വേങ്ങര: മിനി (മിനികാപ്പിൽ റോഡ് ) സ്വദേശി കൊഴിഞ്ഞിക്കോടൻ അബൂബക്കർ എന്നവർ മരണപ്പെട്ടു. പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ടു 5.30 നു കുറ്റാളൂർ മാതൊടു ജുമാ മസ്ജിദിൽ നടക്കും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇരുമുടി കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. ഒൻപത് അയ്യപ്പ ഭക്തർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹുബ്ബള്ളി കിംഗ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടയാത്. ഇന്ന് സന്നിധാനത്തേയ്ക്ക് യാത്ര പോകാനിരുന്ന ഭക്തർക്കാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ പറമ്പിൽ ശബരിമല സന്നിധാന മാതൃകയിൽ തയ്യാറാക്കിയ പന്തൽ സ്ഫോടനത്തിൽ പൂർണ്ണമായും കത്തി നശിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@...
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍ രംഗത്ത്. അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ പരാതി നല്‍കി. തനിക്കു കരിപ്പൂരിലെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത്ത്കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി വിജയന്‍ ഡിജിപ് ദര്‍വേഷ് സാഹിബിന് മൂന്നാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സാധാരണനിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന രണ്ട് മുതിര്‍ന്ന ഉദ്യോര്‍ഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. അജിത്കുമാറിനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിക്കായിരുന്നു അജിത്കുമാര്‍ മൊഴി നല്‍കിയത...
കുണ്ടൂർ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ഈ മാസം 27 28 29 തീയതികളിൽ തൃശൂരിൽ വച്ച് നടത്തുന്നു കേരള യുവജന സമ്മേളന പ്രചരണ ഭാഗമായി കുണ്ടൂര്‍ സർക്കിൾ കമ്മിറ്റിക്ക് കീഴിൽ ബൈക്ക് റാലി നടന്നു കുണ്ടൂർ മൂലക്കലില്‍ നിന്ന് തുടങ്ങി സർക്കിളിലെ മുഴുവൻ യൂണിറ്റുകളിലും സഞ്ചരിച്ച് ചെറുമുക്ക് പള്ളിക്കത്താഴത്ത് സമാപന ചടങ്ങോട് കൂടി റാലി സമാപിച്ചു . എസ്‌വൈഎസ് തിരൂരങ്ങാടി സോണ്‍ ജനറൽ സെക്രട്ടറി നൗഫൽ മച്ചിങ്ങത്താഴം കുണ്ടൂർ സർക്കിൾ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറ് അലവിക്കുട്ടി സുന്നത്ത് നഗർ സര്‍ക്കിള്‍ സി സി ശംസുദ്ധീന്‍ സഅദി മൂലക്കല്‍ എന്നിവര്‍ ചേര്‍ന്ന് റാലി ഫ്ലാഗ് ചെയ്തു. ഹാരിസ് സഖാഫി, ഷാഫി സഖാഫി ,അസ്ഹര്‍ അഹ്സനി, നൗഷാദ് കുണ്ടൂർ യഹ്‌യ അഹ്‌സനി ,ഫക്രുദ്ദീൻ നേതൃത്വം നൽകി
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmai...
മുംബൈ: സ്കൂളിൽവെച്ച് മദ്യപിച്ചത് പിടി കൂടിയതോടെ സ്വയം ജീവനൊടുക്കി സ്കൂൾ പ്രിൻസിപ്പൽ. ജില്ല പരിഷത്ത് സ്കൂളിന്റെ ചുമതലയിലുള്ള പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്. ലോഹ താലൂക്കിലെ മലക്കോളി ഗ്രാമത്തിലെ വീട്ടിലാണ് പ്രിൻസിപ്പാലിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ ലിംബോട്ടി ഗ്രാമത്തിലാണ് സംഭവം. സ്കൂളിൽവെച്ച് മദ്യപിക്കുന്നത് വിദ്യാർത്ഥികൾ കാണുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് സംഭവം. ബുധനാഴ്ച ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച സംഭവം ഗ്രാമം മുഴുവൻ അറിഞ്ഞിരുന്നു. വിവരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുകയും മൂന്ന് അധ്യാപകരെ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അവർ എത്തിയപ്പോൾ പ്രിൻസിപ്പലിനെ മദ്യപിച്ച നിലയിലാണ് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഗ്രാമവാസികൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഇത് വൈറലാവുകയും ചെയ്തു. ഇതോടെ വിഷയം കൂടുതൽ വഷളായി. അന്ന് വീട്ടിലേ...
മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഡിസംബര്‍ മാസ വെക്കേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഡിസംബര്‍ 22- 31 വരെ അതിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം യൂത്ത് ലീഗ് വെളിമുക്ക് കൂഫ യൂണിറ്റ് കമ്മിറ്റി നടത്തുന്ന പരിപാടിയുടെ പ്രഖ്യാപനവും പതാക ഉയര്‍ത്തല്‍ ചടങ്ങിന്റെ ഉദ്ഘാടനവും 19 വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി നിര്‍വഹിച്ചു. മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യു ഷംസു , മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി താഹിര്‍ കൂഫ ,സുബൈര്‍ ഹുദവി, കെപി മുസ്തഫ, അബ്ദു സ്സലാം മാഹിരി, ശരീഫ് പികെ ,കൂഫ യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് ഫാസില്‍ ഹുദവി, സെക്രട്ടറി നിയാസ് ഫൈസി, ട്രഷറര്‍ റാഷിദ് പികെ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഡിസംബര്‍ 26 ന് വടം വലിയും ഷൂട്ട് ഔട്ട് ഉം ഉണ്ടാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങൾ വാർത്...
അരക്ക് താഴെ ചലനശേഷിയില്ലാത്ത അങ്ങാടിപ്പുറം പുത്തനങ്ങാടി അണ്ടിക്കോടന്‍ മുഹമ്മദ് മുനീഫിന്റെ ജീവിതാഭിലാഷമാണ് ഒരു മുച്ചക്ര വാഹനവും അതോടിക്കാന്‍ ലൈസന്‍സും. അങ്ങാടിപ്പുറത്ത് നടന്ന 'കരുതലും കൈത്താങ്ങും' പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ വീല്‍ചെയറില്‍ മുനീഫ് എത്തിയത് തന്റെ സ്വപ്‌നം സഫലമാകുമെന്ന പ്രതീക്ഷയിലാണ്. മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. നേരത്തെ സന്നദ്ധ സംഘടന നല്‍കിയ ഇലക്ട്രിക് വീല്‍ചെയറിലാണ് ഹയര്‍സെക്കന്‍ഡറി പഠനത്തിന് സ്‌കൂളില്‍ പോയിരുന്നത്. എന്നാല്‍, മരുന്നുകളുടെ പാര്‍ശ്വഫലമായി അമിതഭാരമായതോടെ വീല്‍ചെയറിന് ഇടക്കിടെ അറ്റകുറ്റപ്പണികള്‍ വേണ്ടിവരികയും പണം മുടക്കാനില്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ പറ്റാതാവുകയും ചെയ്തു. ഇതോടെയാണ് പുറത്തിറങ്ങാന്‍ മുച്ചക്ര വാഹനം തേടിയത്.ബി.ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ 20കാരന്റെ ആഗ്രഹം കേട്ടറിഞ്ഞ മന്ത്രി, സാമൂഹികനീതി ഓഫിസറോട് വിശദീക...
അനധികൃത സ്വന്ത് സമ്ബാദന കേസില്‍ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അജിത്കുമാറിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്ബില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്.
അജിത് കുമാറിന് സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കുറവൻ കോണത്തെ ഫ്ലാറ്റ്‌ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. കവടിയാറിലെ വീട് നിർമാണം ബാങ്ക് വായ്പയെടുത്താണെന്നും വിജിലൻസ് കണ്ടെത്തി. വീട് നിർമാണം സ്വത്ത്‍വിവരണപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകം ഡി.ജി.പി കൈമാറും.
അനധികൃത സ്വത്ത് സമ്ബാദനവും കെട്ടിട നിർമാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡി.ജി.പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അ...
വേങ്ങര: ജി.വി.എച്ച്. എസ്. എസ് വേങ്ങര വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് യുവധ്വനി വലിയോറ ജി.യു. പി. സ്കൂളിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആരിഫ മാടപ്പള്ളി, പി.ടി.എ പ്രസിഡൻ്റ് കെ. ടി. അബ്ദുൽ മജീദ്, എസ്.എം.സി ചെയർമാൻ ദിലീപ് ടി.കെ, റഷീദ് പി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. ഫക്രുദ്ദീൻ, മുരളി വേങ്ങര, പ്രിൻസിപ്പാൾ കെ. സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ സി. ഹരിദാസ്, ബി.ആർ.സി കോഡിനേറ്റർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. വി.എച്ച്. എസ്. ഇ, പ്രിൻസിപ്പാൾ യുകെ ഫൈസൽ സ്വാഗതവും വളണ്ടിയർ ലീഡർ പി.ടി. ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു. ക്യാമ്പ് പ്രൊജക്ടുകളായി വിവിധ ദിവസങ്ങളിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്കരണം, ഡിജ...
പാലക്കാട്: സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതിന് വീട് കയറി ആക്രമണം. പാലക്കാട് കോട്ടയിൽ കീഴത്തൂർ കരിയാട്ടു പറമ്പ് വീട്ടിൽ മൻസൂറിന്റെ വീട്ടിലായിരുന്നു ആക്രമണം. ആക്രമികൾ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങളും തകർത്തു. 600 രൂപ നൽകിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ഗുണ്ടാ സ്റ്റൈലിലെത്തിയ സംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന എട്ടു വാഹനങ്ങളും തകർത്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് മൻസൂറും സുഹൃത്തുക്കളും തമ്മിൽ നേരത്തെ വാക്ക് തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിൻറെ വൈരാഗ്യമാണ് വീട്ടിൽ കയറി ആക്രമിച്ചതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മാരക ആയുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്നും മൻസൂർ പറഞ്ഞു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയി...
കോഴിക്കോട്: തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളിയെ കുറിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിക്കലി തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം അദ്ദേഹം സ്വയം എഴുതിയതായിരിക്കില്ലെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി. ഈ ലേഖനം പുറത്തുള്ള ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും സമുദായങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ബി.ജെ.പിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂടാന്‍ ഈ ലേഖനം കാരണമായിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അബ്ദുല്‍ ഹക്കീം അസ്ഹരി ഇക്കാര്യം പറഞ്ഞത്. പ്രസ്തുത ലേഖനം അദ്ദേഹത്തിന്റെ പേരില്‍ മറ്റാരെങ്കിലും എഴുതിയതായിരിക്കാമെന്നും ആന്‍ഡ്രൂസ് താഴത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘ തൃശൂര്‍ ആ...
എറണാകുളം: ക്രിസ്മസ് ആഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തി വിദ്യാര്‍ത്ഥികള്‍. എറണാകുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പൊതുനിരത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് എം.വി.ഡി നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയെടുക്കുമെന്നും എം.വി.ഡി അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തിന് മുകളില്‍ നൃത്തം ചെയ്തും മറ്റുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. 40ഓളം വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ആഘോഷത്തിനായി ഉപയോഗിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് സംഘമാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ആദ്യഘട്ട നടപടിയായി മൂന്ന് വാഹനങ്ങള്‍ക്ക് എം.വി.ഡി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ പൊതുനിരത...
വർക്കല : നവവരനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ 17കാരിയെ വിവാഹം ചെയ്തതിനാണ് നവവരൻ അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുള്ള യുവാവിനെയാണ് കഴിഞ്ഞ ദിവസം അയിരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആറുമാസം മുന്നേ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വയസ്സ് മറച്ചുവെച്ച് വിവാഹം നടത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവിന്റെ മാതാപിതാക്കളും പ്രതികളാണ്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനിടെ പെൺകുട്ടി ഗർഭണിയായി. അതിനെ തുടർന്ന് വർക്കലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടി പ്രായപൂർത്തിയായില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.ഭർത്താവിനെ റിമാൻഡ് ചെയ്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmai...
തിരുവനന്തപുരം: ആര്യനാട്ടില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, ആര്യനാട് കൈരളി വിദ്യാഭവനിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. പള്ളിവേട്ട കടുവാക്കുഴിയിലായിരുന്നു സംഭവം. വലതുവശത്തേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് നായയെ കൊണ്ട് ഗൃഹനാഥനെ കടിപ്പിച്ച സംഭവത്തിൽ ഗുണ്ടയായ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കഠിനംകുളം പോലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനം കുളത്തെ സക്കീറിന്‍റെ വീട്ടിലായിരുന്നു ക്രമാൻ അതിക്രമം നടത്തിയത്. വളർത്തു നായയുമായി ഇയാൾ റോഡിൽ പരാക്രമം കാട്ടുന്നത് കണ്ട്, സക്കീറിൻ്റെ കുട്ടികൾ ചിരിച്ചതിൽ പ്രകോപിതനായി ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൊണ്ട് സക്കീറിനെ കടിപ്പിക്കുകയായിരുന്നു ആക്രമണം ചെറുക്കാൻ ശ്രമിച്ച സക്കീറിനെ ഇയാൾ മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ സക്കീറിനെ കിട്ടാതെ വന്നപ്പോൾ ഇയാൾ വഴിയിലൂടെ പോയ ഇതരസംസ്ഥാന തൊഴിലാളിയേയും നായയെ കൊണ്ട് കടിപ്പിച്ചു. ഇതിനിടയിൽ ഇയാൾ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പ്രതി മൂന്നു ദിവസമായി ...
ബെംഗളൂരു: നഗ്നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാൻ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയിൽ. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്.
ക്രൈംബ്രാഞ്ച് ആണ് ഇവരെ പിടികൂടിയത്. പ്രൈവറ്റ് പാർട്ടികളുടെ മറവിലായിരുന്നു ഇവരുടെ പ്രവർത്തനം. 'സ്വിങ്ങേർസ്' എന്ന് വിളിപ്പേരിട്ടിരുന്ന ഇവരുടെ സംഘം പ്രധാനമായും പരസ്പരം പങ്കാളികളെ കൈമാറാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഹരീഷിന്റെ പങ്കാളിയായ യുവതി ക്രൈംബ്രാഞ്ചിനെ സമീപിച്ചതോടെയാണ് പൊലീസ് ഈ കേസിൽ അന്വേഷണം തുടങ്ങിയത്. യുവതിയുമായുള്ള പ്രണയകാലഘട്ടത്തിനിടെ ഹരീഷ് നിരവധി നഗ്നചിത്രങ്ങളും മറ്റും, യുവതി അറിയാതെ കൈക്കലാക്കിയിരുന്നു. ശേഷം ഹേമന്ദുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതിയെ ഇയാൾ സ്ഥിരം നിർബന്ധിക്കുമായിരുന്നു. യുവതി വഴങ്ങാതെ വന്നതോട...
കണ്ണമംഗലം: പൂച്ചോലമാട് സ്വദേശി പരേതനായ മൂസ എന്നവരുടെ മകൻ പുള്ളാട്ട് ഹംസ എന്നവർ മരണപ്പെട്ടു. ഭാര്യ: ഫാത്തിമ മക്കൾ: സാഹിർ,ലുസാനത്,സുമയ്യ. മയ്യിത്ത് നമസ്കാരം ഇന്ന് (21/12/24 ശനി) രാവിലെ 11 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് സ്വദേശി കോരം കുളങ്ങര കുഞ്ഞി മുഹമ്മദാജി (90) മരണപ്പെട്ടു. ഭാര്യ : ആയിഷ. മക്കൾ: ഇസ്മായിൽ, അയ്യൂബ്, സഹുദ്, സിദ്ദിഖ്, അൻവർ, ഹാജറ, സാബിറ, സെലീന. മരുമക്കൾ: ജെലീൽ, നെജീബ്, കെരീം പരേതൻ്റെ മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.30 കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ നടക്കും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അമരാവതി: ആന്ധ്രപ്രദേശില്‍ വീട്ടുപകരണങ്ങൾ എന്ന പേരിൽ യുവതിയ്ക്ക് അയച്ചു കിട്ടിയ പാഴ്സലിൽ ഉണ്ടായിരുന്നത് മൃതദേഹം. ഗോദാവരി ജില്ലയിലെ യെന്ദഗാന്ഡിയിലാണ് സംഭവം. നാഗ തുളസി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. വീട് നിര്‍മിക്കാന്‍ യുവതി ക്ഷത്രിയ സേവ സമിതിയോട് ധനസഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ വീട് നിര്‍മാണത്തിന് ആവശ്യമായ ടൈലുകള്‍ സമിതി യുവതിയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ സഹായം വേണമെന്ന് യുവതി ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കുറി വീട്ടിലേക്ക് ആവശ്യമായ ലൈറ്റ്, ഫാന്‍ മുതലായവ കൈമാറാമെന്നായിരുന്നു സമിതി ഉറപ്പ് നല്‍കിയത്. വാട്‌സ്ആപ്പില്‍ ഇത് സംബന്ധിച്ച് സന്ദേശവും യുവതിക്ക് ലഭിച്ചിരുന്നു വ്യാഴാഴ്ചയാണ് യുവതിക്ക് പാര്‍സല്‍ ലഭിക്കുന്നത്. വീടിന് പുറത്ത് പാര്‍സെല്‍ കൊണ്ടുവന്ന പെട്ടി വെച്ച യുവാവ്, ലൈറ്റുകളും മറ്റുമാണെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും മടങ്ങി. പിന്നീട് പെട്ടി തുറന്ന് നോക്കിയപ്പോഴാണ്...
പത്തനംതിട്ട: കഴിഞ്ഞ നവംബറില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പതിനേഴുകാരിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി അഖിലിനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചിട്ടുണ്ടെന്ന് പതിനെട്ടുകാരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
മറ്റാരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സഹപാഠിക്ക് പ്രായപൂര്‍ത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 18 വയസും ആറ് മാസവുമാണ് അഖിലിന്റെ പ്രായമെന്ന് പൊലീസ് പറഞ്ഞു.
പനി ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചിക...