Thursday, January 22News That Matters
Shadow

Author: admin

ഉയരം കൂടുതലുള്ള വാഹനങ്ങൾ  തിരിച്ചു വിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു

ഉയരം കൂടുതലുള്ള വാഹനങ്ങൾ തിരിച്ചു വിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു

TIRURANGADI
പരപ്പനങ്ങാടി : ദേശീയപാത കൂരിയാടുള്ള അപകടങ്ങളെ തുടർന്ന് വലിയ വാഹനങ്ങൾ കടന്നുപോകുന്ന നാടുകാണി പരപ്പനങ്ങാടി പാതയിലെ തിരൂരങ്ങാടി പരപ്പനങ്ങാടി വരെയുള്ള ഭാഗങ്ങളിൽ ഉയരെ കൂടുതലുള്ള വാഹനങ്ങൾ സർവീസ് വയറുകളിൽ തട്ടി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു വ്യാഴാഴ്ച വൈകുന്നേരം ചെമ്മാട് നിന്നും കടന്നുവന്ന വാഹനങ്ങൾ ചെമ്മാട് മുതൽ പരപ്പനങ്ങാടി വരെ ഗതാഗതക്കുരുവിന് കാരണമാവുകയും പലഭാഗങ്ങളിലും കെഎസ്ഇബിയുടെ സർവീസ് വയറുകളിൽ തട്ടി അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി ട്രാഫിക് ചുമതലയുള്ള ഭാഗങ്ങളിലുള്ള പോലീസുകാരുടെ ശ്രദ്ധയിൽ ഇത് പെടുത്തണമെന്നും ആവശ്യപ്പെട്ടു പരപ്പനങ്ങാടി യിൽ ലൈൻ പൊട്ടിയ ലോക്കേഷനിൽ ഗ്രൗണ്ട് ക്ലിയറൻസ് 7 മീറ്റർ ഉണ്ട് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ഹ...
അമ്പലവൻ അബ്ദുൽ ലത്തീഫ് മരണപ്പെട്ടു

അമ്പലവൻ അബ്ദുൽ ലത്തീഫ് മരണപ്പെട്ടു

MARANAM
വേങ്ങര: അച്ഛനമ്പലം സ്വദേശി പരേതനായ അമ്പലവൻ മെയിൻ ഹാജി എന്നവരുടെ മകൻ അമ്പലവൻ അബ്ദുൽ ലത്തീഫ് (51) മരണപ്പെട്ടു. സഹോദരങ്ങൽ അമ്പലവൻ ചെറീദ്, അഷ്‌റഫ്‌ (Late), സിദ്ദിഖ്, നാസർ, ബഷീർ, റഷീദ്, നൗഷാദ്, സഫിയ, മൈമൂന, റാബിയ. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും.
പൂച്ചോലമാട് സ്വദേശി പൂവിൽ അബൂബക്കർ നിര്യാതനായി

പൂച്ചോലമാട് സ്വദേശി പൂവിൽ അബൂബക്കർ നിര്യാതനായി

MARANAM
കണ്ണമംഗലം പൂച്ചോലമാട് സ്വദേശി പൂവിൽ അബൂബക്കർ (കുഞ്ഞിപ്പ വെളുത്തെടത്തു) എന്നവർ നിര്യാതനായി. പരേതന്റെ പേരിലുള്ള ജനാസ നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് പൂച്ചോലമാട് ജുമാ മസ്ജിദിൽ.
വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ

വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ

LOCAL NEWS, TIRUVANANTHAPURAM
വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്‌മയെയാണ് തിരുവനന്തപുരം ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മറ്റൊരു വിവാഹത്തിന് തൊട്ടുമുമ്ബാണ് യുവതി അറസ്റ്റിലായത്. രണ്ടു വയസുള്ള ഒരു കുട്ടിയുടെ അമ്മയായ രേഷ്മ വിവിധ ജില്ലകളിലായി പത്തു പേരെയാണ് ഇതിനോടകം വിവാഹം കഴിച്ചത്.വിവിധ ജില്ലകളിലെ പുരുഷന്മാരാണ് രേഷ്മയുടെ തട്ടിപ്പിന് ഇരകളായത്. ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോട് സിനിമകഥകളെ പോലും വെല്ലുന്ന കഥകള്‍ പറഞ്ഞാണ് ഇവർ വശത്താക്കുന്നത്. തുടർന്ന് പുരുഷന്മാർ തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തുകയും വിവാഹത്തിന് പിന്നാലെ കയ്യില്‍കിട്ടുന്നതുമായി സ്ഥലംവിടുന്നതുമായിരുന്നു രേഷ്മയുടെ രീതി.ഇന്നലെ മറ്റൊരു വിവാഹത്തിന് തൊട്ടുമുമ്ബാണ് രേഷ്മ കുടുങ്ങിയത്. തിരുവനന്തപുരത്തെ ഒരു ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു ഇക്കുറി ര...
ഊരകം അഞ്ജുപ്പറമ്പ് സ്വദേശി TP അഷ്‌റഫ് മരണപ്പെട്ടു

ഊരകം അഞ്ജുപ്പറമ്പ് സ്വദേശി TP അഷ്‌റഫ് മരണപ്പെട്ടു

MARANAM
ഊരകം അഞ്ജുപ്പറമ്പ് സ്വദേശി TP അഷ്‌റഫ് ( TP മൂസ എന്നവരുടെ ഉപ്പ ) മരണപ്പെട്ടു. മയ്യത്ത് നിസ്ക്കാരം വൈകുന്നേരം 4.30ന് പുളിക്കപ്പറമ്പ് ജുമാമസ്ജിദിൽ
ത്യാഗത്തിന്റെ ഓർമ്മയുമായി ഇന്ന് ബലിപെരുന്നാൾ.

ത്യാഗത്തിന്റെ ഓർമ്മയുമായി ഇന്ന് ബലിപെരുന്നാൾ.

KERALA NEWS
ത്യാഗത്തിന്റെ ഓർമ്മയുമായി ഇന്ന് ബലിപെരുന്നാൾ. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി കേരളത്തിലെ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കും. ലോകമെമ്ബാടുനിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ പുണ്യഭൂമിയില്‍ സംഗമിക്കുന്ന ഹജ്ജ് കർമം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അറഫാസംഗമവും ജംറത്തുല്‍ അഖബയിലെ കല്ലേറുമുള്‍പ്പെടെയുള്ള കർമം പൂർത്തിയാക്കി ഹാജിമാർ വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ബസ്സില്‍ വച്ച് പതിനഞ്ച് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പി എസ് സി അധ്യാപകൻ വേങ്ങര അരിക്കുളം സ്വദേശി അറസ്റ്റിൽ.

ബസ്സില്‍ വച്ച് പതിനഞ്ച് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പി എസ് സി അധ്യാപകൻ വേങ്ങര അരിക്കുളം സ്വദേശി അറസ്റ്റിൽ.

MALAPPURAM
മെയ് 27 നാണ് കേസിന് ആസ്പദമായ സംഭവം.കോട്ടക്കലില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരുകയായിരുന്ന ദോസ്ത് എന്ന സ്വകാര്യ ബസ്സിലാണ് പതിനഞ്ചുകാരി ലൈംഗികാതിക്രമത്തിന് ഇരയായത്. സഹപാഠികളെല്ലാം അതാത് സ്‌റ്റോപ്പുകളിലിറങ്ങിയ ശേഷം ഒറ്റയ്ക്കായ പെണ്‍കുട്ടിയെ ബസില്‍ യാത്ര ചെയ്തിരുന്ന വേങ്ങര അരിക്കുളം സ്വദേശി ഷഫീഖ് ലൈംഗീകാത്രിക്രമം നടത്തുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി ബസ് ജീവനക്കാരോട് കരഞ്ഞു പറഞ്ഞെങ്കിലും ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. പെണ്‍കുട്ടിയെ കടന്നുപിടിച്ച ആളുമായി സ്റ്റാന്‍ഡിലേക്ക് പോയ ബസ്സ് ജീവനക്കാര്‍ ഇയാളെ സ്റ്റാന്‍ഡില്‍ ഇറങ്ങി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക തുടര്‍ന്നാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. വഴിയില്‍ കരഞ്ഞു കൊണ്ടുനിന്ന പെണ്‍കുട്ടി നാട്ടുകാരോട് വിവരം അറിയ...
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു.

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു.

MARANAM
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. 1931 മാര്‍ച്ച് 11നാണ് ജനനം. തീരെ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച തെന്നല കൊല്ലം ഡിസിസി പ്രസിഡന്റായതോടെയാണ് സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്. 1962ല്‍ അദ്ദേഹം കെപിസിസി അംഗമായി. 1991 മുതല്‍ 1922 വരെയുള്ള കാലത്ത് കെപിസിസി ജനറല്‍ സെക്രട്ടറിയായി. 1991, 1998, 2003 തുടങ്ങി...
ഇരുമ്പുചോല UP സ്കൂളിൽ പരിസ്ഥിതി ദിനാചരണവും ബലിപെരുന്നാൾ ആഘോഷവും സംഘടിപ്പിച്ചു.

ഇരുമ്പുചോല UP സ്കൂളിൽ പരിസ്ഥിതി ദിനാചരണവും ബലിപെരുന്നാൾ ആഘോഷവും സംഘടിപ്പിച്ചു.

TIRURANGADI
ഏ ആർ നഗർ: ഇരുമ്പുചോല യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണവും ബലിപെരുന്നാൾ ആഘോഷവും സമുചിതമായി സംഘടിപ്പിച്ചു. അമ്മയോടൊപ്പം തൈനടൽ,അക്ഷരമരം ഒരുക്കൽ,പരിസ്ഥിതി നടത്തം എന്നിവ നടന്നു.പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആശംസ കാർഡുകൾ തയ്യാറാക്കൽ,മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു.പരിപാടികൾ സ്കൂൾ പ്രധാനധ്യാപിക ജി.സുഹ്റാബി ഉദ്ഘാടനം ചെയ്തു.നുസൈബ കാപ്പൻ പരിസ്ഥിതി ദിന സന്ദേശം നൽകി.ഒന്നാം ക്ലാസിലെ കുരുന്നുകളുടെ നേതൃത്വത്തിൽ നടന്ന ചോല കാണൽ നടത്തം ആവേശമായി. ശിഫാ സീനത്ത്,എൻ. നജ്മ , തസ്ലീമ , സമിയ്യ, സി.എച്ച് മുനീറ, സി. അർഷദ് എന്നിവർ നേതൃത്വം നൽകി.വിജയികൾക്ക് വി.എസ് അമ്പിളി,എം. ഫസീല, പി. ഇസ്മായിൽ,പി.ടി അനസ്, കെ.ടി അഫ്സൽ,തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ആയിശ ബീവി നിര്യാതയായി.

ആയിശ ബീവി നിര്യാതയായി.

MARANAM
പരപ്പനങ്ങാടി : മുൻ ഉപമുഖ്യമന്ത്രി പരേതനായ അവുക്കാദർ കുട്ടി നഹയുടെ മകളും ബീച്ച് റോഡ് കുന്നത്തു ഹൗസിൽ താമസിച്ചിരുന്നപരേതനായ മഹമൂദ് നഹ (ബാപ്പു ) എന്നവരുടെ ഭാര്യയുമായ ആയിശ ബീവി നിര്യാതയായി. മുൻമന്ത്രി അബ്ദുറബ്ബ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ജമാൽ, യു.എ.ഇ.കെ.എം.സി.സി. ജനറൽ സെക്രട്ടറി അൻവർ നഹ, മുനീർ സഹോദരൻമാരാണ്. പ്രശ്സ്ത ന്യൂറോളജിസ്റ്റ് ഡോ:സലാമിന്റെ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്) സഹോദര ഭാര്യയുമാണ്. ജനാസ നമസ്കാരം നാളെ (6/6/25 ന് വെള്ളി) രാവില ഒമ്പത് മണിക്കു പനയത്തിൽ ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കക്കാട് ഈസ്റ്റ് വെസ്റ്റ് SYS യൂണിറ്റ് പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു

കക്കാട് ഈസ്റ്റ് വെസ്റ്റ് SYS യൂണിറ്റ് പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു

VENGARA
നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീർഷകത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കക്കാട് ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ കീഴിൽ വൃക്ഷത്തൈ നട്ടു. കക്കാട് വെസ്റ്റ് യൂണിറ്റിൽ ഇബ്രാഹിം ഹാജി നാലകത്ത് വൃക്ഷ തൈ നട്ടു.ചടങ്ങിൽ റഹൂഫ് മിസ്ബഹി,ശാഹിദ് K, മുബാറക് P ,ജസീം PT, റബീഹ് മുസ്‌ലിയാർ, ഉവൈസ് സുഹ്രി എന്നിവർ സംബന്ധിച്ചു. കക്കാട് ഈസ്റ്റ് യൂണിറ്റിൽ നടന്ന ചടങ്ങിൽ ഷുക്കൂർ ബാവ എട്ടുവീട്ടിൽ വൃക്ഷ തൈ നട്ടു.PK ബഷീർ ഹാജി,എം.ടി ഷബീബ്,മുഹമ്മദലി ലത്വീഫി,മാജിദ് മുസ്‌ലിയാർ,നൗഷാദ് കൊല്ലഞ്ചേരി എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ആവശ്യങ്ങളും അവകാശങ്ങളും അംഗീകിക്കുന്നവര്‍ക്ക് നിലമ്പൂരിൽ പിന്തുണ -അഖില കേരള വിശ്വ കര്‍മ്മ മഹാസഭ

ആവശ്യങ്ങളും അവകാശങ്ങളും അംഗീകിക്കുന്നവര്‍ക്ക് നിലമ്പൂരിൽ പിന്തുണ -അഖില കേരള വിശ്വ കര്‍മ്മ മഹാസഭ

MALAPPURAM
മലപ്പുറം: പരമ്പരാഗത തൊഴില്‍മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സംസ്ഥാനത്തെ 10 ശതമാനം വരുന്ന വിശ്വകര്‍മ്മജരുടെ ആവശ്യങ്ങളും അവകാശങ്ങളും അംഗീകിക്കുന്നവരെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് അഖില കേരള വിശ്വ കര്‍മ്മ മഹാസഭ ജില്ലാ പ്രവര്‍ത്തക യോഗം തീരുമാനിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപരി പഠനത്തിന് അവസരമൊരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി രാജന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായഎന്‍ വി ഷണ്‍മുഖന്‍ ആചാരി കെ പി അപ്പുക്കുട്ടി, ഗോപാലന്‍ പാലൂര്‍, അറമുഖന്‍ ഇരിവേറ്റി, ചന്ദ്രന്‍ കൊണ്ടോട്ടി, ശോഭന്‍ ബാബു, സമുമ പരപ്പനങ്ങാടി, രാജന്‍ കാവനൂര്‍, വിനോദ് ഇരിവേറ്റി തുടങ്ങിയവര്‍ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍

കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍

Accident
വളാഞ്ചേരി : പൈങ്കണ്ണൂരില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടയൂർ സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. എടയൂർ പൂക്കാട്ടിരി സ്വദേശി ശ്രീനിവാസിന്റെ മകനാണ് പ്രണവ്. വീടിൻ്റെ അടുത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ ക്ക് അകലെ പ്രണവിന്റെ ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു പൊലീസ്. ഇതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സും നാട്ടുകാരും സമീപത്തെ പാടത്തും തോട്ടിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മാരാത്തെ പീടിക കുളത്തിന് സമീപം ചെരുപ്പ് കണ്ട നാട്ടുകാർ കുളത്തില്‍ പരിശോധന നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും നിങ്ങൾ വാർത്തകൾ ...
വരുംതലമുറക്ക് തണലേകാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് പരപ്പനാട് വാക്കേഴ്സ് ക്ലബ്

വരുംതലമുറക്ക് തണലേകാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് പരപ്പനാട് വാക്കേഴ്സ് ക്ലബ്

TIRURANGADI
പരപ്പനങ്ങാടി: ലോക പരിസ്ഥിതി ദിനത്തിൽ വരുംതലമുറക്ക് തണലേകാൻ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിൽ ക്ലബ്ബിലെ മെമ്പർമാർ വിവിധയിനം വൃക്ഷത്തൈകൾ നട്ടു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി അധ്യക്ഷത വഹിച്ചു. തുടർന്ന് 2025 പരിസ്ഥിതി ദിനത്തിൻ്റെ സന്ദേശമായ "സേ നോ ടു പ്ലാസ്റ്റിക് " - കളിയാണ് ലഹരി ജീവിതമാണ് ലഹരി എന്ന വിഷയങ്ങളിൽ റിട്ടയേർഡ് അധ്യാപകൻ ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ഗ്രാൻഡ് അഷ്റഫ്, റഹ്മത്ത് . പി , സഹൽ .കെ പി , യൂനുസ് കെ , റാഫി മാസ്റ്റർ , രാജേഷ് എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ഗ്രാമിക പള്ളിപ്പുറം വ്യക്ഷതൈനട്ട് മാതൃകയയായി.

