Saturday, January 17News That Matters
Shadow

Author: admin

എംഡിഎംഎ യുമായി മൂന്നു യുവാക്കള്‍ പിടിയില്‍; ലക്ഷ്യം കോളേജുകളും സ്കൂളുകളും

എംഡിഎംഎ യുമായി മൂന്നു യുവാക്കള്‍ പിടിയില്‍; ലക്ഷ്യം കോളേജുകളും സ്കൂളുകളും

CRIME NEWS
മലപ്പുറത്ത് 45 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ തിരൂർ പോലീസിന്റെ പിടിയില്‍. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബില്‍ റഹ്മാൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബാംഗ്ലൂരില്‍ നിന്നുമാണ് ഇവർ എം ഡി എം എ തിരൂരില്‍ എത്തിച്ചത്. തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും ലക്ഷ്യമിട്ടാണ് ഇവർ ഈ ലഹരി വസ്തു കൊണ്ടു വന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ വിശദമായ അന്വേഷണം നടന്നുവരുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മ്യാൻമറില്‍ തടവിലായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശികള്‍ തിരിച്ചെത്തി

മ്യാൻമറില്‍ തടവിലായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശികള്‍ തിരിച്ചെത്തി

MALAPPURAM
ഓണ്‍ലൈൻ വഴി ജോലിക്കായി തായ്‌ലൻഡില്‍ എത്തുകയും പിന്നീട് മ്യാൻമറിലെ തട്ടിപ്പ് സംഘത്തിന്റെ തടവിലാകുകയും ചെയ്ത കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റ സ്വദേശികള്‍ സുരക്ഷിതരായി തിരിച്ചെത്തി. വള്ളിക്കാപറ്റ കുറ്റീരി അബൂബക്കറിന്റെ മകൻ ശുഹൈബ്, കൂരിമണ്ണില്‍ പുള്ളിക്കാമത്ത് സഫീർ എന്നിവരാണ് വെള്ളിയാഴ്ച രാവിലെ ബംഗളൂരു വഴി തിരിച്ചെത്തിയത്. ശുഹൈബിെൻറ കുടുംബം ബംഗളൂരുവിലാണുള്ളത് എന്നതിനാല്‍ ശുഹൈബ് അവിടെ തങ്ങുകയും സഫീർ വള്ളിക്കാപറ്റയിലെ വീട്ടിലെത്തുകയും ചെയ്തു. കഴിഞ്ഞ മാസം 28 ന് ഇവർ തട്ടിപ്പ് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍, നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൂന്നാഴ്ച തികയുമ്ബോഴാണ് ഇവർ തിരിച്ചെത്തിയത്. കഴിഞ്ഞ മെയിലാണ് ഇവർ സംഘത്തിന്റെ പിടിയിലായതായി വിവരം ലഭിച്ചത്. മുമ്ബ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇരുവരും ഓണ്‍ലൈൻ അഭിമുഖത്തിലൂടെയാണ് തായ്‌ലൻഡിലേക്ക് ജോലി ആവശ്യാർഥം പോയത്. മെ...
മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കുഞ്ഞാലിക്കുട്ടി

