Saturday, January 17News That Matters
Shadow

Author: admin

സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ല്‍.

സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ല്‍.

CRIME NEWS
കൊ​ണ്ടോ​ട്ടി: സ്‌​കൂ​ട്ട​റി​ല്‍ പോ​യ യു​വ​തി​യെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍ന്ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ല്‍. കൊ​ണ്ടോ​ട്ടി മു​തു​പ​റ​മ്പ് പ​ര​ത​ക്കാ​ട് വീ​ട്ടി​ച്ചാ​ലി​ല്‍ കെ.​വി. മു​ഹ​മ്മ​ദ് ഫ​വാ​സ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം മ​റ്റൊ​രു മോ​ഷ​ണ കേ​സി​ല്‍ പി​ടി​യി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മും​ബൈ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം പെ​രി​ന്ത​ല്‍മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഫ​വാ​സി​നെ റി​മാ​ന്‍ഡ് ചെ​യ്തു. 2023 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തം​ഗ...
ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം; റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം; റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ

CRIME NEWS
കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ടി എസ് അനിൽകുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. കൊച്ചുവേളിക്കുള്ള പൂജാ സ്പെഷ്യൽ ട്രെയിനിൽ നിന്ന് കഴിഞ്ഞദിവസമാണ് തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണ ഗോപി എന്ന ആകാശ് (27) വീണ് മരിച്ചത്. ടിക്കറ്റ് ഇല്ലാതെ എ സി കമ്പാർട്ട്മെന്‍റിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാഹിയിൽ ബന്ധുക്കളെ കണ്ടതിനുശേഷം മംഗലാപുരം ചെന്നൈ മെയിലിൽ തിരികെ പോവുകയായിരുന്നു. ഇതിനിടെ കോഴിക്കോട് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ശരവണൻ എസി കമ്പാർട്ട്മെന്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമിനും കമ്പാർട്‌മെന്റിനുമിടയിൽ വീഴുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശരവണ ഗോപി വാതിലിൽ ഇരുന്ന് യാത്ര ചെയ്യവെ തള്ളിയിടുകയായിരുന്നുവെന്ന സം...
ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

CRIME NEWS
കൊച്ചി: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാമല കക്കാട് ആണ് സംഭവം. കണ്ടനാട് സെന്റ് മേരീസിലെ അധ്യാപകന്‍ രഞ്ജിത്തിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ രശ്മി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്. മക്കളായ ആദി, ആദിയ എന്നിവരും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. കടബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടില്‍ നിന്നും ശബ്ദം കേള്‍ക്കാത്തതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നാല് പേരുടേയും മൃതദേഹം മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് വിട്ടു നല്‍കണമെന്ന് എഴുതിയ കുറിപ്പ് സ്ഥലത്ത് നിന്നും കണ്ടെത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്...
5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി; രണ്ടാഴ്ചക്കിടെ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തത് 13,000 കോടിയുടെ ലഹരി മരുന്ന്

5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി; രണ്ടാഴ്ചക്കിടെ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തത് 13,000 കോടിയുടെ ലഹരി മരുന്ന്

CRIME NEWS
ന്യൂഡല്‍ഹി: ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തില്‍ പ്രത്യേക സംഘങ്ങള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി. ഗുജറാത്ത് പൊലീസും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 518 കിലോഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. അങ്കലേശ്വറിലുള്ള അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് കമ്പനിയില്‍ നടത്തിയ പരിശോധനയിലാണു കൊക്കെയ്ന്‍ കണ്ടെടുത്തത്. രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയ്ന്‍ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തു. ഒക്ടോബര്‍ ഒന്നിനു ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ മഹിപാല്‍പുരില്‍ തുഷാര്‍ ഗോയല്‍ എന്നയാളുടെ ഗോഡൗണില്‍ റെയ്ഡ് നടത്തി 562 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഒക്ടോബര്‍ 10ന് ഡല്‍ഹിയിലെ രമേശ് നഗറിലെ കടയില്‍നിന്ന് 208 കിലോഗ്രാം കൊക്കെയ്ന്‍ കൂടി പിടിച്ചെടുത്തു. ഡല്‍ഹി പ...
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഉമർ അബ്ദുല്ല സർക്കാറിന് കളമൊരുങ്ങുന്നു

