ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
കൊച്ചി: നോർത്തമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങളാണ് ഇന്നലെ (ജനുവരി 6) കൊച്ചിയിൽ പ്രഖ്യാപിച്ചത്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്‌കാരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്. പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ മറ്റൊരു പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പയനിയർ അവാർഡ് 2025 ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു (2026-27) വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനുവരി പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന...


