KERALA NEWS
കേരളത്തില്‍ അടുത്ത സമയത്തായി ഉയർന്ന് വന്ന ഒരുപാട് വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം തൃപ്തികരമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇതൊക്കെ ഒരു വിശദീകരണം കൊണ്ടോ, പത്രസമ്മേളനം കൊണ്ടോ തീരുന്ന വിഷയങ്ങള്‍ അല്ല. എം.ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം. പിവി അൻവറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയ വിഷയം രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണ്. കേരളത്തിലെ ഭരണ കക്ഷിയും പ്രതിപക്ഷവും ഒരുപോലെ ചർച്ച ചെയ്യേണ്ട വിഷയമാണ്. മലപ്പുറം ജില്ലയിലുണ്ടായ പൊലീസിലെ പ്രശ്നങ്ങള്‍ മുസ്ലിം ലീഗ് മുൻപേ ചൂണ്ടിക്കാണിച്ചതാണ്. താമീർ ജിഫ്രിയുടെ കേസ് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് ലീഗ് നേരത്തെ പറഞ്ഞതാണ്. സ്വർണ്ണ കള്ളക്കടത്തില്‍ ഡാൻസാഫിനെ വെള്ള പൂശിയിട്ട് കാര്യം ഇല്ല. വയനാടുമായി ബന്ധപെട്ട് അത്തരത്തിലൊരു ഡോക്യൂമെന്റ് പുറത്ത് വരാനേ പാടില്ലായിരുന്നു. ഈ വിഷയങ്ങളില്‍ യ...
ഹ്യദയാഘാതം: വെളിമുക്ക് സ്വദേശി സലാലയില്‍ നിര്യാതനായി

ഹ്യദയാഘാതം: വെളിമുക്ക് സ്വദേശി സലാലയില്‍ നിര്യാതനായി

GULF NEWS, MARANAM
വെളിമുക്ക് പടിക്കല്‍ സ്വദേശി പാണക്കാടൻ വീട്ടില്‍ അബ്ദുല്‍ അസീസ് (62) സലാലയില്‍ നിര്യാതനായി. ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്ന വഴി മധ്യേ മരണപ്പെടുകായായിരുന്നു. സാദ ഷാബിയത്തില്‍ പത്ത് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഷഹനോത്തിലാണ് താമസം. ഭാര്യ ആയിശാബിയും മകൻ മുഹമ്മദ് അർഷദും സലാലയിലുണ്ട്. മകള്‍ ആദിലയും മരുമകൻ സുബൈറും നാട്ടിലാണുള്ളത് നടപടികള്‍ പൂർത്തിയാകുന്ന മുറക്ക് ശനിയാഴ്ച തന്നെ മ്യതദേഹം സലാലയില്‍ ഖബറടക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സൗദിയില്‍ കാര്‍ അപകടം: മലപ്പുറം സ്വദേശിയായ യുവതിയും കുഞ്ഞും മരിച്ചു

സൗദിയില്‍ കാര്‍ അപകടം: മലപ്പുറം സ്വദേശിയായ യുവതിയും കുഞ്ഞും മരിച്ചു

GULF NEWS
സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മലപ്പുറം അരീക്കോട് സ്വദേശി എന്‍ വി സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് മരിച്ചത്. മദീനയില്‍ നിന്ന് ദമാമിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം.ഗുരുതരമായ പരിക്കുകളോടെ സുഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമാമില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മുള്ളൻ മുഹമ്മദ് ഹാജി നിര്യാതനായി.

മുള്ളൻ മുഹമ്മദ് ഹാജി നിര്യാതനായി.

MARANAM
വേങ്ങര വലിയോറ ചെനക്കൽ സ്വദേശിയും ഇപ്പോൾ ചേറൂർ റോഡ് പോപ്പുലർ ബേക്കറിക്ക് പിൻവശം താമസക്കാരനുമായ മുള്ളൻ മുഹമ്മദ് ഹാജി, (78) നിര്യാതനായി. ഭാര്യ വളപ്പിൽ ഖദീജ പുത്തനങ്ങാടി. മക്കൾ. സമീറ, സമീർ, സെമീന, സബീർ, മരുമക്കൾ,ഷാലി കൊടുവള്ളി,, ഷമീം പുലാമന്തോൾ, മുഫീന പരപ്പനങ്ങാടി. പരേതന്റെ മയ്യത്ത് നമസ്കാരം (22.9.24) ഞായറാഴ്ച രാവിലെ 8.30 ന് മനാറുൽ ഹുദാസലഫി മസ്ജിദിൽ നടക്കും. തുടർന്ന് വേങ്ങര ടൗൺ സലഫി മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും....
‘ആരും ഒരു ചുക്കും ചെയ്യില്ല’; നിലപാട് വ്യക്തമാക്കി പി വി അന്‍വര്‍

‘ആരും ഒരു ചുക്കും ചെയ്യില്ല’; നിലപാട് വ്യക്തമാക്കി പി വി അന്‍വര്‍

KERALA NEWS
നിലമ്പൂര്‍: ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് പി വി അന്‍വര്‍ എംഎല്‍എ. വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് നിലപാട് വ്യക്തമാക്കികൊണ്ട് അന്‍വര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. 'ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല', എന്നാണ് അന്‍വര്‍ കുറിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലും കടുത്ത ഭാഷയിലാണ് അന്‍വര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമല്ലെന്നും സ്വര്‍ണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പറഞ്ഞ അന്‍വര്‍ മ...
52കാരനെ ലക്ഷ്യമിട്ട 15കാരന്‍റെ ഹണി ട്രാപ്പ്:

52കാരനെ ലക്ഷ്യമിട്ട 15കാരന്‍റെ ഹണി ട്രാപ്പ്:

CRIME NEWS
അരീക്കോട്: മധ്യവയസ്കനെ മർദ്ദിച്ചു പണം തട്ടിയ കേസിൽ മൂന്ന് പേരെ മഞ്ചേരി ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ ഇർഫാൻ (19), പുത്തലം സ്വദേശി ആഷിക്(18) എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ (18) എന്നിവരാണ് റിമാൻഡിലായത്. പരാതിക്കാരനും 15 കാരനും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും നിരന്തരം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് സൗഹൃദം കൂടുതൽ ബലപ്പെടുത്തി. തുടർന്ന് ഇരുവരും അരീക്കോട് വെച്ച് കഴിഞ്ഞ ദിവസം കാണാൻ തീരുമാനിച്ചു. അരീക്കോട് എത്തിയ മധ്യവയസ്കനെ പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിൽ 40,000 രൂപ പരാതിക്കാരൻ സംഘത്തിന് നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഭാര്യയുടെ ആഭരണം പണയംവെക്കാനെത്തിയ സമയത്താണ് വിഷയം അരീക്കോട് പൊലീസറിയുന്ന...
പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

CRIME NEWS
മലപ്പുറം : പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പന്നിക്കോട്ടുമുണ്ട സ്വദേശി മുതുകുളവൻ ഫായിസ് (25) നെയാണ് ജയിലിലടച്ചത്. കാളികാവ് പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയില്‍ ഉള്‍പ്പെട്ട ഫായിസിനെ മുൻപും കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.പോക്സോ കേസ്, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വില്‍പ്പന, പിടിച്ചുപറി തുടങ്ങിയ പത്തിലേറെ കേസുകള്‍ ഫായിസിനെതിരെയുണ്ട്. നാട്ടുകാരെ ആക്രമിച്ചത് കൂടി ഉള്‍പ്പെടുത്തിയാണ് കൊടും കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെടുത്തി കാപ (മൂന്ന്) വകുപ്പ് ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലില്‍ അടച്ചത്.നാട്ടുകാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഫായിസിനെയും സഹോദരനെയും ഉള്‍പ്പെടെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Breaking News
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ' യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ 'മൂലധന'മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. പിന്നീട് കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് എത്തി. 1960...
സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

KERALA NEWS
കൊച്ചി: എറണാകുളം എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയും ബംഗലൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെണ്‍വാണിഭ സംഘം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചു. ബംഗ്ലാദേശില്‍ നിന്നും 12 -ാം വയസ്സില്‍ ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റ് വലയിലാക്കുകയായിരുന്നു. സെക്‌സ് റാക്കറ്റ് നിയന്ത്രിച്ചിരുന്ന ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. റാക്കറ്റിന്റെ ബംഗലൂരുവിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് സെറീനയാണ്. കൊച്ചിയിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് ജഗതയുമാണ്. പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാമാണ്. പെണ്‍കുട്ടിയെ ശ്യാം പലര്‍ക്കും കാഴ്ചവെച്ചു. ഒരു ദിവസം ഏഴുപേര്‍ വരെ തന്റെയടുത്ത് എത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. തുടര്‍ന്ന് ബംഗലൂരു റാക്കറ്റിനെ നിയന്ത്ര...
കേരള മുസ്‌ലിം ജമാഅത് ഊരകം സർക്കിൾ മീലാദ് സന്ദേശ റാലി

