ടെത്തി

പെരുന്നാളിന് ഡ്രസെടുക്കാൻ പോയ യുവതിയും മക്കളും മിസ്സിംഗ്; ദില്ലിയിൽ കണ്ടെത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട്: നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയേയും മക്കളേയും ഡല്‍ഹിയില്‍ വെച്ച് കണ്ടെത്തി. യുവതിയേയും കുട്ടികളേയും ഇന്ന് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് വളയം പൊലീസ്. യുവതിയുടെ ഭര്‍ത്താവ് ചെറുമോത്ത് കുറുങ്ങോട്ട് സക്കീറിനോടാണ് പൊലീസ് മൂന്ന് പേരെയും ഇന്ന് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ ഹാഷിദ, മക്കളായ ലുക്മാന്‍, മെഹ്‌റ ഫാത്തിമ എന്നിവരെ ഇന്നലെ രാത്രിയോടെയാണ് ഡല്‍ഹിയില്‍ കണ്ടെത്തിയത്. സക്കീറിനൊപ്പം ഖത്തറിലായിരുന്ന മൂന്ന് പേരും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. മക്കള്‍ക്ക് പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിന്‍ മാര്‍ഗ്ഗം യശ്വന്ത്പൂരിലേക്ക് പോയതായും എടിഎം കൗണ്ടറില്‍ നിന്ന് 10,000 രൂപ പ...
ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വൻ ലഹരി വേട്ട.

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വൻ ലഹരി വേട്ട.

NATIONAL NEWS
ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിൻ എന്നിവയാണ് പിടികൂടിയത്. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. ലഹരിവസ്തുക്കള്‍ എവിടെനിന്നാണ് കൊണ്ടുവന്നത്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് തര്‍കശ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. മാര്‍ച്ച് 31-ാം തീയതി പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യത്തെകുറിച്ചും അവ നിയമവിരുദ്ധ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് സംബന്ധിച്ചുമുള്ള വിവരം നാവികസേനയുടെ പി81 എയര്‍ക്രാഫ്റ്റില്‍നിന്ന് ഐഎന്‍എസ് തര്‍കശിന് ലഭിക്കുന...
ഹിറ്റ് ആൻഡ് റൺ; അവലോകന യോഗത്തിൽ 39 അപേക്ഷകൾ തീർപ്പാക്കി

ഹിറ്റ് ആൻഡ് റൺ; അവലോകന യോഗത്തിൽ 39 അപേക്ഷകൾ തീർപ്പാക്കി

MALAPPURAM
മലപ്പുറം: അപകട ശേഷം വാഹനം നിർത്താതെ പോയ ഹിറ്റ് ആൻഡ് റൺ സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള ജില്ലാ തല സമിതിയുടെ അവലോകന യോഗം ജില്ലാ കലക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു. 41 അപേക്ഷകൾ സമിതി പരിഗണിച്ചു. ഇതിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ തീർപ്പാക്കി. അപകട ശേഷം വാഹനം നിർത്താതെ പോയാൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരണപ്പെട്ടവർക്ക് രണ്ട് ലക്ഷവുമാണ് നൽകുന്നത്. തിരൂർ സബ് കലക്ടർക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചാണ് തീർപ്പാക്കുക. റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഡ് മാസ് ഒരുക്കുന്ന വീഡിയോ വാൾ ഘടിപ്പിച്ച 2 വാഹന പ്രചരണ ജാഥകൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. പോലീസ്-മോട്ടോർ വാഹന-എക്സൈസ് - ആരോഗ്യ വകുപ്പുകൾ സംയുക്തമായി ഏപ്രിൽ 21 മുതൽ 30 വരെ ജില്ലയിലെ പ്രധാന നഗരങ്ങളിലും ബസ് സ്റ്റാൻഡ് കളിലും ജാഥ സംഘടിപ്പിക്കും. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര, എഡിഎം എൻ എം മെഹറലി, ഡിവൈഎസ്പി വി ജയചന്ദ്രൻ, റീജ...
പൗരസമിതി മയക്ക്മരുന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

പൗരസമിതി മയക്ക്മരുന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

VENGARA
വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ ഈദ് ദിനത്തിൽ ടൗൺ ജുമാ മസ്ജിദ് പരിസരത്ത് മയക്ക്മരുന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഈദാശംസകൾ നേർന്ന് കൊണ്ട് മധുരപലഹാര വിതരണവും, ലഹരി വിരുദ്ധ ബോധവൽക്കരണ നോട്ടീസ് വിതരണവും, പൗരപ്രമുഖനും, പള്ളി കാരണവരുമായ NT ബാവ ഹാജി നിർവ്വഹിച്ചു. പൗരസമിതി പ്രസിഡണ്ട് MK റസാക്ക്, നെല്ലാടൻ മുഹമ്മദ് ഹാജി, പി.എ. ബാവ, CH സൈനുദ്ധീൻ, MT കരീം തുടങ്ങിയവർ നേതൃത്വം നൽകി....
റോഡരികില്‍ നിന്ന് ലഹരി ഉപയോഗം കണ്ടപ്പോള്‍ ചോദ്യം ചെയ്തതിന് പെരുന്നാള്‍ ദിനത്തില്‍ പ്രതികാരം, 3 പേര്‍ പിടിയില്‍

റോഡരികില്‍ നിന്ന് ലഹരി ഉപയോഗം കണ്ടപ്പോള്‍ ചോദ്യം ചെയ്തതിന് പെരുന്നാള്‍ ദിനത്തില്‍ പ്രതികാരം, 3 പേര്‍ പിടിയില്‍

MALAPPURAM
പാണക്കാട് റോഡരികില്‍ വെച്ച്‌ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച്‌ മാരകായുധങ്ങളുമായി അക്രമം നടത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ 3 പേരെയും അറസ്റ്റ് ചെയ്തത്. പാണക്കാട് പെരിയേങ്ങല്‍ അബ്ദുറഹിമാൻ മകൻ മുഹമ്മദ് റാഷിഖ്‌ (27), പാണക്കാട് പട്ടർക്കടവ് എർളാക്കര അബ്ദുസ്സമദ് മകൻ മുഹമ്മദ് ജാസിത് (26), പാണക്കാട് അയ്യൂബ് മകൻ മുഹമ്മദ് ബാസിത് (21) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പാണക്കാട് റോഡ‍രികില്‍ നിന്ന് ലഹരി ഉപയോഗിക്കുന്ന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ അക്രമം നടത്തിയത്. പെരുന്നാള്‍ ദിനത്തില്‍ പുലർച്ചെ പാണക്കാട് പട്ടർക്കടവ് സ്വദേശി ഹാരിസിനേയും, പിതൃ സഹോദരന്റെ മകനായ റിയാസിനേയുമാണ് പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. റിയാസിനെ പ്രതികള്‍ അക്രമിക്കു...

MTN NEWS CHANNEL