ഗ്രാമിക പള്ളിപ്പുറം വ്യക്ഷതൈനട്ട് മാതൃകയയായി.

MALAPPURAM
പരപ്പനങ്ങാടി : ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഗ്രാമിക പള്ളിപ്പുറം പ്രദേശത്തെ വീട്ട് മുറ്റങ്ങളിൽ വ്യക്ഷതൈനട്ട് മാതൃകയയായി. വീട്ട് മുറ്റ വ്യക്ഷ തൈ നടൽ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സംസ്ഥാനകർഷക മിത്ര അവാർഡ് ജേതാവും പരപ്പനാട് ഹെർബൽ ഗാർഡൻ ഉടമയുമായ റസാഖ് മുല്ലേപ്പാട്ട് നിർവഹിച്ചു. ഗ്രാമിക പള്ളിപ്പുറം രക്ഷാധികാരി തുടിശ്ശേരി സുരേഷ് കുമാർ, ഗ്രാമിക പ്രസിഡൻ്റ് എ.വി.ജിത്തു വിജയ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ, ടി. ഹരീഷ്, എ.വി. വിജയ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
പറമ്പിൽപീടിക ദാറുസ്സലാം സുന്നി ഹയർ സെക്കണ്ടറി മദ്രസ പരിസ്ഥിതിവാരം ആചരിച്ചു.

പറമ്പിൽപീടിക ദാറുസ്സലാം സുന്നി ഹയർ സെക്കണ്ടറി മദ്രസ പരിസ്ഥിതിവാരം ആചരിച്ചു.

MALAPPURAM
"നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം" എന്ന പ്രമേയത്തിൽ പ്രാസ്ഥാനിക കുടുംബം നടത്തുന്ന പരിസ്ഥിതി ക്യാമ്പയിനിന്റെ ഭാഗമായി പറമ്പിൽപീടിക ദാറുസ്സലാം സുന്നി ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികളും, അധ്യാപകരും പരിസ്ഥിതിവാരം ആചരിച്ചു. വ്യത്യസ്ത കർമ്മപദ്ധതികളോടെ നടന്ന പരിസ്ഥിതി വാരാചരണം സമ്പന്നമായി. തൈ നടൽ ഉദ്ഘാടന കർമ്മം സദർ ഉസ്താദ് അബ്ദുള്ള അഹ്സനി മേൽമുറിയുടെയും, സ്റ്റാഫ് സെക്രട്ടറി മുഹൈമിൻ നൂറാനി വെളിമുക്കിന്റെയും നേതൃത്വത്തിൽ നടന്നു. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന തണൽ വൃക്ഷത്തൈകൾ പരസ്പരം തന്റെ സുഹൃത്തിന് "ഗ്രീൻ ഗിഫ്റ്റ്" ആയി സമ്മാനിച്ചു. 'ഹരിത മുറ്റം' എന്ന പേരിൽ മദ്രസ മുറ്റത്ത് തൈകൾ നട്ടു കൊണ്ടുള്ള ഗാർഡൻ നിർമ്മാണത്തിന് "കുസുമം ക്ലബ്ബ്" വിദ്യാർത്ഥിനികൾ നേതൃത്വം നൽകി. അനുബന്ധമായി നടന്ന സ്റ്റുഡൻസ് അസംബ്ലിയിൽ മുദബ്ബിർ സിറാജുദ്ദീൻ സഖാഫി മൂന്നിയൂർ പരിസ്ഥിതി മലിനീകരണ-നശീകരണ പ്രവർത്തനങ്ങളുടെ അപകടങ്...
ലോക പരിസ്ഥിതി ദിനം വേങ്ങര ടൗൺ പൗരസമിതി വൃക്ഷ തൈകൾ നട്ടു

ലോക പരിസ്ഥിതി ദിനം വേങ്ങര ടൗൺ പൗരസമിതി വൃക്ഷ തൈകൾ നട്ടു

VENGARA
വേങ്ങര: "നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം" എന്ന പ്രമേയത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുന്നതിന് പ്രസിഡണ്ട് എം.കെ റസാക്ക്, പി. ഇബ്രാഹിം കുട്ടി, എം.നിസാമുദ്ധീൻ, കെ.പി. സമദ് പറപ്പൂർ, തൂമ്പത്ത് സലിം, നെല്ലാടൻ മുഹമ്മദാജി , സി.എച്ച് സൈനുദ്ധീൻ, പി.കെ.ഉമ്മർ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; യുവതി കീഴടങ്ങി

സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; യുവതി കീഴടങ്ങി

CRIME NEWS
കോട്ടയം: സൗഹൃദംസ്ഥാപിച്ച് നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ അര്‍ജുന്‍ (37) കീഴടങ്ങിയത്. അമേരിക്കയില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്.ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെയും പ്രധാന പ്രതിയാണ് ധന്യ.2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ കാലയളവിലായിരുന്നു സംഭവം. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുവാവിനോട് അടുപ്പം സ്ഥാപിച്ച ധന്യ സ്വകാര...
പോളിംഗ് ബൂത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താം; സക്ഷം ആപ്പിലൂടെ

പോളിംഗ് ബൂത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താം; സക്ഷം ആപ്പിലൂടെ

MALAPPURAM
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വോട്ട് ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾ ഇലക്ഷൻ കമ്മീഷന്റെ സക്ഷം ആപ്ലിക്കേഷൻ വഴി ഉറപ്പു വരുത്താം. തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും മുഴുവൻ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പാണ് സക്ഷം -ഈസിഐ (saksham-ECI). മൊബൈലിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും സക്ഷം -ഇ സി ഐ (saksham -ECI) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ പോളിങ്ങ് ബൂത്ത് കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ടർമാരുടെ വിവരങ്ങൾ, വോട്ട് രേഖപ്പെടുത്താൻ വീൽചെയർ സേവനങ്ങൾ ഉറപ്പുവരുത്തൽ, അത്യാവശ്യഘട്ടത്തിൽ ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാനായി വാഹന സൗകര്യം എന്നിവ ലഭ്യമാകും. സേവനങ്ങൾക്കായി മുൻകൂട്ടി ആപ്പിലൂടെ രജിസ്റ്റർ ചെയ്യണം. ഇലക്ഷൻ ഐഡി കാർഡ് നമ്പർ നൽകി സേവനങ്ങൾ ആവശ്യപ്പെടാം. ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് ഭിന്നശേഷി വോട്ടർമാർക്കുള്ള സേവനം ...
ഹോട്ടലുകളിലെത്തും, 140 രൂപക്ക് ബിരിയാണി വാങ്ങും, 250 രൂപക്ക് വിൽപ്പന, ചാരിറ്റിയുടെ പേരിൽ, തട്ടിപ്പ്..

ഹോട്ടലുകളിലെത്തും, 140 രൂപക്ക് ബിരിയാണി വാങ്ങും, 250 രൂപക്ക് വിൽപ്പന, ചാരിറ്റിയുടെ പേരിൽ, തട്ടിപ്പ്..

LOCAL NEWS, PALAKKAD
പാലക്കാട് : ഷൊ൪ണൂരിൽ ചാരിറ്റി പ്രവർത്തനമെന്ന പേരിൽ ഹോട്ടലുകളിൽ നിന്നും കുറഞ്ഞ വിലക്ക് ബിരിയാണി വാങ്ങി വിൽപ്പന നടത്തി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തൃത്താല കറുകപുത്തൂ൪ സ്വദേശി ഷെഹീ൪ കരീമാണ് പിടിയിലായത്. ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളിൽ നിന്ന് വലിയ അളവിൽ ബിരിയാണി വാങ്ങി വിൽപന നടത്തുന്നതാണ് ഇയാളുടെ പതിവ്. ഷൊ൪ണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് 26 ന് ഇയാൾ 350 പൊതി ബിരിയാണി വാങ്ങി പണം നൽകാതെ പറ്റിച്ച് മുങ്ങിയെന്നായിരുന്നു പരാതി. 44000 രൂപ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 140 രൂപക്ക് കടയിൽ നിന്നും ബിരിയാണി വാങ്ങി 250 രൂപക്ക് വിറ്റ്, ലാഭത്തിൽ നിന്നും 30 രൂപ ചാരിറ്റിക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. ബിരിയാണിയുടെ പണം കൊടുക്കാതെ വന്നതോടെ ഹോട്ടലുടമ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ നിരവധിക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്ത...

MTN NEWS CHANNEL