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഉമർ അബ്ദുല്ല സർക്കാറിന് കളമൊരുങ്ങുന്നു

NATIONAL NEWS
ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആറ് വർഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് മുഖ്യമന്ത്രിയെ നിയമിക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഉമർ അബ്ദുല്ല ലഫ്റ്റനന്‍റ് ഗവർണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്. 2018ൽ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ഗവർണർ ഭരണം ആറ് മാസം പിന്നിട്ട വേളയിലായിരുന്നു നടപടി. അതേവർഷം ജൂണിൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ തകർന്നതോടെയാണ് ഗവർണർ ഭരണം ഏറ്റെടുത്ത...
അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം; അമ്മ ശകാരിച്ചു, 15 കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം; അമ്മ ശകാരിച്ചു, 15 കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

CRIME NEWS
മുബൈ: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ 15 കാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിക്കുന്നത്. അംബര്‍നാഥ്ര്‍ സ്വദേശിയായ പെണ്‍കുട്ടി സെപ്തംബര്‍ 26ന് എലി വിഷം കഴിക്കുകയായിരുന്നു. ആദ്യം നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് മുംബൈയിലേയ്ക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍

KERALA NEWS
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍ തന്നെ. ഇന്ന് വിലയില്‍ മാറ്റമില്ല. 56,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7120 രൂപ നല്‍കണം. ഈ മാസം നാലിന് ആണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപ വരെയായി താഴ്ന്നു. ഇതിന് പിന്നാലെ വില ഉയര്‍ന്ന് 56,960 രൂപയിലേക്ക് മടങ്ങി എത്തുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ എസ് ചിത്ര പൊലീസിൽ പരാതി നൽകി.

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ എസ് ചിത്ര പൊലീസിൽ പരാതി നൽകി.

NATIONAL NEWS
ചെന്നൈ: തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ എസ് ചിത്ര പൊലീസിൽ പരാതി നൽകി.10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങൾ. പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച.

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച.

CRIME NEWS
ട്രെയിനില്‍ മലയാളി ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവര്‍ന്നു. കൊല്ലം - വിശാഖപട്ടണം എക്‌സ്പ്രസില്‍ രാത്രിയാണ് സംഭവം.ദമ്പതികള്‍ ബര്‍ത്തിന് അരികില്‍ വെച്ചിരുന്ന ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികള്‍ പറയുന്നത്. ഇവര്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ കാട്പാടി റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ഹൊസൂറില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ നാട്ടില്‍ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്ക...
നടന്‍ ബൈജു അറസ്റ്റില്‍.

നടന്‍ ബൈജു അറസ്റ്റില്‍.

Accident
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷം കവടിയാറില്‍ നിന്ന് വെള്ളയമ്പലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ച് വന്നത്. ബൈജു മദ്യലഹരിയില്‍ ആയിരുന്നു. അപടത്തില്‍ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.മ്യൂസിയം പൊലീസ് സംഭവ സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആശുപത്രിയ...
സി.എച് സെന്ററിന് ഉബൈദ് പുത്തൂരിന്‍റെ കൈത്താങ്.

സി.എച് സെന്ററിന് ഉബൈദ് പുത്തൂരിന്‍റെ കൈത്താങ്.

GULF NEWS
പെരിന്തൽമണ്ണ സി.എച് സെന്ററിന് ഉബൈദ് പുത്തൂരിന്‍റെ കൈത്താങ്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഫുജൈറ കെഎംസിസി യുടെ പ്രവർത്തകനും നിസ്വാർത്ഥ സേവകനുമായ ഉബൈദ് പുത്തൂർ. അദ്ദേഹത്തിന്റെ മിച്ചം വരുന്ന സമ്പാദ്യത്തിൽ നിന്ന് പെരിന്തൽമണ്ണ സി.എച് സെന്ററിന് വീൽച്ചെയറിനു സംഭാവന നൽകിയിരിക്കുകയാണ് ഉബൈദ് പുത്തൂർ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
‘ചോലക്കാലം’ പൂർവ വിദ്യാർത്ഥി സംഗമം

‘ചോലക്കാലം’ പൂർവ വിദ്യാർത്ഥി സംഗമം

TIRURANGADI
എ ആർ നഗർ ഇരുമ്പുചോല എ യു പി സ്കൂളിൽ 1995-96 വർഷം ഏഴാം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ സംഗമം 'ചോലക്കാലം' സ്കൂളിൽ വെച്ച് നടന്നു. നൂറിലധികം പൂർവ വിദ്യാർഥികൾ അവരുടെ അധ്യാപകരോടൊപ്പം പഴയ ക്ലാസ്സ്‌റൂമിൽ ഇരുന്നു സംസാരിച്ചു. ഹെഡ് മാസ്റ്റർ ശാഹുൽ ഹമീദ് തറയിൽ പരിപാടി ഉൽഘടനം ചെയ്തു. പൂർവ വിദ്യാർഥി ഇ കെ മുഹമ്മദ് അലി അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ കാവുങ്ങൽ ലിയാകതലി, ലത്തീഫ് കൊടിഞ്ഞി, മുൻ അധ്യാപകരായ പി കെ അബ്സുറസാഖ്, കെ കെ ജോർജ്, പി അബ്ദുള്ള മൗലവി, പികെ മുഹമ്മദ്‌, ബി ശശിധരൻ പി ുഹമ്മദ്‌ മുസ്തഫ, എം ഫാത്തിമ, ടി പി ഷൌക്കത്തലി, എം പാത്തുമ്മ, ഹംസകോയ, മിനി, അമ്പിളി, സിപി സുജാത, എന്നിവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥികളുടെ സംഭവനയായി സ്കൂൾ ഓഫീസിന് ഷെൽഫ് നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
Mec 7 HEALTH CLUB ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

Mec 7 HEALTH CLUB ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

VENGARA
Mec 7 HEALTH CLUB എ ആർ നഗർ യൂനിറ്റിൻ്റെ നേത്രത്വത്തിൽ  കുന്നുംപുറത്ത് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കെ കെ മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത് ഉൽഘാടനം ചെയ്തു. ഡോ: ഇ കെ അലവിക്കുട്ടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിമെയ്തീൻ കുട്ടി, പ്രദീപ് കുമാർ വ്യാപാരി പ്രസിഡണ്ട് എ പി ബാവ ഫൈസൽ പി കെ ,അസ്ലംമാഷ്, പി പി ഫസൽ ബാവ കീർത്തിമോൾ തുടങ്ങിയവർ പ്രസംഗിച്ചു കെ സി അബ്ദുറഹിമാൻ സ്വാഗതവും പി സി ഹുസൈൻ ഹാജി നന്ദിയും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് : പി.കെ കുഞ്ഞാലിക്കുട്ടി

വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് : പി.കെ കുഞ്ഞാലിക്കുട്ടി

MALAPPURAM
രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശത്തിന്മേൽ കത്തിവെച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനുമുള്ള അവകാശം ഭരണ ഘടന അനുവദിച്ചതാണ്. രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു വിശ്വാസി എന്ന നിലയിലുള്ള ആചാരങ്ങളും, അനുഷ്ടാനങ്ങളും, മത മൂല്യങ്ങളും തത്വങ്ങളും, വിധി വിലക്കുകളും സ്വായത്തമാക്കി ഒരു നല്ല മുസ്ലിമും അതിലൂടെ ഒരു നല്ല മനുഷ്യനിലേക്കുമെത്താൻ വഴിയൊരുക്കുന്ന കേന്ദ്രങ്ങളായിട്ടാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. അതൊരിക്കലും രാജ്യ വിരുദ്ധമല്ലെന്ന് മാത്രമല്ല ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്ന ഇടം കൂടിയാണ്. ഇതിനെതിരെയുള്ള നീക്കങ്ങൾ ദുരുദ്ദേശപരം തന്നെയാണ്. വിദ്യാഭ്യാസത്തിൻറെ ഗുണ നിലവാരം വ...
ജില്ലാ സീനിയര്‍ ഹോക്കി ടീം ജഴ്‌സി  പ്രകാശനം ചെയ്തു

ജില്ലാ സീനിയര്‍ ഹോക്കി ടീം ജഴ്‌സി പ്രകാശനം ചെയ്തു

MALAPPURAM
മലപ്പുറം : സംസ്്ഥാന സീനിയര്‍ ഹോക്കി മെന്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ സീനിയര്‍ ഹോക്കി ടീമിന് യാത്രയയപ്പ്് നല്‍കി. ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് ബഷീര്‍ മച്ചിങ്ങല്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് റിഷാദിന് ടീം ജഴ്‌സി കൈമാറി. ഹോക്കി അസോസിയേഷന്‍ ഭാരവാഹികളായ നൗഷാദ് മാമ്പ്ര, മുംതാസ് ബഷീര്‍, അസ്്ക്കറലി എം , ടീം മെമ്പര്‍ അതുല്‍ സി എന്നിവര്‍ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നിയമസഭാ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്വര്‍ണം മോഷണം പോയി

നിയമസഭാ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്വര്‍ണം മോഷണം പോയി

KERALA NEWS
പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗില്‍ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതില്‍ കന്റോൻന്മെന്റ് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭ മാര്‍ച്ച്‌ നടത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാര്‍ച്ച്‌ പോലീസ് ബാരിക്കേഡ് വെച്ച്‌ തടഞ്ഞിരുന്നു. ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും രണ്ട് റൗഡ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പൊലീസിന്റെ ക്രമിനല്‍ വല്‍ക്കരണം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രത...
രത്തൻ ടാറ്റ അന്തരിച്ചു

രത്തൻ ടാറ്റ അന്തരിച്ചു

NATIONAL NEWS
പ്രമുഖ വ്യവസായിയും ടാറ്റാ സൺസ് ചെയർമാൻ ഇമെരിറ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രക്തസമ്മർദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുമ്പോഴും ആരോഗ്യനില ക്രമേണ മോശമാകുകയായിരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28നു ജനനം. കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്‌ചറൽ എൻജിനീയറിങ് ബിരുദം. 21 വർഷം (1991–2012) ടാറ്റ ഗ്രൂപ്പിനെ നയിച്ചു. ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികൾക്കും സാധ്യതകൾക്കുമിടയിൽ, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളർച്ചയ്ക്കു പുതിയ കുതിപ്പു കണ്ടെത്തി. ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ രൂപപ്പെടുത്തിയ കാർ ആയി ടാറ്റ ഇൻഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ ആയി നാനോ പുറത്തിറ...
മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; അന്വേഷണം ‘രക്ഷാപ്രവര്‍ത്തനം’ എന്ന വിവാദ പ്രസ്താവനയില്‍

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; അന്വേഷണം ‘രക്ഷാപ്രവര്‍ത്തനം’ എന്ന വിവാദ പ്രസ്താവനയില്‍

KERALA NEWS
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരളാസദസ്സിലെ വിവാദ പ്രസ്താവനയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പ്രസ്താവനയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പരാതി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തേ നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ്...
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു.

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു.

KERALA NEWS
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം നല്‍കി. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. 2020ലാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവലയത്തില്‍ ആകര്‍ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ടെന്നും പാർട്ടിയിൽ ചേർന്ന ശേഷം ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. 'രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുമ്പാണ് ഇങ്ങനൊരു നിര്‍ദേശം വന്നത്. എനിക്ക് ആലോചിച്ച് തീരുമാനിക്കണമെന്ന് പറഞ്ഞു. ആലോചിച്ച് തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ പ്രഭാവമാണ് ബിജെപിയില്‍ ചേരാന്‍ കാരണം. മുപ്പ...
ഡ്രൈവറുടെ ഗൂഗിള്‍ പേ വഴി കൈക്കൂലി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

ഡ്രൈവറുടെ ഗൂഗിള്‍ പേ വഴി കൈക്കൂലി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

CRIME NEWS
ഇടുക്കി: കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡോ. എല്‍ മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. കൈക്കൂലി ആരോപണത്തിന് പിന്നാലെ മനോജിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്‌പെന്‍ഷന് ഡോ. എല്‍ മനോജ് സ്റ്റേ വാങ്ങിയിരുന്നു. ആരോപണത്തില്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ന് സര്‍വീസില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൈക്കൂലി പണം ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നാണ് കണ്ടെത്തല്‍. ഇതോടെ ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്ത...

MTN NEWS CHANNEL