പിതാവിന്റെ വെട്ടേറ്റ് മകള്‍ മരിച്ച സംഭവം: നടുക്കം വിട്ടുമാറാതെ ഗ്രാമം
കാസർഗോഡ്: പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയെന്ന വാര്‍ത്തയില്‍ നടുക്കം വിട്ടുമാറാതെ തൂമിനാട് ഗ്രാമവാസികള്‍. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പ്രിയങ്കരിയായിരുന്ന മഞ്ചേശ്വരം തൂമിനാട് ഹില്‍ടോപ്പ് നഗറിലെ ജുമൈല (18) ആണ് ഇന്ന് വൈകിട്ട് പിതാവിന്റെ വെട്ടേറ്റ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് വരെ ഒപ്പം ഇരുന്ന് പഠിച്ച കൂട്ടുകാര്‍ അമ്പരപ്പ് മാറ്റാന്‍ കഴിയാതെ വീര്‍പ്പുമുട്ടി. ബായാര്‍ സ്വദേശിയായ പിതാവ് ഉമര്‍ ഫാറൂഖിന്റെയും ഭാര്യ താഹിറയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല. അന്നം കൊടുത്ത കൈ കൊണ്ടുതന്നെ മകളുടെ അന്ത്യം സംഭവിച്ചു എന്നത് വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍.താഹിറയും ജുമൈലയും താഹിറയുടെ സഹോദരിയുടെ തൂമിനാട് ഹില്‍ടോപ്പിലെ വീട്ടിലാണ് താമസിക്കുന്നത്. ഉമര്‍ ഫാറൂഖ് ഗള്‍ഫിലായിരുന്നു. ഒന്നരമാസം മുമ്പ് നാട്ടിലെത്തിയ ഇയാളും ഇവര്‍ക്കൊപ്പമാണ് താമസം. സ്വത്തുമായി ബന്ധപ്പെട്ട് താഹിറയ...



















