Sunday, January 18News That Matters
Shadow

Author: admin

നാലാമത് നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന്

നാലാമത് നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന്

LOCAL NEWS
തേഞ്ഞിപ്പലം :രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദർശനങ്ങളും ചിന്തകളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഡവലപ്പ്മെൻ്റിൻ്റെ നാലാമത് നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിക്കും. നെഹ്റുവിയൻ മൂല്യങ്ങൾ സ്വജീവിതത്തിൽ പകർത്തുകയും അദ്ദേഹത്തിന്റെ മതനിരപേക്ഷ സങ്കൽപങ്ങൾ സ്വാംശീകരിച്ച് പൊതുജീവിതം നയിക്കുകയും ചെയ്യുന്ന മുല്ലപ്പള്ളി ഏഴ് തവണ പാർലമെൻ്റംഗം, കേന്ദ്ര ആഭ്യന്തര സഹ മന്ത്രി, കെ പി സി സി പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ സമർപ്പണമനസ്സോടെ രാഷ്ട്ര സേവനത്തിനും ജനസേവനത്തിനും വിനിയോഗിച്ച മഹദ് വ്യക്തിത്വമാണ്. പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും ലാളിത്യവും സംശുദ്ധിയും കാത്തുസൂക്ഷിച്ച് ഇപ്പോഴും കർമ്മകുശലതയോടെ പ്രവർത്തിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ ഡോ. ആർസു ചെയർമാനും ആർ എസ് പണിക്കർ, ...
ശ്രെദ്ധിച്ചില്ലെങ്കിൽ പണികിട്ടും; മുന്നറിയിപ്പുമായി MVD

ശ്രെദ്ധിച്ചില്ലെങ്കിൽ പണികിട്ടും; മുന്നറിയിപ്പുമായി MVD

KERALA NEWS
രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡിൽ അവശ്യം പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ് രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യഘട്ടങ്ങളിൽ മാത്രം ഹെഡ് ലൈറ്റ് ഹൈ ബീമിൽ തെളിയിക്കുക. മുന്നറിയിപ്പുമായി MVD. താഴെ പറയുന്ന സമയങ്ങളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക.1. എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോൾ. 2. സ്ട്രീറ്റ് ലൈറ്റ് പ്രവർത്തിക്കുന്ന റോഡുകളിൽ. 3. ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ പോകുമ്പോൾ കൂടാതെ രാത്രിയിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ തീർച്ചയായും ഹെഡ്ലൈറ്റ് ഡിം ആക്കാൻ മറക്കരുത്. കാരണം അതിശക്തമായി തെളിഞ്ഞു നിൽക്കുന്ന ഹെഡ്ലൈറ്റ് പ്രകാശത്തിൽ അതിനോട് ചേർന്ന് നിൽക്കുന്ന ഇൻഡിക്കേറ്ററിന്റെ തീവ്രത കുറഞ്ഞ പ്രകാശം എതിരെ വരുന്നവരുടെ കണ്ണിൽ പെടില്ല.ഇത് അപകടത്തിലേക്ക് വ...
വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു

വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു

Accident
മലപ്പുറം:  മലപ്പുറം പാണ്ടിക്കാട് വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി. അപകടത്തില്‍ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മേലാറ്റൂർ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. പരിക്കേറ്റ സിന്ധു മോളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

KOLLAM, LOCAL NEWS
കൊല്ലം: പ്ലസ്‌വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം കടയക്കലിൽ പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കുമ്മിൽ മുക്കം സ്വദേശി അഫ്‌സൽ ജലാലാണ് പിടിയിലായത്.ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്.ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥിനി.സ്‌കൂളിന് സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനിയെ അഫ്‌സൽ ജലാൽ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാർഥിനിയുടെ മാതാ പിതാക്കളാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.പെൺകുട്ടിയോട് അഫ്‌സൽ ജലാൽ നേരത്തെ പ്രണയാഭ്യർഥന നടത്തിയെന്നും പരാതിയിൽ പറയുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പെൺക...
സീപ്ലെയിൻ പദ്ധതിക്കെതിരെ വനംവകുപ്പ്

സീപ്ലെയിൻ പദ്ധതിക്കെതിരെ വനംവകുപ്പ്

IDUKKI, LOCAL NEWS
ഇടുക്കി: സീ പ്ലെയിൻ പദ്ധതിയിൽ ഇടുക്കി കളക്ടർക്ക് റിപ്പോർട്ട് നൽകി വനംവകുപ്പ്. മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖലയെന്നും റിപ്പോർട്ടിൽ. വിമാനത്തിന്റെ ലാന്റിങ് സോൺ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങൾക്ക് സമീപത്തെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മറ്റ് മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. മൂന്നാർ ഡി.എഫ്.ഒ ആണ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. സീ പെയിനിന്റെ പരീക്ഷണപ്പറക്കലിന് മുന്നോടിയായി ചേർന്ന യോഗത്തിലും വനംവകുപ്പ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചിരുന്നു. പാമ്പാടുംചോല, ആനമുടിച്ചോല, കുറിഞ്ഞിമല സങ്കേതം തുടങ്ങിയ നിരവധി ഉദ്യാനങ്ങൾ ഉള്ള പ്രദേശമാണ് ഇത്. പരിസ്ഥിതിലോലമേഖലയിൽ പദ്ധതി കൊണ്ടുവരുന്നതിനെതിരെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധിക്കുമെന്നും നിഗമനമുണ്ട്....
പാലമടത്തിൽ പുതുപ്പറമ്പിൽ അഹമ്മദ് കുട്ടി (ബാപ്പു) എന്നവർ മരണപ്പെട്ടു

പാലമടത്തിൽ പുതുപ്പറമ്പിൽ അഹമ്മദ് കുട്ടി (ബാപ്പു) എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര: പാക്കടപുറായ കുമേനി സ്വദേശി പാലമടത്തിൽ പുതുപ്പറമ്പിൽ അഹമ്മദ് കുട്ടി (ബാപ്പു) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം ഉച്ചക്ക് 3 മണിക്ക് മാടൻചിന ജുമാഅത്ത് പള്ളിയിൽ നടക്കും
‘വഖഫ് ബോർഡിനോട് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത് വിഎസ് സർക്കാരിന്റെ കാലത്ത്; നോട്ടീസ് അയച്ചത് ടി കെ ഹംസ’

‘വഖഫ് ബോർഡിനോട് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത് വിഎസ് സർക്കാരിന്റെ കാലത്ത്; നോട്ടീസ് അയച്ചത് ടി കെ ഹംസ’

KERALA NEWS
കൊച്ചി: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിനോട് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവ് വന്നെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. 2014 മുതല്‍ 2019 വരെ റഷീദലി ഷിഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. 'കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് ഉത്തരവ് പരിഗണിക്കേണ്ടി വന്നത്. എന്നാല്‍ മുനമ്പത്തെ കുടുംബങ്ങള്‍ക്ക് എന്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല. സിപിഐഎം നേതാവ് ടി കെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വി എസ് സര്‍ക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത...
പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 53 ലക്ഷം തട്ടി, മലപ്പുറം സ്വദേശി പിടിയിൽ

പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 53 ലക്ഷം തട്ടി, മലപ്പുറം സ്വദേശി പിടിയിൽ

CRIME NEWS
ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം എടക്കര സ്വദേശി ടി എം ആസിഫിനെ (46) ആണ് വിദേശത്ത് നിന്ന് തിരിച്ചു വരവേ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഞായാറാഴ്ച രാത്രിയാണ് പിടികൂടിയത്. നൂല്‍പ്പുഴ സ്വദേശിയുടെ പരാതിയില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിലുള്‍പ്പെട്ടതോടെ വിദേശത്തേക്ക് മുങ്ങിയ  ആസിഫിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്കെതിരെ മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് ആണെന്ന് പറഞ്ഞ് മണി സ്കീമിലേക്ക് ആളെ ചേര്‍ക്കുന്നതിനായി 'മൈ ക്ലബ് ട്രേഡേഴ്സ് ട്രേഡ് സര്‍വീസസ്, ഇന്റര്‍നാഷണല്‍ എല്‍.എല്‍.പി' എന്ന...
എലൈറ്റ് ലീഗ് പുതിയ ഫുട്ബാള്‍ താരങ്ങളെ സൃഷ്ടിക്കും: മന്ത്രി

എലൈറ്റ് ലീഗ് പുതിയ ഫുട്ബാള്‍ താരങ്ങളെ സൃഷ്ടിക്കും: മന്ത്രി

Sports
ജില്ലയിലെ ഫുട്ബാള്‍ ചാമ്ബ്യൻമാരെ കണ്ടെത്താൻ നടത്തുന്ന എലൈറ്റ് ഫുട്ബാള്‍ മത്സരം പുതിയ താരങ്ങളെ സൃഷ്ടിക്കുമെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ്മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ജില്ലാ ഫുട്ബാള്‍ അസോസിയേഷൻ്റെ (ഡി.എഫ്. എ) നേതൃത്വത്തില്‍ ഡിസംബർ അവസാനവാരത്തില്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന മലപ്പുറം എലൈറ്റ് ലീഗ് (എം.ഇ. എല്‍) മത്സരങ്ങളുടെ ലോഗോ പ്രകാശം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'തിരൂരില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്ബാള്‍ അസോസിയേഷൻ നിർവഹണ സമിതി അംഗംപ്രൊ:പി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.എഫ്.എ പ്രസിഡന്റ് ജലീല്‍ മയൂര ലോഗോ ഏറ്റുവാങ്ങി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളിൽ നിന്ന് സ്വർണവും പണവും തട്ടുന്ന വിരുതൻ പൊലീസിൻ്റെ പിടിയിൽ.

കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളിൽ നിന്ന് സ്വർണവും പണവും തട്ടുന്ന വിരുതൻ പൊലീസിൻ്റെ പിടിയിൽ.

CRIME NEWS
കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളിൽ നിന്ന് സ്വർണവും പണവും തട്ടുന്ന വിരുതൻ കണ്ണൂർ ടൗൺ പൊലീസിൻ്റെ പിടിയിൽ. തൃശ്ശൂർ സ്വദേശി കുഞ്ഞുമോൻ അബ്ദുള്ളയാണ് പിടിയിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുക, സഹായം നൽകാൻ കാരുണ്യ പ്രവർത്തനം നടത്തുന്ന ആളുകൾ ഉണ്ടെന്ന് വിശ്വസിപ്പിക്കുക, പണം കൈക്കലാക്കി മുങ്ങുക.. ഇതാണ് കുഞ്ഞുമോന്റെ പതിവ് രീതി. കളക്ടറേറ്റിലെ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് കാസർഗോഡ് സ്വദേശിയെ ഇയാള്‍ പരിചയപ്പെടുന്നത്. മകളുടെ കല്യാണത്തിന് സാമ്പത്തികമായി പ്രതിസന്ധി ഉണ്ടെന്ന് പരാതിക്കാരൻ നിന്നും മനസ്സിലാക്കിയ കുഞ്ഞുമോൻ പദ്ധതി ഉണ്ടാക്കി. കല്യാണത്തിനായി വാങ്ങിയ സ്വർണവും ബില്ലുമായി കണ്ണൂരിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ കാരുണ്യ പ്രവർത്തകൻ സഹായിക്കാൻ തയ്യാറായി നിൽപ്പുണ്ടെന്ന് പറഞ്ഞു. നാല് പവൻ സ്വർണവുമാ...
KSSPU ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.

KSSPU ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.

