‘റൂം തുറന്ന് കൊടുത്തു, പൊലീസ് പരിശോധിച്ചിട്ട് പോയി, ടെന്‍ഷന്‍ അടിക്കേണ്ട കാര്യം എന്താണ്?’ എം വി നികേഷ് കുമാർ
പാലക്കാട്: പാലക്കാട് രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നടന്ന പൊലീസ് റെയ്ഡിനിടെ തന്റെ മുറിയും പൊലീസ് പരിശോധിച്ചെന്ന് സിപിഐഎം നേതാവ് എം വി നികേഷ് കുമാർ. താൻ റൂം തുറന്നുകൊടുത്തുവെന്നും അവർ പരിശോധിച്ചിട്ട് പോയെന്നും നികേഷ് കുമാർ പറഞ്ഞു.
'ഈ വിഷയത്തെ അത്ര ഗൗരവമായി ഞാൻ കണ്ടിട്ടില്ല. വണ്ടിയിലൊക്കെ പോകുമ്പോൾ പൊലീസ് പരിശോധിക്കുമല്ലോ.അതിനകത്ത് തടയേണ്ട കാര്യമെന്താണ്? പിന്നീട് ടെലിവിഷനിൽ കണ്ടപ്പോളാണ് അതിന്റെ രാഷ്ട്രീയമാനം മാറുന്നത് ഞാൻ കണ്ടത്.'; നികേഷ് കുമാർ പറഞ്ഞു. പൊലീസ് നടപടി സ്വാഭാവികമാണെന്നും എന്തിനാണ് ടെൻഷനാക്കി ആളെക്കൂട്ടേണ്ട കാര്യമെന്നും നികേഷ് കുമാർ ചോദിച്ചു. ചിലയാളുകൾക്ക് ഇത് നമുക്കെതിരെയാണ് എന്ന് തോന്നുന്നത് എന്തുകൊണ്ടാണെന്നും അത് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും നികേഷ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ നടന്ന പൊലീസ് പരിശോ...



















