Wednesday, September 16News That Matters
Shadow

Author: admin

പറങ്ങോടത്ത്‌ ചേക്കു ഹാജി മരണപ്പെട്ടു

പറങ്ങോടത്ത്‌ ചേക്കു ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : മുസ്ലിം ലീഗിന്റെ ആധ്യകാല കാല പ്രാദേശിക നേതാവും പറങ്ങോടത്ത് കുടുംബ കാരണവരും വലിയോറ ചിനക്കൽ മഹല്ല് പ്രസിഡന്റുമായ വലിയോറ പുത്തനങ്ങാടി സ്വദേശി പറങ്ങോടത്ത്‌ ചേക്കു ഹാജി (ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൾ അസീസിന്റെ ഉപ്പ ) മരണ പ്പെട്ടു.ജനാസ നമസ്കാരം വൈകീട്ട് 5 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര GVHS സ്കൂൾ പി ടി എ പ്രസിഡന്റായി മീരാൻ വേങ്ങരയെ തിരഞ്ഞെടുത്തു

വേങ്ങര GVHS സ്കൂൾ പി ടി എ പ്രസിഡന്റായി മീരാൻ വേങ്ങരയെ തിരഞ്ഞെടുത്തു

VENGARA
വേങ്ങര : ജിവിഎച്ച്എസ്എസ്(ബോയ്സ് ഹൈസ്കൂൾ)പി ടി എ പ്രസിഡന്റായി മീരാൻ വേങ്ങരയെ തിരഞ്ഞെടുത്തു. ഇതേ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ മീരാൻ ഏറെക്കാലം പ്രവാസ ജീവിതം നയിച്ച് ഇപ്പോൾ വേങ്ങര അൽസലാമ ഹോസ്പിറ്റലിൽ പബ്ലിക് റിലേഷൻ മാനേജർ കം അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു. വേങ്ങര ചുള്ളിപറമ്പ് സ്വദേശിയും വേങ്ങരയിലെ ആദ്യത്തെ ഫാർമസിസ്റ്റുമായ പൂവത്തും പറമ്പിൽ ഹംസയുടെ മകനും വേങ്ങര ഗേൾസ് ഹൈസ്‌കൂളിലെ പഴയ കാല അധ്യാപകൻ ഹാജി മുഹമ്മദ് കുട്ടി മുല്ല എന്നവരുടെ പേര മകനുമായ മീരാൻ ഗായകനും അവതാരകനും കൂടിയാണ്. വേങ്ങരയിലെ കലാ സാംസ്കാരിക സാമൂഹ്യ സേവന രംഗത്തെ നിറ സാന്നിധ്യവുമാണ് മീരാൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തയ്യിൽ ഗോപാല കൃഷ്ണൻ   നിര്യാതനായി

തയ്യിൽ ഗോപാല കൃഷ്ണൻ നിര്യാതനായി

MARANAM
വേങ്ങര : പാലച്ചിറമാട് തയ്യിൽ ഗോപാല കൃഷ്ണൻ (65) എന്നവർ നിര്യാതനായി. പരേതരായ വി.കെ കുഞ്ഞിരാമൻ നായരുടെയും , കെ.വി ലക്ഷ്‌മി കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ പ്രസന്നകുമാരി. മക്കൾ പരേതനായ അഭിലാഷ്, അമ്പിളി. മരുമക്കൾ വിസ്മയ (കോട്ടക്കൽ ആര്യവൈദ്യശാല), പ്രസാദ്. സഹോദരങ്ങൾ കോമളവല്ലി, പുഷ്പവല്ലി, വാസന്തി, ശശിധരൻ, ഉണ്ണികൃഷ്ണൻ, പരേതരായ വിലാസിനി, വത്സല.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്തയ്യിൽ വീട്ട് വളപ്പിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചേളാരി പത്തൂർ ബിനീഷ് അന്തരിച്ചു.

ചേളാരി പത്തൂർ ബിനീഷ് അന്തരിച്ചു.

MARANAM
മൂന്നിയൂർ: ചേളാരി സ്വദേശി പത്തൂർ ബിനീഷ് (40) അന്തരിച്ചു. സംസ്കാരം ഞായർ പകൽ 11 മണിക്ക്കുടുംബ ശ്മശാനത്തിൽ. ഭാര്യ : ശ്രീരേഖ. മകൻ : കാർത്തിക്. പിതാവ് : പരേതനായ തുമ്പൻ. മാതാവ് : സുകുമാരി. സഹോദരങ്ങൾ : സുകുമാരൻ, മനോജ്, ബിന്ദു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ശ്രീലങ്കൻ യുവതി കാമുകനെ തേടി മലപ്പുറത്തെത്തി.

ശ്രീലങ്കൻ യുവതി കാമുകനെ തേടി മലപ്പുറത്തെത്തി.

CRIME NEWS
മലപ്പുറം: യു.എ.ഇയിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ശ്രീലങ്കൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പെരിന്തല്‍മണ്ണ അമ്മിനിക്കാട് വളാംകുളം കരിമ്പനക്കല്‍ മുഹമ്മദ് ഹനീഫ (27)യെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. യു.എ.ഇയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ശ്രീലങ്കക്കാരിയുമായി ഹനീഫ പരിചയപ്പെടുന്നത്. പരിചയം കൂടുതൽ അടുപ്പത്തിലെത്തി. വിവാഹം കഴിക്കാമെന്ന് യുവാവ് വാക്ക് നൽകിയതോടെ ഇരുവരും യുഎഇയില്‍ ഒന്നിച്ച്‌ താമസമാക്കി. ഇതിനിടെ യുവതി ഗര്‍ഭിണിയായപ്പോള്‍ മുഹമ്മദ് ഹനീഫ നാട്ടിലേക്ക് മടങ്ങി. പിന്നീട് യുവതി വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയെങ്കിലും മുഹമ്മദ് ഹനീഫയെ കണ്ടെത്താനായില്ല. ഇതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് വിളിച്ച്‌ വരുത്തി സംസാരിച്ചതില്‍ വിവാഹം ചെയ്യാന്‍ സമ്മതിച്ചു.  നിങ്ങ...
നബീസ വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

നബീസ വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

KERALA NEWS
മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴ് വർഷം അധിക ശിക്ഷയും കോടതി വിധിച്ചു. പ്രമാദമായ കൂടത്തായി കേസിനോട് സാമ്യതകള്‍ ഏറെയുളള തോട്ടര സ്വദേശിനിയായ നബീസ വധക്കേസിൽ 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷവിധിച്ചത്. പുണ്യമാസത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം പദ്ധതിയിട്ടത് നബീസയുടെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ്. നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ നബീസയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ചീരക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു ആദ്യശ്രമം. ഇത് പാളിയെന്നുറപ...
കോട്ടക്കൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർ മരണപ്പെട്ടു

കോട്ടക്കൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർ മരണപ്പെട്ടു

Accident
കോട്ടക്കൽ: പുത്തൂർ ചിനക്കല്‍ ബൈപ്പാസ് പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാവതിക്കുളം ആലംവീട്ടിൽ ഹൗസിലെ മുഹമ്മദ് റിഷാദ്, മരവട്ടം പട്ടതെടി ഹൗസിലെ ഹംസ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. എതിർദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകളിലുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കൾ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിയാദ്, ഇർഷാദ് എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബൈക്കുകളും തകർന്നു. മൃതദേഹം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടക്കൽ പുത്തൂരിൽ അപകടത്തിൽ മരണപ്പെട്ടത് മുഹമ്മദ് റിഷാദ് ആലംവീട്ടിൽ ഹൗസ് കാവതിക്കുളം, ഹംസ P T S/0 ഹമീദ് പട്ടതെടി ഹൗസ് മരവട്ടം എന്നിവരാണ് മരണപ്പെട്ടത് നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാ...
കൊണ്ടോട്ടി മുന്‍ MLA മുഹമ്മദുണ്ണിഹാജി മരണപ്പെട്ടു

കൊണ്ടോട്ടി മുന്‍ MLA മുഹമ്മദുണ്ണിഹാജി മരണപ്പെട്ടു

MARANAM
മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി(81) അന്തരിച്ചു. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം നാളെ (ഞായര്‍)രാവിലെ 10 മണിക്ക് വളളുവമ്പ്രം മഹല്ല് ജുമുഅത്ത് പള്ളിയില്‍ നടക്കും. വാര്‍ദ്ധ്യക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 1943 ജൂലൈ 1 ന് കോടാലി ഹസന്‍ പാത്തു ദമ്പദികളുടെ മകനായി ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുതല്‍ നിയമസഭാഗത്വം വരെയുള്ള പദവികള്‍ വഹിച്ചു.ഭരണ പക്ഷത്തായും പ്രതിപക്ഷത്തായും രണ്ട് തവണ നിയമസഭ സാമാജികനായി.2006 ലും 2011ലും മത്സരിച്ചു. പതിനേഴ് വര്‍ഷം കെണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയായും, പതിനാറ് വര്‍ഷത്തോളം പഞ്ചായത്ത് മുസ്ലിംലീഗ് സെക്ര...
വേങ്ങര അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

വേങ്ങര അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

VENGARA
മലപ്പുറം : വേങ്ങര സബാഹ് സ്ക്വയർ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്മ്പോൾ അസോസിയേഷൻ്റെ സഹകരണത്തോടെ ജനുവരി 27 മുതൽ സബാഹ് സ്ക്വയറിൽ ആരംഭിക്കുന്ന മുന്നാമത് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെൻ്റിൻ്റെസീസൺ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ രാജ്യത്തെ പ്രമുഖരായ 24 ടീമുകൾ മത്സരിക്കുന്നുണ്ട്കെഎസ്ആർടിസിയുടെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ജില്ലയിലെ ഏക ടൂർണമെൻറ് ആണിത്. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ വിനോദ് വിതരണോദ്ഘാടനം നിർവഹിച്ചു. മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി വി പി നിസാർ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ സബാഹ് കുണ്ടു പുഴക്കൽ അധ്യക്ഷത വഹിച്ചു. മിഡിയ ചെയർമാൻ മുജീബ് താനാളൂർ, കെ.പി. ബക്കർ, വി.കെ. ജബ്ബാർ, പി. ഷൗക്കത്ത്, കെ.പി സലിം, പി. ശിഹാബ്, സുബൈർ എന്നിവർ സംസാരിച്ചു. നിങ്ങൾ വാർത്തകൾ...
വടക്കൻ ജാഫർ മരണപ്പെട്ടു

വടക്കൻ ജാഫർ മരണപ്പെട്ടു

MARANAM
മൂന്നിയൂർ ആലിൻ ചുവട് ചിനക്കൽ സ്വദേശി വടക്കൻ ജാഫർ 56 മരണപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച കൊണ്ടോട്ടി അടുത്ത 17 ൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ഇദ്ദേഹത്തിന്റെ സ്കൂട്ടർ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കുകയായിരുന്നുമരണപ്പെട്ടത് ഭാര്യ സുഹറ പാലക്കൽ മക്കൾ നൗഷാദ്, തമീം, മുഹ്സിന, മുർഷിദ്, ഫാത്തിമ ഫർസാന, മരുമക്കൾ അബ്ദുല്ലത്തീഫ് പാറക്കടവ്, ഉബൈദ് കുണ്ടൻ കടവ്, ജുനൈദ് പാറേക്കാവ്, മുസ്ലിം ജമാഅത്ത് മൂന്നിയൂർ ചിനക്കൽ യൂണിറ്റ് സെക്രട്ടറിയായിരുന്നു, മയ്യത്ത് നിസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മൂന്നിയൂർ ചിനക്കൽ സുന്നി മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
താനൂർ: തെയ്യാല തട്ടത്തലം ഹൈസ്കൂളിലെ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസയുടെ മകൾ ഫാത്തിമ ഷെറിൻ (15) ആണ് മരിച്ചത്. തെയ്യാലയിലെ വീടിൻ്റെ മുകൾ നിലയിലെ ബെഡ് റൂമിൽ ജനൽ കമ്പിയിൽ ഫിറ്റ് ചെയ്ത തൊട്ടിൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് സ്‌കൂളിലെ 10 എം ഡിവിഷനിലെ വിദ്യാർഥിനി ആണ്. മൃതദേഹം തിരൂരങ്ങാടി ഗവൺമെൻറ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഖബറടക്കം മണലിപ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബിസിനസിലേക്ക് വിഹിതം വാങ്ങി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.

ബിസിനസിലേക്ക് വിഹിതം വാങ്ങി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.

KOTTAKKAL
കോട്ടക്കല്‍: ബിസിനസിലേക്ക് വിഹിതം വാങ്ങി പണം തട്ടിയ കേസില്‍ കോട്ടക്കലിൽ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട് പുല്ലുകാവിൽ സുകൃതലാലിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍ സൂപ്പിബസാർ സ്വദേശി ചെക്കമ്മാട്ടിൽ വിനോദാണ് പരാതിക്കാരൻ. 2021 ഒക്ടോബറില്‍ അഞ്ചുലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി. ഇരുവരും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ പരിചയം മുതലെടുത്തായിരുന്നു തട്ടിപ്പ്. വർഷങ്ങളായിട്ടും ലാഭമോ പണമോ ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇല്ലാത്ത സ്ഥാപനത്തിൻെറ പേരിൽ കബളിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സേവനം; സഞ്ചാര്‍ സാഥി ആപ്പ്’

തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സേവനം; സഞ്ചാര്‍ സാഥി ആപ്പ്’

KERALA NEWS
തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. നിലവില്‍ വെബ്‌സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പില്‍ ആവശ്യമില്ല. വെബ് പോര്‍ട്ടലില്‍ ഒടിപി വെരിഫിക്കേഷന്‍ ആവശ്യമാണ്. എന്നാല്‍ ആപ്പില്‍ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറുകൡ സഞ്ചാര്‍ സാഥി എന്ന് തിരഞ്ഞ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്‍ നമ്പറുകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. 1. തട്ടിപ്പ് കോളുകള്‍ ഫോണിലും വാട്‌സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും. 2. ഫോണ്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടുന്ന ഫോണ്‍ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പറുകള്...
ലോറിയിൽ നിന്ന് മരം ലോഡ് ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് മരണപ്പെട്ടു

ലോറിയിൽ നിന്ന് മരം ലോഡ് ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് മരണപ്പെട്ടു

Accident
മലപ്പുറം: തുവ്വൂർ തേക്കുന്ന് ഐലാശ്ശേരിയിൽ താമസിക്കുക്കുന്ന പരേതനായ വല്ലാഞ്ചിറ ചേക്ക് മകൻ ശംസുദ്ദീൻ 54 വയസ് ആണ് മരണപ്പെട്ടത്. രാവിലെ 9.30 ഐലാശേരി മരമില്ലിൽ മരം ലോഡ് ഇറക്കുന്നതിനിടയിൽ ദേഹത്തേക്ക് മരം വീണ് മരണപെട്ടിരിക്കുന്നു. ഭാര്യ: കുട്ടശ്ശേരി മറിയ കുഴിയംകുത്ത്. മക്കൾ: മുഹമ്മദ്റഫീഖ് ജിദ്ദ, അയ്യൂബ്. സഹോദരങ്ങൾ: മുഹമ്മദ് ആമപൊയിൽ, അബൂബക്കൾ മേലാറ്റൂർ, ആസ്യ ഒടോമ്പറ്റ, ആയിഷ താളിയംകുണ്ട്, റഹ്മത്തുള്ള ഫൈസി വയനാട് വെള്ളമുണ്ട, മുജീബ് റഹ്മാൻ മുസ്‌ലിയാർ മാത്തോട്ടം, ഫൈസൽ ദുബായ്, റഷീദ സ്രാമ്പികല്ല് മരുമകൾ: ഷഹന പാണ്ടിക്കാട്ജനാസ നിസ്ക്കാരവും ഖബറടക്കവും 18/01/2025 ശനി രാവിലെ 8 മണിക്ക് നിയമനട പടികൾക്ക് ശേഷം തേക്കുന്ന് മഹല്ല് ഖബർസ്ഥാനിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഹൃദയാഘാതത്തെ തുടർന്ന് മദീനയില്‍ മരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് മദീനയില്‍ മരിച്ചു.

GULF NEWS
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മദീനയില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ സ്വദേശി നാസർ പാലേക്കോട്ട് (47) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കവേ വഴിയില്‍ വെച്ച്‌ മരിക്കുകയായിരുന്നു. 22 വർഷത്തോളമായി മദീനയില്‍ പ്രവാസിയാണ്. ഭാര്യ: റുഫ്സീന, മക്കള്‍: മുഹമ്മദ് നിഹാല്‍ (മദീന), നിഹാദ്, നസാല്‍, ഫാത്തിമ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യൂത്ത്‌ലീഗ് ഉപവാസ സമരത്തിന് പിന്തുണയുമായി അബൂബക്കര്‍ സഖാഫി

യൂത്ത്‌ലീഗ് ഉപവാസ സമരത്തിന് പിന്തുണയുമായി അബൂബക്കര്‍ സഖാഫി

TIRURANGADI
തിരൂരങ്ങാടി: ഡോക്ടര്‍മാരുടെ മനുഷ്യത്വ രഹിത പെരുപമാറ്റത്തിനെതിരെ മുസ്ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഉപവാസത്തിന് പിന്തുണയുമായി അബൂബക്കര്‍ സഖാഫി. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മുസ്ലിം ജമാഅത്ത് പ്രസിഡന്റായ അബൂബക്കര്‍ സഖാഫിയുടെ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയായ അബൂബക്കര്‍ മുസ്ലിയാരുടെ മൃതദേഹമാണ് ഡോക്ടറുടെ അനാസ്ഥ കാരണം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഏറെക്കാലമായി രോഗിയായിരുന്ന അബൂബക്കര്‍ മുസ്ലിയാര്‍ ഈ മാസം രണ്ടാം തിയ്യതി പുലര്‍ച്ചെയാണ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയതുമായി ബന്ധപ്പെട്ടുകൂടിയാണ് യൂത്ത്‌ലീഗ് ഉപവാസ സമരം നടത്തിയത്. എന്റെ സഹപ്രവര്‍ത്തകന് വേണ്ടി യൂത്ത്‌ലീഗ് നടത്തുന്ന സമരത്തലെത്തുക എന്നത് എന്റെ കടമയാണ്. അദ്ധേഹത്തോട് ഡോക്ടര്‍ കാണിച്ച ക്രൂരത ഇനി മാറ്റൊരാള്‍ക്കുമുണ്ടാകരുതെന്ന് പറഞ്ഞു കരയുകയായിരുന്നു സഖാഫി. സദസ...
ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു.

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു.

Accident
ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു. ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീർ, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്. പൈങ്കുളത്ത് ശ്‌മശാനം കടവില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കബീറിന്റെ സഹോദരിക്കൊപ്പം ഭാരതപ്പുഴ കാണാനെത്തിയതായിരുന്നു കുടുംബം. പുഴയിലിറങ്ങിയ കുട്ടികളില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ ഇതിനുമുമ്ബും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്‌തിട്ടുണ്ട്‌. പ്രദേശവാസികളും പൊലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം ഷാഹിനയെയാണ് പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പി...
മൂന്നിയൂർ കളിയാട്ടമുക്ക് കിഴക്കിനിയകത്ത് സുഹറ നിര്യാതയായി.

മൂന്നിയൂർ കളിയാട്ടമുക്ക് കിഴക്കിനിയകത്ത് സുഹറ നിര്യാതയായി.

MARANAM
മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പതേതനായ പടിഞ്ഞാറെ പീടിയേക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി എന്നവരുടെ ഭാര്യ സുഹറ നിര്യാതയായി.മക്കൾ അബ്ദുറഹിമാൻകുട്ടി എന്ന കോയ (ദമാം) ഫൈസൽ (ബാബാ സ്പോർട്ട്സ് തിരൂർ) സക്കീന , ഫസീല( ടീച്ചർ ,നല്ലളം ഗവ: ഹൈസ്കൂൾ)മരുമക്കൾ ഇസ്മായീൽ UK (കൈപറ്റ) സഹീർ ഒളവണ്ണ( ടീച്ചർ പന്തീരംകാവ് തൈലമഠം AMLP സ്കൂൾ)സലീന പൂളക്കൽ (ആക്കോട്) ഷാദിയ കിരിണിയകത്ത് ( കളത്തിങ്ങൽ പാറ) മയ്യിത്ത് നിസ്ക്കാരം നാളെ വെള്ളി രാവിലെ 10 മണിക്ക് കടവത്ത് ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

KERALA NEWS
തിരുവനന്തപുരം: മാര്‍ച്ച് 31നകം വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ഡ്രൈവിങ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം വൈകാതെ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക. ഫയലുകളില്‍ തീരുമാനം എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വോഡ് പരിശോധിച്ച് അഞ്ചുദി...
വലിയോറ ആയിഷ ബാദിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി

വലിയോറ ആയിഷ ബാദിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി

VENGARA
ബൈത്തുസ്സകാത്ത് കേരളയും ജമാഅത്തെ ഇസ്‌ലാമി വലിയോറ സകാത്ത് സെല്ലും, പ്രാദേശിക സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ വേങ്ങര ഏരിയയിലെ വലിയോറ ആയിഷ ബാദിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം ആയാത്ത് ദർസെ ഖുർആൻ ഫാക്കൽറ്റി നാസർ ചെറുകര ബൈത്തുസ്സകാത്ത് കേരള വേങ്ങര ഏരിയ കോഡിനേറ്റർ റഹീം ബാവക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി വലിയോറ യൂണിറ്റ് പ്രസിഡണ്ട് എം പി അബ്ദുറസാഖ്, വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റർ, കുറുക്കൻ അലവിക്കുട്ടി കെ വി മുഹമ്മദ് ബാവ എന്നിവർ സംബന്ധിച്ചു. പരിപാടിക്ക് റഷീദ് പറങ്ങോടത്ത്, എം പി ഹംസ, ഇസ്മായീൽ പറങ്ങോടത്ത്, ഡോക്ടർ ഗദ്ദാഫി എന്നിവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL