എന്‍.ഐ.എഫ്.എല്‍ കോഴിക്കോട് സെന്ററില്‍ IELTS, OET , ജര്‍മ്മന്‍ ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ)കോഴിക്കോട് സെന്ററില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന IELTS, OET (ഓഫ്ലൈൻ, ഓണ്‍ലൈന്‍) ജര്‍മ്മന്‍ (എ1, എ2,ബി1,ബി2-ഓഫ്ലൈൻ) ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. IELTS, OET ഓഫ്ലൈൻ കോഴ്സുകളില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). താല്പര്യമുളളവര്ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഡിസംബര്‍ 26 നകം അപേക്ഷ നല്‍കാവുന്നതാണ്. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡ്മിഷനും +91 87142 58444, +91 87142 59333 (കോഴിക്കോട്) മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939...



