VENGARA
വേങ്ങര : ഏപ്രിലിൽ വേങ്ങരയിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വ്യാപാര ഭവനിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സമ്മേളത്തിൻ്റെ ഭാഗമായി എആർ നഗർ കൊളപ്പുറത്ത് പാവപ്പെട്ട കുടുംബത്തിന് വീട് വെച്ച് നൽകും. ഹരിതചട്ടം പാലിച്ചു നടക്കുന്ന സമ്മേളനത്തിൻ്റെ ഭക്ഷണ വിഭവങ്ങൾക്കായി കണ്ണമംഗലം , ഇരിങ്ങളത്തൂർ പാടത്ത് നെൽകൃഷി ആരംഭിച്ചു കഴിഞ്ഞു. ഇവിടത്തന്നെ പച്ചക്കറികളും വിളയിക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ്എ കുഞ്ഞുണ്ണി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി കെ നാരായണൻ സമ്മേളന പരിപാടികൾ വിശദീകരിച്ചു. പ്രകാശ് പുത്തൻ മഠത്തിൽ , കെ സി അഭിലാഷ്, വി ശിവദാസ് , കെ പി സോമനാഥൻ, സി ഹരിദാസ്, പി ദാമോദരൻ, കെ ടി അലി അസ്കർ , എം കെ ദേവകി എന്നിവർസംസാരിച്ചു. എൻ പി കീരൻ കുട്ടി സ്വാഗതവും സി മുഹമ്മദ് അബ്ദുറഹിമാൻ...
വിഷപ്പാമ്പിനെ കഴുത്തില്‍ ചുറ്റി നൃത്തം; പാമ്പ് കടിയേറ്റ് യുവാവ് കുഴഞ്ഞുവീണു

വിഷപ്പാമ്പിനെ കഴുത്തില്‍ ചുറ്റി നൃത്തം; പാമ്പ് കടിയേറ്റ് യുവാവ് കുഴഞ്ഞുവീണു

NATIONAL NEWS
പട്‌ന: വിഷപാമ്പിനെ കഴുത്തില്‍ചുറ്റി നൃത്തം ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റ് യുവാവ് കുഴഞ്ഞുവീണു. ഗൗരവ് കുമാര്‍ എന്നയാളാണ് കുഴഞ്ഞുവീണത്. ഛഠ് പൂജയോട് അനുബന്ധിച്ച് നടന്ന സ്‌റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. സിനിമാ പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്ന യുവാവ് പാമ്പ് കടിച്ചത് അറിഞ്ഞിരുന്നില്ല. പരിപാടിക്കിടെ യുവാവ് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്ഷിക്കാന്‍ ഓടിയെത്തിയവര്‍ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയ്ക്കിടെയാണ് യുവാവിന്റെ കഴുത്തില്‍ പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്. ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി. വര്‍ഷങ്ങളായി താന്‍ ഇത്തരം സ്റ്റേജ് ഷോകള്‍ ചെയ്യാറുണ്ടെന്ന് ഗൗരവ് പ്രതികരിച്ചു. ആദ്യമായാണ് പാമ്പിന്‌റെ കടിയേല്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് യുവാവിന്‌റെ ജീവന്‍ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗൗരവ് കുമാര്‍ നി...
സെക്യൂരിറ്റി ജീവനക്കാരൻ KP മനോജിനെ വി കെ പടി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു.

സെക്യൂരിറ്റി ജീവനക്കാരൻ KP മനോജിനെ വി കെ പടി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു.

TIRURANGADI
കോട്ടക്കൽ: ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടി കയറി വാഹനം നിർത്തിയ സെക്യൂരിറ്റി ജീവനക്കാരൻ KP മനോജിനെ വി കെ പടി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സതീഷ് ബാബു മനോജിന് സ്നേഹാദരവ് നൽകി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഹനീഫ പിടി ട്രഷറർ ശിഹാബുദ്ധീൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ എം അഷറഫ് തങ്ങൾ ജോ : സെക്രട്ടറി ഉസ്മാൻ കോയ യൂണിറ്റ് അംഗങ്ങളായ. ഉമ്മർ പി ടി. ബിസ്മി മുഹമ്മദ്. അബ്ദു സലൂൺ. ജൗഹർ T നാട്ടുകാരായ റഫീഖ് പി. ഷറഫുദ്ദീൻ. പി പി മുജീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചില്ലേ?, ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തനരഹിതമാകും; ഓണ്‍ലൈനായി ചെയ്യുന്ന വിധം

പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചില്ലേ?, ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തനരഹിതമാകും; ഓണ്‍ലൈനായി ചെയ്യുന്ന വിധം

NATIONAL NEWS
ന്യൂഡല്‍ഹി: പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഡിസംബര്‍ 31നകം ലിങ്ക് ചെയ്തില്ലായെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നും ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശം. നിരവധി ഫിന്‍ടെക് സ്ഥാപനങ്ങള്‍ ഉപയോക്തൃ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ പാന്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാന്‍, പാന്‍ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇ...
തായ്ലെന്റിൽ  ന്യൂമോണിയ ബാധിച്ചു മരണപ്പെട്ടു.

തായ്ലെന്റിൽ ന്യൂമോണിയ ബാധിച്ചു മരണപ്പെട്ടു.

MARANAM
വലിയോറ: കാളിക്കടവ് സ്വദേശി മടപ്പള്ളി മുഹമ്മദ് ശരീഫ് എന്ന ശരീഫ് മടപ്പള്ളി തായ്ലെന്റിൽ വെച്ച് ന്യൂമോണിയ ബാധിച്ചു മരണപ്പെട്ടു.മടപ്പള്ളി അബ്ദുൽ സലാമിന്റെ മകനാണ്. ഭാര്യയും രണ്ട് മക്കളും ഭാര്യ പിതാവും മരണസമയത്ത് കൂടെയുണ്ടായിരുന്നു. കോട്ടക്കലിലെ പ്രമുഖ ഫർണിച്ചർ ഹോൾസെയിൽ സ്ഥാപനമായ സ്റ്റാർലെറ്റ് ഉടമകളിലൊരാളാണ്. ബിസിനസ്സ് ആവശ്യാർത്ഥം കുടുംബത്തോടൊപ്പം തായ്ലാന്റ് സന്ദർശനത്തിനിടക്കാണ് മരണം സംഭവിക്കുന്നത്. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

CRIME NEWS
മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അത് കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി തന്നെയായ ബല്‍റാമാണ് ഇന്നലെ കൊല്ലപ്പെട്ടത്. മലപ്പുറം മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പോലീസ് അറസ്റ്റുചെയ്തതു. തമിഴ്നാട് സ്വദേശി തന്നെയായ ബല്‍റാമാണ് ഇന്നലെ കൊല്ലപ്പെട്ടത് ഇന്നലെ രാവിലെ ഒമ്ബതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ തലയ്ക്ക് മുറിവുള്ളതായി കണ്ടത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബല്‍റാം കൊല്ലപ്പെട്ടതെന്ന് വാസു മൊഴി നല്‍കി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം ...
കരിപ്പൂർ വിമാനതാവളത്തിൽ നിന്നും വന്ന കാർ താഴ്ചയിലേക്ക് വീണു

കരിപ്പൂർ വിമാനതാവളത്തിൽ നിന്നും വന്ന കാർ താഴ്ചയിലേക്ക് വീണു

Accident
കരിപ്പൂർ വിമാനതാവളത്തിൽ നിന്നും വന്നവരുടെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്. കോഴിക്കോട് കടമേരി സ്വദേശികളായ റജ്‌ന (35), ഇവാന്‍ അബ്ദുള്ള (രണ്ട് വയസ്സ്), റസീന (40), അഫ്സല്‍ (36), ജമാല്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ബൈപ്പാസില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ പേരാമ്പ്ര ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ അശ്വനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിന് സമീപത്തെ ഗാര്‍ഡ് സ്‌റ്റോണും ഇടിച്ചു തെറിപ്പിച്ചാണ് സമീപത്തെ താഴ്ചയിലുള്ള പറമ്പിലേക്ക് വാഹനം വീണത്. ഉടന്‍ തന്നെ പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെ...
പുകയൂരിലെ ഭീമൻ തേനീച്ചക്കൂട് എടുത്ത് മാറ്റി ആക്‌സിഡന്റ് റെസ്ക്യൂ

പുകയൂരിലെ ഭീമൻ തേനീച്ചക്കൂട് എടുത്ത് മാറ്റി ആക്‌സിഡന്റ് റെസ്ക്യൂ

VENGARA
എ ആർ നഗർ: പുകയൂരിലെ വീട്ടുമുറ്റത്തെ പ്ലാവിൽ നാട്ടുകാർക്ക് ശല്യമായിരുന്ന വലിയ തേനീച്ച കൂട് ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളും തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളും ചേർന്ന് എടുത്ത് മാറ്റി. ഇന്നലെ 11/11/2024 രാത്രി നാട്ടുകാരനായ സലീം പുകയൂർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളും തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളും എത്തി എടുത്ത് മറ്റുകയായിരുന്നു. ഭാരവാഹികളായ ജംഷീർ കൂരിയാട്, ഷെഫീഖ് സി കെ നഗർ, ജംഷാദ് പടിക്കൽ,സലീം പുകയൂർ, റാഷിദ് അറക്കൽ പുറായ, മുഹമ്മദ് വേങ്ങര, നൗഫൽ NC വള്ളിക്കുന്ന്,മുബഷിർ വേങ്ങര എന്നിവർ നേതൃത്വം നൽകി. ആക്‌സിഡന്റ് റെസ്ക്യൂ 24×7 ഹെൽപ്പ് ലൈൻ നമ്പർ: 9526222277 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വയനാടിനെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വയനാടിനെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

LOCAL NEWS, WAYANAD
ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകക്കെതിരെ കേസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ്, കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍ എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാലാണ് പരാതി നല്‍കിയത്. കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയ...
വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം, രജിസ്ട്രേഷന്‍ തുടങ്ങി

വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം, രജിസ്ട്രേഷന്‍ തുടങ്ങി

Technology
ദില്ലി: വീട്ടിലെ വൈ-ഫൈ കണക്ഷന്‍ രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന 'നാഷണല്‍ വൈ-ഫൈ റോമിംഗ്' സര്‍വീസ് പൊതുമേഖല ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്എന്‍എല്‍ എഫ്‍ടിടിഎച്ച് (ഫൈബര്‍-ടു-ദി-ഹോം) കണക്ഷന്‍ ഉപയോഗിച്ച് രാജ്യത്ത് എവിടെ വച്ചും അതിവേഗ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും.  എന്താണ് നാഷണല്‍ വൈ-ഫൈ റോമിംഗ്  നിങ്ങളൊരു ബിഎസ്എന്‍എല്‍ എഫ്‍ടിടിഎച്ച് ഉപഭോക്താവാണെങ്കില്‍ റൂട്ടര്‍ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷനില്‍ മാത്രമേ നിലവില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. വീട്ടിലാണ് എഫ്‍ടിടിഎച്ച് കണക്ഷന്‍ എടുത്തിട്ടുള്ളതെങ്കില്‍ വീട് വിട്ടിറങ്ങിയാല്‍ ഈ വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ബിഎസ്എന്‍എല്ലിന്‍റെ നാഷണല്‍ വൈ-ഫൈ റോമിംഗ് സര്‍വീസ് പ്രകാരം വീട്ടിലെ വൈ-ഫൈ കണക്ഷന്‍ ഉപയോഗ...

MTN NEWS CHANNEL