Wednesday, April 29News That Matters
Shadow

ബംഗളൂരുവിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേയിലെ സർവിസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടു. എടവണ്ണ മുണ്ടെങ്ങര മാലങ്ങാട് സ്വദേശി തനിയാടൻ അബ്ദുൽ റസാക്കിന്റെ മകൻ ടി. റിൻഷിദ് (26) ആണ് മരിച്ചത്. കുമ്പളകോടിന് സമീപം ശനിയാഴ്ച അർധരാത്രിയോടെ റിൻഷിദ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.​കഴിഞ്ഞ ആറ് വർഷമായി ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു റിൻഷിദ്. മൂന്ന് മാസം മുൻപായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം നടന്നത്. മംഗല്യത്തിന്റെ മധുരം മായും മുൻപേ എത്തിയ മരണം നാടിനും കുടുംബത്തിനും വലിയ നോവായി.​അപകടത്തെത്തുടർന്ന് സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സാജിന. ഭാര്യ: ഹാദിയ. സഹോദരങ്ങൾ: ടി. ഫിൻഷിദ്, സനതിൽ സിദാൻ, സിനാൻ, ജസ്വിൻ മഹസിൻ

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL