Monday, August 24News That Matters
Shadow

തോട്ടിലെ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം

വണ്ടൂർ: വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കണ്ടമംഗലത്ത് രണ്ടര വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. കണ്ടമംഗലം നൊട്ടൻ വീട്ടിൽ സെയ്താലിയുടെ മകൾ തസ്ലീമ ഭാനുവിന്റെയും അബ്ദുൽ മുനീറിന്റെയും മകൻ അബ്ദുൽ മുഹയിൻ ആണ് മരിച്ചത്. തോടരികിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. പിതാവിന്റെ നാടായ ആലപ്പുഴയിൽ നിന്നും മാതാവിന്റെ വീടായ കണ്ടമംഗലത്തേക്ക് വിരുന്നിന് എത്തിയതായിരുന്നു കുട്ടി. വണ്ടൂർ നിംസ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL