Sunday, January 18News That Matters
Shadow

Author: admin

അയൺമാനെ തൊട്ടുകളിക്കണ്ട, പണികിട്ടും!, AI യിലൂടെ കഥാപാത്രത്തെ പുനർനിർമിച്ചാൽ നിയമനടപടി: റോബർട്ട് ഡൗണി ജൂനിയർ.

അയൺമാനെ തൊട്ടുകളിക്കണ്ട, പണികിട്ടും!, AI യിലൂടെ കഥാപാത്രത്തെ പുനർനിർമിച്ചാൽ നിയമനടപടി: റോബർട്ട് ഡൗണി ജൂനിയർ.

LOCAL NEWS
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പ്രേക്ഷക പ്രിയങ്കരമായ കഥാപാത്രമാണ് റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിച്ച അയൺമാൻ. നിരവധി ആരാധകരാണ് ഈ കഥാപാത്രം അവതരിപ്പിച്ചതിലൂടെ റോബർട്ട് ഡൗണി ജൂനിയറിന് ഉണ്ടായത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വലിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. എഐ ഉപയോഗിച്ച് ആരെങ്കിലും അയൺമാനെ പുനർനിർമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് റോബർട്ട് ഡൗണി ജൂനിയർ അറിയിച്ചിരിക്കുന്നത്. തന്റെ മരണശേഷമായാൽ പോലും അതിൽ നടപടിയുണ്ടാകുമെന്നും തന്റെ അഭിഭാഷക സംഘം അപ്പോഴും സജീവമായിരിക്കുമെന്നും റോബർട്ട് ഡൗണി ജൂനിയർ പറഞ്ഞു. ഭാവിയിൽ അതിന് ശ്രമിക്കുന്നവർ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണ്‍ വിത്ത് കാര സ്വിഷര്‍ പോഡ്കാസ്റ്റിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. അയണ്‍മാനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കവേയാണ് റോബർട്ട് ഡൗണിയുടെ ഈ തുറന്നുപറച്ചിൽ. 'തന്റെ കഥാപാത്രത്തി...
മരിച്ചുവെന്ന് കരുതി എഫ്ഐആർ ഇട്ടു, ദിവസങ്ങൾക്ക് ശേഷം വീണ്ടും മരണം

മരിച്ചുവെന്ന് കരുതി എഫ്ഐആർ ഇട്ടു, ദിവസങ്ങൾക്ക് ശേഷം വീണ്ടും മരണം

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ആലപ്പുഴയിൽ 'മരണം' സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയ ആൾ ആറ് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ച് വീണ്ടും മരിച്ചു. സ്റ്റേഡിയം വാർഡ് ഹാജി മൻസിലിൽ റിയാസ് (47) ആണ് മരിച്ചത്. ഈ മാസം 23 നാണ് രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സ്ഥിരീകരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന ബന്ധുവിന്റെ മൊഴിയിൽ പൊലീസ് സ്ഥലത്തെത്തുകയും മരണം സ്ഥിരീകരിച്ച് അസ്വാഭാവിക മരണത്തിൽ എഫ് ഐ ആർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എഫ് ഐ ആർ ഇട്ടതിന് ശേഷം കൂടുതൽ പരിശോധനക്കായി സ്ഥലം ഡി വൈ എസ് പി മധു ബാബു സ്ഥലത്തെത്തിയപ്പോഴാണ് സംഭവം ട്വിസ്റ്റാകുന്നത്. ഇരുട്ടുമുറിയിൽ മൃതദേഹ പരിശോധന നടത്തുന്നതിനിടെ മരിച്ചുവെന്ന് കരുതിയ ആൾ കാലനക്കി. അതീവ ഗുരുതര സാഹചര്യത്തിലുണ്ടായിരുന്ന ഇയാളെ പിന്നീട് തുടർ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലി...
കുന്നത്ത് പറമ്പ് AMUP സ്ക്കൂൾ 2024 – 2025 പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കുന്നത്ത് പറമ്പ് AMUP സ്ക്കൂൾ 2024 – 2025 പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.

TIRURANGADI
മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി. സ്ക്കൂൾ പി.ടി.എ യോഗം പ്രസിഡണ്ട് മുസ്ഥഫാ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത ടീച്ചർ, അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. അലി, അബിദ് പൂത്തട്ടായി ,പി.വി.പി മുസ്ഥഫ,ഗിരീഷ് മാസ്റ്റർ, സഫൂറ കെ പ്രസംഗിച്ചു. 2024 - 2025 അദ്ധ്യായന വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളായി അഷ്റഫ് കളത്തിങ്ങൽ പാറ ( പ്രസിഡണ്ട് ), പി.വി.പി. മുസ്ഥഫ (വൈസ് പ്രസിഡണ്ട് ), സഫൂറ കെ (എം.ടി.എ. പ്രസിഡണ്ട് ) എന്നിവരെ ഐക്യ കൺട്യേന തെരഞ്ഞെടുത്തു. ഹെഡ് മാസ്റ്റർ കെ. പ്രശാന്ത് സ്വാഗതവും എൻ. അബ്ദുള്ള നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി

TIRURANGADI
കൊടിഞ്ഞി മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹൈദർ ഹാജി പാലക്കാട്ടിന്റെ അധ്യക്ഷതയിൽ തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി യു വി അബ്ദുൽ കരീം ഉൽഘാടനം നിർവഹിച്ചു. മുൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ലത്തീഫ് കൊടിഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് പി പി മുനീർ മുഖ്യ പ്രഭാഷണം നടത്തി. ബൂത്ത്‌ പ്രസിഡന്റ്മാരായ പത്തൂർ കുഞ്ഞു മരക്കാർ, ഇപ്പുനഹാ പാലക്കാട്ട്, മുതിർന്ന കോൺഗ്രസ് നേതാവ് ഹംസ പി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ദാവൂദ് പള്ളിക്കൽ, നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ കുഞ്ഞു കണ്ണാട്ടിൽ, അബ്ദു വി വി, ബാവ പാലക്കാട്ട്, കാസ്മി പാലക്കാട്ട്, കുഞ്ഞാലി പി, അസൈനാർ വെള്ളിയാമ്പുറം, ഷാക്കിർ പി, അബ്ദു സി കെ, മുനീർ പി പി തുടങ്ങിയവർ പങ്കെടുത്തു നിങ്ങ...
രണ്ടുദിവസം മുന്‍പ് കാണാതായി; ബ്യൂട്ടീഷ്യന്റെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍; കൊലപ്പെടുത്തിയത് സുഹൃത്ത്

രണ്ടുദിവസം മുന്‍പ് കാണാതായി; ബ്യൂട്ടീഷ്യന്റെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍; കൊലപ്പെടുത്തിയത് സുഹൃത്ത്

LOCAL NEWS
ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ രണ്ടുദിവസം മുന്‍പ് കാണാതായ 50കാരിയായ ബ്യൂട്ടിഷ്യന്റെ മൃതദേഹഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ ആറ് ഭാഗങ്ങളായി മുറിച്ചെടുത്ത ശേഷം വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 28ന് ഉച്ചയ്ക്ക് ബ്യൂട്ടി പാര്‍ലര്‍ പൂട്ടി രാത്രിയായിട്ടും അനിത ചൗധരി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അനിതയുടെ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു കടയില്‍ ജോലി ചെയ്ത ഗുല്‍ മുഹമ്മദാണ് കൊലപാതകം നടത്തിയതെന്ന പൊലിസ് കണ്ടെത്തി. യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. അനിതയെ കാണാതാകുന്നത...
പതിനേഴുകാരിയുമായി ബന്ധം, 19 യുവാക്കള്‍ക്ക് കൂട്ടത്തോടെ എയിഡ്‌സ്.

പതിനേഴുകാരിയുമായി ബന്ധം, 19 യുവാക്കള്‍ക്ക് കൂട്ടത്തോടെ എയിഡ്‌സ്.

LOCAL NEWS
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ 19 യുവാക്കള്‍ക്ക് എയിഡ്‌സ് സ്ഥിരീകരിച്ചു. നൈനിറ്റാള്‍ ജില്ലയിലെ രാം നഗറിലാണ് സംഭവം. 17 കാരിയായ പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാക്കള്‍ക്കാണ് കൂട്ടത്തോടെ എച്ച്‌ഐവി സ്ഥിരീകരിച്ചത്. പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് വളരെ ആശങ്കപ്പെടുത്തുന്ന സംഭവമാണെന്നും, എച്ച്‌ഐവി പടരുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ലഹരിയോടുള്ള അഡിക്ഷനാണ് നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാക്കിയതെന്നും, ഇവര്‍ക്ക് കൗണ്‍സലിങ്ങും പിന്തുണയും നല്‍കി വരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.ഹെറോയിന് അടിമയായ പെണ്‍കുട്ടിയുമായി യുവാക്കള്‍ക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു. അസുഖബാധിതരായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എയിഡ്‌സ് ബാധിതരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ...
രാജ്യമെങ്ങും ദീപാവലി ആഘോഷത്തില്‍

രാജ്യമെങ്ങും ദീപാവലി ആഘോഷത്തില്‍

NATIONAL NEWS
തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയില്‍ രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു. രാവിനെ പകലാക്കി വീടുകളും മറ്റു സ്ഥാപനങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചും പടക്കംപൊട്ടിച്ചുമാണ് ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആശംസകള്‍ നേര്‍ന്നു. സംസ്ഥാനത്ത് ഒരുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി. ഇക്കൊല്ലം കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ദീപാവലി ഒരേ ദിവസം തന്നെ. കാരണം 31ന് പകല്‍ 23 നാഴിക 54 വിനാഴിക വരെ ചതുര്‍ദശിയും അതുകഴിഞ്ഞ് കറുത്ത വാവുമാണ്. രാവണവധവും 14വര്‍ഷത്തെ വനവാസവും കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച്‌ സ്വീകരിച്ചതും, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതുമൊക്കെയായി ദീപാവലിയുടെ ഐതിഹ്യങ്ങള്‍ നിരവധി. ജൈനമതക്കാര്‍ മഹാവീരന്റെ നിര്‍വാണം നേടിയ ദിവസമായാണ് ദീപാവലി ദിനത്തെ അനുസ്മരിക്കുന്ന...
ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച്‌ 10 മുശാവറ അംഗങ്ങള്‍

ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച്‌ 10 മുശാവറ അംഗങ്ങള്‍

KERALA NEWS
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മോശം പരാമർശം നടത്തിയെന്ന വിവാദത്തില്‍ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ പിന്തുണച്ച്‌ 10 മുശാവറ അംഗങ്ങള്‍. മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സംയുക്ത പ്രസ്താവനയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാചക കുടുംബത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വർധിച്ചു വരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മുശാവറ അംഗങ്ങളുടെ സംയുക്ത പ്രസ്താവന: മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധർമമാണ്. സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന് ന...
17-കാരിയെ ട്രെയിനില്‍ കടത്തിക്കൊണ്ടു പോയി; യുവതി ഉള്‍പ്പെട്ട മൂന്നംഗസംഘം അറസ്റ്റില്‍

17-കാരിയെ ട്രെയിനില്‍ കടത്തിക്കൊണ്ടു പോയി; യുവതി ഉള്‍പ്പെട്ട മൂന്നംഗസംഘം അറസ്റ്റില്‍

CRIME NEWS
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. ചേരമാൻ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി നേരത്തെ പീഡനത്തിനിരയായെന്ന് കണ്ടെത്തിയതോടെ പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറ സ്വദേശിയായ 17-കാരിയെ കാണാതായത്. തുടർന്ന് വീട്ടുകാർ കഠിനംകുളം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവർസംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതായി വ്യക്തമാക്കി. പെരുമാതുറയില്‍നിന്ന് ചിറയിൻകീഴില്‍ എത്തിച്ച പെണ്‍കുട്ടിയെ ഇവിടെനിന്ന് ട്രെയിനില്‍ തിരൂരിലേക്കാണ് കൊണ്ടുപോയത്. ഇവർ ട്രെയിനില്‍ തിരൂരില്‍ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പോലീസ് തിരൂർ പോലീസിന്റെ സഹായത്തോടെ തി...
ബോൾ തലയിൽ കൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു

ബോൾ തലയിൽ കൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു

LOCAL NEWS
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു കോട്ടക്കൽ: കോട്ടൂർ AKM ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന തപസ്യ മരണപ്പെട്ടു. മഹാരാഷ്ട്ര സ്വദേശിയും  കോട്ടയ്ക്കൽ ഗോൾഡ്   മൾട്ടിംഗ് വർക്കറുമായ  പരശു സേട്ടുവിൻ്റെ  മകളാണ്. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് 10 ദിവസം ആയി വെന്റിലേറ്ററിൽ ആയിരുന്നു ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി തച്ചപറമ്പൻ മുഹമ്മദ് തിരിപ്പൂരില്‍ വെച്ച് മരണപ്പെട്ടു.

പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി തച്ചപറമ്പൻ മുഹമ്മദ് തിരിപ്പൂരില്‍ വെച്ച് മരണപ്പെട്ടു.

MARANAM
വേങ്ങര : പറപ്പൂർ ഇരിങ്ങല്ലൂർ കനറാ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ തച്ചപറമ്പൻ കുഞ്ഞിമുഹമ്മദ് (ചക്കാല) എന്നവരുടെ മകന്‍ തച്ചപറമ്പൻ മുഹമ്മദ് തിരിപ്പൂരില്‍ വെച്ച് മരണപ്പെട്ടു. ഹംസ, പൂച്ചി, ലത്തീഫ് എന്നിവര്‍ സഹോദരന്‍മാരാണ്. മയ്യിത്ത് നമസ്ക്കാരം നിസ്കാരം നാളെ കാലത്ത് 10 ന് അരീക്കുളം പള്ളിയിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം.സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും വിയോ​ഗം. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. സാഹിർ ഹിദായത്ത് നഗറിലും അനുജൻ അൻവർ ഇരിക്കൂറിലുമാണ് താമസിക്കുന്നത്. അടുത്തിടെ ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോയിരുന്നു. പിന്നാലെ പനി ബാധിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും മരിച്ച സാഹചര്യത്തിൽ സമീപത്തുള്ള വീടുകളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചു വരികയാണ്. ഹിദായത്ത് നഗറിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ 15 ഓളം മഞ്ഞപ്പിത്തം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ...
സൂപ്പർ പവറുണ്ടെന്ന് പറഞ്ഞ് നാലാം നിലയിൽ നിന്ന് ചാടി;   വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

സൂപ്പർ പവറുണ്ടെന്ന് പറഞ്ഞ് നാലാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

LOCAL NEWS
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ 19 കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിയുടെ അതി സാഹസികത. കർപ്പഗം എഞ്ചിനീയറിങ് കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്‌സ് പഠിക്കുന്ന മൂന്നാം വർഷ വിദ്യാർത്ഥിയായ പ്രഭുവിനാണ് പരിക്കേറ്റത്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ഒന്നും തന്നെ ഉപദ്രവിക്കില്ലെന്നും പ്രഭു നിരന്തരം തങ്ങളോട് പറയുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പ്രഭു ഹോസ്റ്റലില്‍ നിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ഷർട്ട് ധരിച്ച പ്രഭു ഒരു മുറിയിൽ നിന്ന് പുറത്തിറങ്ങി ഹോസ്റ്റൽ ഇടനാഴിയിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് വിദ്യാർത്ഥി കെട്ടിടത്തിൻ്റെ നാലാം നിലയിൽ നി...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം. തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്രസര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം. തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്രസര്‍ക്കാര്‍

LOCAL NEWS
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഏതു വിഭാഗത്തില്‍പ്പെടുമെന്നതു സംബന്ധിച്ച ഉന്നതതല സമിതി തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ഇതില്‍ എല്‍-3 വിഭാഗത്തില്‍പ്പെടുന്ന, അതിതീവ്ര ദുരന്തമായി മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ദുരന്തങ്ങളെ ഏതു കാറ്റഗറിയില്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ദേശീയദുരന്തമായി പ്രഖ്യാപിക്കണോ എന്നത് ഉന്നതതല സമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം ഉരുള്‍പൊട്ടലിനെ ഏതു കാറ്റഗറിയില്‍പ്പെടുത്താം എന്നതില്‍ തീരുമാനം അറിയിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പിന്തുണയും ന...
കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു.

കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു.

KANNUR, LOCAL NEWS
കണ്ണൂർ: കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടയിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവീൻ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ എന്നും ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നവീൻ ബാബുവിന്റെ മരണത്തിൽ കാര്യങ്ങൾ എല്ലാം നിയമപരമായിത്തന്നെയാണ് നീങ്ങുന്നതെന്നും ഇനിയും അങ്ങനെത്തന്നെയാണ് പോകുകയെന്നും കൂട്ടിച്ചേർത്തു. അതേസമയം, നവീൻ ബാബുവിന്റെ മ...
മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി; യുവാവ് മരിച്ചു

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി; യുവാവ് മരിച്ചു

MALAPPURAM
മലപ്പുറം: ഊര്‍ക്കടവ് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് സംശയം. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിസ് സംഘവും ഉടന്‍ പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ. ഈ കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയില്‍ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്ക...
അഞ്ച് വയസുകാരൻ കുളത്തിൽ വീണു മരിച്ചു.

അഞ്ച് വയസുകാരൻ കുളത്തിൽ വീണു മരിച്ചു.

Accident
എടപ്പാൾ: അഞ്ച് വയസുകാരൻ ആലൂരിലെ കുളത്തിൽ വീണു മരിച്ചു. അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീർബാബു, റഹീന ദമ്പതികളുടെ മകൻ അയ്‌മൻ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് ആലൂർ ചിറ്റേപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ വീഴുകയായിരുന്നു. ഷമീർ ബാബു പുതുതായി ചിറ്റേപുറത്ത് നിർമിച്ചു കൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവർ. മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോയ അയ്‌മനെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയ്‌മനെ കുളത്തിൽ കണ്ടെത്തിയത്. ഉടനെ എടപ്പാൾ ഹോസ്‌പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചക്ക് ശേഷം എടപ്പാൾ അങ്ങാടി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnl...
‘ദിവ്യ താടക, വൃത്തികെട്ട സ്ത്രീയാണവര്‍, സിപിഎം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ അവര്‍ക്കൊപ്പം’

‘ദിവ്യ താടക, വൃത്തികെട്ട സ്ത്രീയാണവര്‍, സിപിഎം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ അവര്‍ക്കൊപ്പം’

LOCAL NEWS
പത്തനംതിട്ട: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ താടകയും വൃത്തികെട്ട സ്ത്രീയുമാണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സിപിഎം നേതൃത്വം മാറിയെന്നും പി സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുകയോ ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ''ഇത്രയും നീചമായ പ്രവൃത്തി ചെയ്ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണവര്‍. സിപിഎം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ സ്ത്രീ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം മാറിയിരിക്ക...
‘നവീന്‍ ബാബു കണ്ടു, തെറ്റുപറ്റിയെന്ന് പറഞ്ഞു’; ഇനിയും കാര്യങ്ങൾ പുറത്തുവരാനുണ്ട് ; കളക്ടറുടെ പ്രതികരണം.

‘നവീന്‍ ബാബു കണ്ടു, തെറ്റുപറ്റിയെന്ന് പറഞ്ഞു’; ഇനിയും കാര്യങ്ങൾ പുറത്തുവരാനുണ്ട് ; കളക്ടറുടെ പ്രതികരണം.

KANNUR, LOCAL NEWS
കണ്ണൂർ: ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കളക്ടർ അരുൺ കെ വിജയൻ. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്. അതേസമയം, പി പി ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കുകയാണ്. തരം താഴ്ത്തലോ സസ്പെൻഷൻ നടപടിയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും.അറസ്റ്റ്...
എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

ERANANKULAM, LOCAL NEWS
കൊച്ചി: മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് (43) മരിച്ച നിലയിൽ. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ തുടങ്ങിയവയാണ് റിലീസാകാനുള്ള സിനിമകൾ....

MTN NEWS CHANNEL