കേരള മുസ്‌ലിം ജമാഅത് ഊരകം സർക്കിൾ മീലാദ് സന്ദേശ റാലി

VENGARA
ഊരകം : തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ഊരകം സർക്കിൾ കമ്മിറ്റി മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു. ഊരകം പുത്തൻപീടികയിൽ നിന്നും തുടങ്ങി കാരാത്തോട് ടൗണിൽ സമാപിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി അതീഖ് റഹ്‌മാൻ ഊരകം സ്നേഹ പ്രഭാഷണം നടത്തി. മീലാദ് സന്ദേശ റാലിക്ക് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി ഇബ്രാഹീം ബാഖവി, സയ്യിദ് സൈനുൽ ആബിദീൻ മശ്ഹൂർ തങ്ങൾ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി അതീഖ് റഹ്മാൻ, കേരള മുസ്‌ലിം ജമാഅത് വേങ്ങര സോൺ സെക്രെട്ടറി ഹനീഫ മാസ്റ്റർ, എസ് വൈ എസ് വേങ്ങര സോൺ കാബിനറ്റ് അംഗം ഹസൻ നിസാമി, കേരള മുസ്‌ലിം ജമാഅത് ഊരകം സർക്കിൾ പ്രെസിഡന്റ് കുഞ്ഞി മൊയ്‌ദീൻ മുസ്‌ലിയാർ, ജനറൽ സെക്രെട്ടറി ഇഖ്ബാൽ സാഹിബ്, എസ് വൈ എസ് ഊരകം സർക്കിൾ പ്രെസിഡന്റ് മുസ്തഫ ഫാളിലി, ജനറൽ സെക്രെട്ടറി ശകീർ സഖാഫി , എസ് എസ് എഫ് ഊരകം സെക്ടർ ജനറൽ സെക്രെട്ടറി...
പി കെ കുഞ്ഞാലിക്കുട്ടി MLA വാക്ക് പാലിച്ചു, ദിജിഷക്കിനി സന്തോഷ യാത്ര.

പി കെ കുഞ്ഞാലിക്കുട്ടി MLA വാക്ക് പാലിച്ചു, ദിജിഷക്കിനി സന്തോഷ യാത്ര.

TIRURANGADI
താനൂരില്‍ നടന്ന യു ഡി എഫ് വിചാരണ സദസ്സില്‍ നിവേദനവുമായി എത്തിയ ഭിന്ന ശേഷിക്കാരിയായ ഇരുപത്തൊന്നുകാരി ദിജിഷക്ക് നല്‍കാമെന്നേറ്റ മുച്ചക്ര വാഹനം പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ഇന്ന് കൈമാറി. കാലിന് സ്വാധീനമില്ലാതെ നടക്കാന്‍ പറ്റാത്ത ദിജിഷ സ്വന്തമായൊരു മുച്ചക്ര വാഹനത്തിനായി വര്ഷങ്ങളായി പല വാതിലുകളും മുട്ടുന്നു. പല ഒഴിവു കഴിവുകളും പറഞ്ഞു അധികൃതര്‍ എല്ലാഴ്‌പ്പോഴ് തിരിച്ചയക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് താനൂരിലെ വിചാരണ സദസ്സിനെക്കുറിച്ച് അറിഞ്ഞ ദിജിഷ നിവേദനവുമായി എത്തുന്നത്. വളരെ പ്രയാസപ്പെട്ട് സദസ്സിലേക്ക് കടന്ന് വന്ന യുവതിയുടെ അടുത്തേക്ക് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങി വന്ന് സങ്കടം കേള്‍ക്കുകയായിരുന്നു. ആവശ്യം അറിഞ്ഞ ഉടനെ യുഡിഎഫ് നേതാക്കളെ സാക്ഷി നിര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി വാഹനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. അവസാനം തന്റെ ആഗ്ര...
തട്ടിപ്പിന്റെ പുതിയ മുഖം; എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റിൽ ഓർഡർ ചെയ്യാം വാങ്ങാൻ കഴിയില്ല, മുക്കിയത് കോടികൾ

തട്ടിപ്പിന്റെ പുതിയ മുഖം; എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റിൽ ഓർഡർ ചെയ്യാം വാങ്ങാൻ കഴിയില്ല, മുക്കിയത് കോടികൾ

KERALA NEWS
തിരുവനന്തപുരം: ആട്, തേക്ക്, മാഞ്ചിയം മുതല്‍ ഹൈറിച്ച് വരെയുള്ള തട്ടിപ്പുകളിൽ പെട്ട മലയാളികൾ ഓൺലൈൻ കാലത്ത് ചെന്ന് പെട്ടിരിക്കുന്നത് പുതിയ ചതിക്കുഴിയിലാണ്. എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റാണ് പുതിയ തട്ടിപ്പിന്റെ വഴി. പ്രാഥമിക വിവരപ്രകാരം 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിപ്പുകാര്‍ കൊണ്ട് പോയി. കണക്ക് ഇനിയും ഉയരാമെന്നാണ് സൂചന. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന മുഖവുരയോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളും മറ്റ് സന്ദേശങ്ങളും പലരും കണ്ടിട്ടുണ്ടാകാം. അത്തരമൊരു സന്ദേശത്തില്‍ നിന്നാണ് തുടക്കം. തട്ടിപ്പിന്റെ രീതികൾ വിചിത്രമാണ്. എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചര്‍ വെബ്‌സൈറ്റില്‍ ഉണ്ട്. ഫര്‍ണിച്ചര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കാനെ കഴിയു, പക്ഷേ ലഭിക്കില്ല. അതിന് പകരം ലാഭവിഹിതം...
ചോലക്കൻ പാത്തുമ്മു ഹജ്ജുമ്മ മരണപ്പെട്ടു

ചോലക്കൻ പാത്തുമ്മു ഹജ്ജുമ്മ മരണപ്പെട്ടു

MARANAM
വേങ്ങര : അരികുളം മനയംതെടി കുഞ്ഞി മെയ്തീൻ എന്നവരുടെ ഭാര്യ ചോലക്കൻ പാത്തുമ്മു ഹജ്ജുമ്മ (77) മരണപ്പെട്ടു. മയ്യത്ത് നിസ്കാരം (19/9/24) വ്യാഴം രാവിലെ 9 മണിക്ക് അരികുളം ജുമാ മസ്ജിദിൽ മക്കൾ അയമുദു, അബദുൽ മജീദ് , സംസു, ഹംസ (RTC) ,ജാഫർ , കദീജ , ഉമ്മുകുൽസു , റഹിയാനത്ത്. മരുമക്കൾ പരേതനായ സൂപ്പി , മുഹമ്മദലി ചെമ്മാട് , അബ്ദുൽ അസീസ് പറപ്പൂർ ,സുലൈഖ, റഷീദ, സുൽഫത്ത്, ആരിഫ , നസീബ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മലപ്പുറത്ത്  എം പോക്സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു

KERALA NEWS
കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്ബരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അ...
കാലിക്കറ്റ് സർവകലാശാലയ്ക്ക് ICSSR ന്റെ കായിക സാക്ഷരത ഗവേഷണത്തിന് അംഗീകാരം.

കാലിക്കറ്റ് സർവകലാശാലയ്ക്ക് ICSSR ന്റെ കായിക സാക്ഷരത ഗവേഷണത്തിന് അംഗീകാരം.

LOCAL NEWS
തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല കായിക വിഭാഗം മേധാവി Dr. വി. പി സകീർ ഹുസൈന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവേഷണ വിഭാഗമായ ICSSR ന്റെ 1.5 കോടി രൂപയുടെ കായിക സാക്ഷരത (Physical Literacy) ഗവേഷണ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഗവേഷണ പദ്ധതിയുടെ കോർഡിനേറ്റർ Dr. വി. പി സകീർ ഹുസൈനും ഡയറക്ടർമാരായി കാലടി സർവകലാശാല കായിക വിഭാഗം മേധാവി Dr. ദിനു എം ആർ, തൃശൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസർ Dr. ഷഫീഖ് വി എ, നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. നാഫിഹ് ചെരപ്പുറത്ത്, കാലിക്കറ്റ്‌ സർവകലാശാല ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. സുബൈർ മേടമ്മൽ എന്നിവരുമാണ് . ദക്ഷിണെന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിലാണ് നാല് വർഷം നീണ്ടു നിൽക്കുന്ന കായിക സാക്ഷരത പരിശീലന പദ്ധതി നടപ്പിലാകുന്നത്. കായിക സാക്ഷരത യിലൂടെ പതിനഞ്ചോളം അടിസ്ഥാന കായ...
സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും

KERALA NEWS
സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡം​ഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബർ 15-നുമുമ്പ് മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി...
കൃ​ഷി​നാ​ശം; ഒ​മ്പ​ത് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു

കൃ​ഷി​നാ​ശം; ഒ​മ്പ​ത് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു

MALAPPURAM
കാ​ളി​കാ​വ്: മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു. വേ​ട്ട​നാ​യ്ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​മ്പ​ത് പ​ന്നി​ക​ളെ വേ​ട്ട​യാ​ടി​യ​ത്. ഇ​ട​വേ​ള​ക്ക് ശേ​ഷം കാ​ട്ടു​പ​ന്നി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ​നം അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ ക​ർ​ഷ​ക​ക്കൂ​ട്ടാ​യ്മ കാ​ട്ടു​പ​ന്നി വേ​ട്ട ശ​ക്ത​മാ​ക്കി​യ​ത്. ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ​ക്കും ഇ​തി​ന​കം പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കൊ​ന്ന പ​ന്നി​ക​ള ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​റു​ടെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കു​ഴി​ച്ചു​മൂ​ടി. പ​ന്നി​യാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ ഇ​തി​ന​ക​ടം കൃ​ഷി ഉ​പേ​ക്ഷി​ച്ചു. പ​ന്നി​വേ​ട്ട​ക്ക് ഉ​ത്ത​ര​വി​ടാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മം അ​ടു​ത്തി​ടെ...
അവധിക്കു വന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ നിര്യാതനായി

അവധിക്കു വന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ നിര്യാതനായി

GULF NEWS
ഒമാനില്‍ നിന്നും അവധിക്കുവന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്ബ്രകത്ത് ഫാജിസ് (44) ആണ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം വയനാട് യാത്രയിലായിരുന്നു. യാത്രക്കിടെ ഹൃദയ സ്തംഭനം ഉണ്ടാകുകയും ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റുസ്താഖില്‍ ഇരുപത് വർഷത്തോളമായി സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷൻ ഒമാൻ ബാത്തിനാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമാണ്. പിതാവ്: പരേതനായ ടി.വി.അബു. മാതാവ് :ആമിന. ഭാര്യ സബിത. മക്കള്‍: ഷിനാൻ, ഫിസാൻ, ആമിന. സഹോദരങ്ങള്‍ : ഷക്കീബ് (അബൂദബി), അഷ്‌കർ, അഫ്സല്‍, വഹീദ, സബിത. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL