Thursday, September 17News That Matters
Shadow

Author: admin

കൊളപ്പുറത്ത് ദേശീയ പാതയുടെ സർവീസ് റോഡിലെ ഡ്രെയിനേജ് പൊട്ടി വൻ അപകടം ഒഴിവായി.

കൊളപ്പുറത്ത് ദേശീയ പാതയുടെ സർവീസ് റോഡിലെ ഡ്രെയിനേജ് പൊട്ടി വൻ അപകടം ഒഴിവായി.

TIRURANGADI
കൊളപ്പുറത്ത് പുതിയ ദേശീയ പാതയുടെ സർവീസ് റോഡിലെ ഡ്രെയിനേജ് പൊട്ടി വൻ അപകടം ഒഴിവായി. ഡ്രൈനേജ് നിർമാണത്തിലെ അപാകതയും,അഴിമതിയും ജനങ്ങളുടെ ജീവനു ഭീഷണിയായ ഇതുപോലത്തെ നിർമ്മാണങ്ങൾ പുന പരിശോധിക്കണമെന്നാവശ്യപെട്ടു കൊളപ്പുറം നാഷണൽഹൈവേ സമര സമിതി പ്രതിഷേധിക്കുന്നു. പരപ്പനങ്ങാടി തിരൂരങ്ങാടി അരീക്കോട് സംസ്ഥാന പാത വെട്ടിമുറിച്ച് ഇരുനൂറ് മീറ്റർ അപ്പുറത്ത് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത് രീതിയിൽ അശാസ്ത്രീയമായ രീതിയിൽ പാലം നിർമിച്ച നാഷണൽ ഹൈവേ അതോറട്ടറിയുടേയുംഅശാസ്ത്രീയ നിർമ്മാണങ്ങൾ കൊണ്ടു തുടക്കം മുതലേ മുന്നിട്ടു നിൽക്കുന്ന K N R C യുടെയും തലതിരിഞ്ഞ പ്രവർത്തിക്കൂ ശാശ്വത പരിഹാരത്തിന് ഒരു പാലം വന്നാലേ പരിഹാര മാകുകയുള്ളൂ എന്നുള്ള ആവശ്യവുമായി പൊതുജനങ്ങളും നാട്ടുകാരും സമര സമിതിയുമായി സഹകരിച്ച് ഹൈക്കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നു. VIDEO https://youtube.com/shorts/iLSf03248wE?feature=share വാർത്...
ഇരുപതുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇരുപതുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

TIRURANGADI
ഇരുപതുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനോട് ചേർന്നുള്ള കിണറ്റിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂരിലാണ് സംഭവം.അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്നാണ് നിഗമനം.പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മുക്കോല സ്വദേശി മുണ്ടേക്കാട്ട് റിഷികയാണ് വീടിനോട് ചേർന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .യുവതിയെ ചൊവ്വാഴ്ച വൈകിട്ട് ആറുമണി മുതല്‍ കാണാനില്ലായിരുന്നു. തുടർന്നുള്ള തിരച്ചിലില്‍ ആണ് കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഉടനെ താനൂരില്‍ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കിണറ്റില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു.

കിണറ്റില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു.

Accident
മലപ്പുറം അമ്മിനിക്കാട് കിണറ്റില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. കുന്നിൻമുകളിലെ കൊടുംപള്ളിക്കല്‍ സയ്യിദ് ഫാരിഹ് തങ്ങളുടെ മകള്‍ ഫാത്തിമത്ത് ഇസ്റയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. മേലേ പൂപ്പലത്തെ പുതിയ മാളിയേക്കലിലെ മാതാവിന്റെ വീട്ടിലെ കിണറ്റിലാണ് കുട്ടി വീണത്.തുടർന്ന് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ തുടരുന്നതിനിടെയാണ് മരണവാർത്ത. മാതാവ്: ഫാത്തിമത്ത് തസ്‌രിയ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കനത്ത മഴയിൽ നെല്ലിൽ വെള്ളം കയറി നാശനഷ്ടം

കനത്ത മഴയിൽ നെല്ലിൽ വെള്ളം കയറി നാശനഷ്ടം

VENGARA
കനത്ത മഴയിൽ കുറ്റൂർ പാടശേഖരത്തിൽ നിന്നും കൊഴുത്തുവെച്ച നെല്ലിൽ വെള്ളം കയറി നാശനഷ്ടം..വേങ്ങര കൃഷി ഓഫീസർ അപർണ, വേങ്ങര സർവീസ് ബാങ്ക് പ്രസിഡന്റ് N T നാസറും വേങ്ങര പാടശേഖര സമിതി ഭാരവാഹികളും കനത്ത നാശനഷ്ടമുണ്ടായ സ്ഥലം സന്ദർശിച്ചു. കർഷകർക്ക് സംഭവിച്ച നഷ്ടത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് കൃഷിഓഫീസർ ഉറപ്പുനൽകുകയും ചെയ്തു....
അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു.

അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു.

GULF NEWS
സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം. കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോൾ, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ഓൺലൈൻ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള ക...
മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ; സ്വയം നിറയൊഴിച്ചത് ഭാര്യയെ കൊലപ്പെടുത്തിയശേഷം

മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ; സ്വയം നിറയൊഴിച്ചത് ഭാര്യയെ കൊലപ്പെടുത്തിയശേഷം

CRIME NEWS
പാലക്കാട് വണ്ടാഴിയിൽ മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാർ വണ്ടാഴിയിൽ എത്തിയത്. ഇയാളുടെ കോയമ്പത്തൂരിലുള്ള വീട്ടിൽ ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന എയർ ഗൺ ഉപയോഗിച്ചായിരുന്നു ഇയാൾ സ്വയം വെടിയുതിർത്തത്. അച്ഛന്റെ തൊട്ടടുത്ത് വെച്ചാണ് കൃഷ്ണകുമാർ കൈയിൽ കരുതിയ എയർ ഗൺ എടുത്ത് സ്വയം വെടിവെച്ചത്. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
തിരൂർ: തെക്കുംമുറി സ്വദേശി പഞ്ചമി സ്കൂളിന് സമീപം താമസിക്കുന്ന പാലപ്പെട്ടി ഷംസുദ്ദീന്റെ മകൻ സൈനുൽ ആബിദ് (32) എന്നിവരെയാണ് ഇന്ന് വൈകീട്ട് 6-10 ഓടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഛയ്ക്ക് ശേഷം ഉറങ്ങാനെന്നുപറഞ്ഞ് മുറിയിൽ കയറിയ സൈനുൽ ആബിദ് വൈകീട്ടോടെ വാതിൽ തുറക്കാതെ ആയപ്പോൾ ബന്ധുക്കൾ വാതിൽ തള്ളി തുറന്നപ്പോൾ ആണ് ഇത്തരത്തിൽ മരിച്ച നിലയിൽ കണ്ടത്. സൈനുൽ ആബിദിന് അസ്മാൻ (7) ദിൽഷ (3) എന്നീ രണ്ട് കുട്ടികളാണുള്ളത്, ഭാര്യ ഷഹല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ....
റിയാദില്‍ വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദില്‍ വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു

GULF NEWS
റോഡ് സൈഡില്‍ നില്‍ക്കുമ്ബോള്‍ വാഹനം വന്നിടിച്ച്‌ ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം 55ാം മൈല്‍ അരക്കുപറമ്ബ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്. വാഹനാപകടമുണ്ടാവുന്നത് രണ്ടാഴ്ച മുമ്ബാണ്.റിയാദ് റിമാലില്‍ ദമ്മാം ഹൈവേയുടെ ഓരത്ത് നില്‍ക്കുമ്ബേള്‍ ബംഗ്ലാദേശി പൗരനോടിച്ച വാഹനം നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് റിയാദ് എക്സിറ്റ് 14ലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്. തൊഴില്‍ വിസയില്‍ ഒരു മാസം മുമ്ബാണ് സൈനുല്‍ ആബിദ് സൗദിയിലെത്തിയത്. അബൂബക്കര്‍-ജമീല ദമ്ബതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് റിഷാദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. വാർത്തകൾ അറിയാന്...
മാപ്പിള കലാ റിയാലിറ്റി ഷോ ക്വിസ് മൽസരത്തിൽ വിജയികള്‍ക്ക് പുരസ്കാരം കൈമാറി

മാപ്പിള കലാ റിയാലിറ്റി ഷോ ക്വിസ് മൽസരത്തിൽ വിജയികള്‍ക്ക് പുരസ്കാരം കൈമാറി

MALAPPURAM
കൊണ്ടോട്ടി: മഹാകവി മോയിൻ കുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമിയിൽ സംഘടിപിച്ച മാപ്പിള കലാ റിയാലിറ്റി ഷോ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിംഗർ സി എം എ സലാം കൊടുവള്ളി, സഹീന കൊളത്തറ എന്നിവർക്ക് ക്യാഷ വാർഡും സർട്ടിഫിക്കറ്റും അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ നൽകി. അക്കാദമി ജോ.സെക്രട്ടറി ഫൈസൽ എളേറ്റിൽ, വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദറാലി, ഫൈസൽ കൻമനം എന്നിവർ സാനിധ്യത്തിൽ ആയിരുന്നു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മത്സ്യത്തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മത്സ്യത്തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Accident
തിരൂർ: മത്സ്യത്തൊഴിലാളിയായ യുവാവിനെ റെയിൽവേ ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി ലത്തീഫിനെയാണ്‌ (45) മരിച്ച നിലയിൽ കണ്ടെത്തിയത്‌. തിരൂർ പൂക്കയിൽ സബ് സ്റ്റേഷന് പുറകിലെ റെയിൽപാളത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തിരൂർ പോലീസും ആർസിഎഫും സ്ഥലത്തെത്തി മൃതദേഹം താഴത്തിറക്കി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വിവാഹം കഴിഞ്ഞ് ഒരുമാസം മാത്രം; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു

വിവാഹം കഴിഞ്ഞ് ഒരുമാസം മാത്രം; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു

KOZHIKODE, LOCAL NEWS
വിവാഹം കഴിഞ്ഞ് ഒരുമാസം മാത്രം; ഭര്‍ത്താവ് മറ്റന്നാള്‍ വിദേശത്തേക്കും; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു. പയ്യോളി മൂന്നുകുണ്ടന്‍ ചാല് സ്വദേശി ഷാനിന്റെ ഭാര്യ ആര്‍ദ്രയാണ് ആത്മഹത്യ ചെയ്തത്. ഇരുപത്തിനാല് വയസായിരുന്നു. ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുറിയില്‍ ഉണ്ടായിരുന്ന സമയത്താണ് ആത്മഹത്യ. രാത്രി 8 മണിയോടെ ആർദ്ര കുളിക്കാന്‍ കയറിയെന്നും 9 മണി ആയിട്ടും പുറത്തിറങ്ങാതായപ്പോള്‍ ബലമായി തുറന്ന് പരിശോധിച്ചു എന്നുമാണ് ഷാന്‍ നല്‍കിയിരിക്കുന്ന മൊഴി.ഫെബ്രുവരി 2ന് ആയിരുന്നു ഷാനിന്റേയും ആർദ്രയുടേയും വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല. ആർദ്ര അത്തരമൊരു പരാതി കുടുംബത്തെ അറിയിച്ചിട്ടും ഇല്ല. കോഴിക്കോട് ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്‍ദ്ര. വിദേശത്ത് ജോലി ചെയ്യുന്ന ഷാന്‍ മറ്റന്നാള്‍ മടങ്ങാ...
പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വ്ളോഗർ ജുനെെദ് അറസ്റ്റിൽ

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വ്ളോഗർ ജുനെെദ് അറസ്റ്റിൽ

CRIME NEWS
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത മലപ്പുറം പൊലീസ് നടത്തിയ അന്വഷണത്തിലാണ് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വിദേശത്തേക്ക് പോയ പ്രതിയെ ബാംഗ്ലൂർ എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...
പാലത്തിങ്ങൽ കൊട്ടന്തല AMLP സ്കൂൾ 49 മത് വാർഷികാ ഘോഷവും യാത്രയപ്പും നടത്തി.

പാലത്തിങ്ങൽ കൊട്ടന്തല AMLP സ്കൂൾ 49 മത് വാർഷികാ ഘോഷവും യാത്രയപ്പും നടത്തി.

LOCAL NEWS
പാലത്തിങ്ങൽ കൊട്ടന്തല എ എം എൽ പി സ്കൂൾ 49 മത് വാർഷികാ ഘോഷവും യാത്രയപ്പും നടത്തി. 27വർഷത്തോളം ജോലി ചെയ്ത് സർവീസിൽ നിന്നും വിരമിക്കുന്നപ്രധാന അധ്യാപകൻ സുരേഷ് മാസ്റ്ററുടെയാത്രയ പ്പും സ്കൂളിന്റെ 49മത് വാർഷികവും ആഘോഷിച്ചു. വിവിധ കലാ പരിപാടികളും നടത്തി. പരിപാടിയിൽ മൈസുരുവിൽനടന്ന നാഷണൽ ഡെഫ് ചെസ്സ് ചാമ്പ്യൻ ഷിപ് മത്സരത്തിൽ 2ആം സ്ഥാനം കരസ്ഥമാക്കിയ ഇസ്മായിൽ. സി പിക്ക് (Bteam) സൗഹാർദകൂട്ടായ്മയുടെ സ്നേഹാദരവ് പരപ്പനങ്ങാടി നഗര സഭ ചെയർമാൻ ഷാഹുൽ ഹമീദ്നൽകി. വിവിധ മേഘലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആധരിച്ചു. പ്രസിഡന്റ് N K മൂസക്കോയ ആദ്യക്ഷം വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയർ മാൻ പി പി ഷാഹുൽ ഹമീദ് വാർഷികം ഉൽഘാടനം ചെയ്തു.നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ രക്ഷാധി കാരി DR. M A.കബീർ.സ്കൂൾ മാനേജർ സുബൈദ പാട്ടശേരി പ്രധാന അദ്ധ്യാപകൻ സുരേഷ് മാസ്റ്റർ.സുനു പാട്ടശേരി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മ...
ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

MALAPPURAM
ഇതര സംസ്ഥാന തൊഴിലാളിയെ വണ്ടൂർ കുറ്റിയിലെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽക്കട്ട മുർഷിദാബാദ് സ്വദേശി ഇർഫാൻ അൻസാരിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് രാത്രി 8.15 ഓടെ ജഡം പുറത്തെടുത്തു. ബുധനാഴ്ച ഈ ഭാഗത്ത് ഒരു അപകടം നടന്നിരുന്നു. ബൈക്കിൽ മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകകയും തുടർന്ന് ചെറിയൊരു തർക്കവും ഉടലെടുത്തിരുന്നു . ഇതിനിടയിലാണ് ബൈക്കിലുണ്ടായിരുന്ന ഇർഫാൻ അൻസാരി , ഭയന്ന് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടിയത്. കൂടെയുണ്ടായിരുന്നവർ പരിസരങ്ങളിൽ എല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഇർഫാനെ കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് ഇർഫാന്റെ മൃതദേഹം കിണറ്റിൽ കണ്ടത്. തുടർന്ന് വണ്ടൂർ പോലീസ് സ്ഥലത്തെത്തുകയും, തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് മ...
കണ്ണൻ ചാൽ കുണ്ട് – എസ് എസ് റോഡ് പാത് വേ ഉദ്ഘാടനം ചെയ്തു

കണ്ണൻ ചാൽ കുണ്ട് – എസ് എസ് റോഡ് പാത് വേ ഉദ്ഘാടനം ചെയ്തു

VENGARA
വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് കണ്ണഞ്ചാൽ കുണ്ട്- എസ് എസ് റോഡ് പാത്ത് വേ ഉദ്ഘാടനം 28-02-2025 വെള്ളി വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ബഹു: സമീറ പുളിക്കൽ നിർവഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഹസീന ഫസൽ മുഖ്യ അതിഥി ആയിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിൻറെ 12 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ പദ്ധതിയാണിത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ റഫീഖ് ചോലക്കൻ, സക്കറിയ പി എ, ഫക്രുദീൻ കെ.കെ, കരീം വടേരി, റിയാസ് പാലേരി, സൈതലവി മംഗലശ്ശേരി, തട്ടയിൽ ബാവ, ലത്തീഫ് കാപ്പൻ, കിഡ്സ് ബാവ, മണ്ണിൽ മൊയ്തീൻകുട്ടി, ഷംസുദ്ദീൻ, പൂക്കുത്ത് ബുഷ്റ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്ലിസും പ്രഭാഷണവും  സമാപിച്ചു.

മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്ലിസും പ്രഭാഷണവും സമാപിച്ചു.

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടത്തി വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്ലിസും റമളാൻ മുന്നൊരുക്ക പ്രഭാഷണവും സമാപിച്ചു. താജുൽ ഉലമ ടവർ സ്നേഹ നിധി സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ മഹല്ല് പ്രസിഡന്റ്‌ കുഞ്ഞഹമ്മദ് മാസ്റ്റർക്ക് നൽകി യൂണിറ്റ് തല ഉദ്ഘാടനം നിർവഹിച്ചു. രാജസ്ഥാനിലെ ദാറുൽ ഉലും ഫൈസാനി കോളേജിൽനിന്നും ഫസ്റ്റ് റാങ്കോടു കൂടി ഫൈസാനിബിരുദം സ്വീകരിച്ച് കർമ്മ രംഗത്തേക്ക് ഇറങ്ങുന്ന എസ്.എസ്.എഫ് ചീനിപ്പടി യൂണിറ്റ് മുൻ പ്രസിഡന്റ് സിപി ത്വയ്യിബ് ഫൈസാനി, കരിപ്പൂർ മുഹ്‌യിസ്സുന്ന എക്സലന്റ് അക്കാദമിയിൽ നിന്നും ഹിഫ്ള് പഠനം പൂർത്തിയാക്കിയ ഹാഫിള് ഉമർ മുഖ്താർ കെ എന്നിവരെ ആദരിച്ചു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, എ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, പി മുസ്തഫ സഖാഫി, എ കെ സിദ്ധീഖ് സൈനി, സി പി സഈദ് സഅദി തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ...
MDMA യുമായി ദന്ത ഡോക്ടർ പിടിയില്‍

MDMA യുമായി ദന്ത ഡോക്ടർ പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: കൊടുവള്ളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടർ പിടിയില്‍. പാലക്കാട് കരിമ്ബ സ്വദേശി വിഷ്ണുരാജ് (29) നെയാണ് പൊലീസ് പിടികൂടിയത്. 15 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടികൂടി.കൊടുവള്ളി കരുവൻ പൊയിലില്‍ "ഇനായത്ത് ദാന്താശുപത്രി" നടത്തി വരികയാണ് വിഷ്ണുരാജ്. കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്. ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഇയാള്‍ ലഹരിമരുന്ന് എത്തിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഡോക്ടറെ കൂടാതെ രണ്ടുപേർക്ക് കൂടി മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉടൻ കസ്റ്റഡിയില്‍ ആകും. ഏകദേശം അൻപതിനായിരം രൂപ വില വരുന്ന എംഡിഎംഎയാണ് യുവഡോക്ടറില്‍ നിന്ന് പിടികൂടിയത്....
ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി : ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ചെമ്മാട് അങ്ങാടിയിൽ നടന്നു. പൊതു സമ്മേളനം ആം ആദ്മി സംസ്ഥാന പ്രസിഡൻറ് അഡ്വക്കറ്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എം.ഡി.എം.എ. പകർച്ചവ്യാധി പടർന്നു കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സർക്കാർ സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിൽ പരാജിതരായിരിക്കുകയാണ് എന്നും പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. വേദിയിൽ ആശാവർക്കമാർ സംസ്ഥാന പ്രസിഡണ്ടിനെയും സെക്രട്ടറിയെയും പൊന്നാടയണിച്ച് ആദരിച്ചു. ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും പുതിയ മെമ്പർമാർക്കുള്ള ആദരവും നടത്തി. സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, ഷൗക്കത്ത് അലി എരോത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് റിഷാദ് പൂവത്തിക്കൽ, ജില്ല സെക്രട്ടറി ഷമീം. പി.ഒ., തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മൂസ ജാറത്തിങ്ങൽ, അബ്ദുൽ റഹീ...
കാസർകോട് വാഹനാപകടം: വി കെ പ്പടി സ്വദേശി മരണപ്പെട്ടു

കാസർകോട് വാഹനാപകടം: വി കെ പ്പടി സ്വദേശി മരണപ്പെട്ടു

Accident
കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു. ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഈത്തപ്പഴ ചലഞ്ച് 2025 വിതരണ ഉത്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി നിർവഹിച്ചു.

ഈത്തപ്പഴ ചലഞ്ച് 2025 വിതരണ ഉത്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി നിർവഹിച്ചു.

VENGARA
ഷാർജ കെ എം സി സി വേങ്ങര മണ്ഡലം ഈത്തപ്പഴ ചലഞ്ച് 2025 വിതരണ ഉത്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി നിർവഹിച്ചു. ഷാർജ കെ എം സി സി വേങ്ങര മണ്ഡലം ട്രഷറർ മുജീബ് എടക്കണ്ടൻ, വൈസ് പ്രസിഡന്റ് അഷ്‌റഫ് മറ്റത്തൂർ, ഉപദേശക സമിതി അംഗം ഉസ്മാൻ മാവുങ്ങൽ. മണ്ഡലം കെ എം സി സി മുൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി വെങ്കുളം തുടങ്ങിയവർ പങ്കെടുത്തു. ചലഞ്ചിൽ പങ്കാളികളായ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വീടുകളിലേക്കുള്ള ഈത്തപ്പഴ ബോക്സുകൾ ഇന്നും നാളെയുമായി വേങ്ങര പഞ്ചായത്ത് എം എസ് എഫ് മുൻ പ്രസിഡന്റ് സഹീർ അബ്ബാസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യും. കെ എം സി സി യുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനുള്ള ഈ സദുദ്ധ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും മണ്ഡലം കമ്മിറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും...

MTN NEWS CHANNEL