
ബംഗളുരു: ബംഗളുരുവിൽ ബൈക്ക് അപകടത്തിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം. മലപ്പുറം കിഴിശ്ശേരി വളപ്പംകുണ്ട് പുല്ലഞ്ചേരി
കണിയാരതൊടി വീട്ടിൽ ജിനന്റെ മകൻ സി.രഞ്ജിത്ത് (26) ആണ് മരിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നിന് താമസ സ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവേ കൂടുൽഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്ക് അപകടത്തിൽ പെട്ടത്. തത്സമയം മരണം സംഭവിച്ചു. തുടർന്ന് ആൾ ഇന്ത്യ കെഎംസിസി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടം നടത്തി. അമ്മ രജനി. സഹോദരങ്ങൾ: ശ്രീജിത്ത്, യദു നന്ദ്. സംസ്കാരം ഒക്ടോബർ 9 ന് വെള്ളി നടന്നു.
