Thursday, September 18News That Matters
Shadow

വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കി

വേങ്ങര: ആരോഗ്യ സംരക്ഷണം- കരുതല്‍ അത്യാവശ്യമുള്ളവരെ ചേര്‍ത്തുനിര്‍ത്തല്‍- കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കല്‍ -റോഡ് സുരക്ഷാ ബോധവല്‍ക്കരണം- ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍- തുടങ്ങിയ വിവിധ ഉദ്ദേശത്തോടുകൂടി കേരള സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കി. വേങ്ങര വ്യാപാര ഭവനില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ . പി ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. അസൈനാര്‍ ഊരകം അധ്യക്ഷത വഹിച്ചു അഷറഫ് മനരിക്കല്‍ , കെ ടി എ മജീദ്, കെ എന്‍ എ അമീര്‍ , പി പി എ ബാവ ,സിറാജ് വേങ്ങര, കെ ടി എ സമദ്, എം എസ് സലാം ഹാജി, നിസാര്‍ വേങ്ങര, മുഹമ്മദ് ബാവ സി സി , ഇ സത്യന്‍ മാസ്റ്റര്‍ ,ശബാന ചെമ്മാട് , അഹമ്മദ് കബീര്‍, നന്ദു കൃഷ്ണ , ജമീല മാങ്കാവ് , ഹാറൂണ്‍ കബീര്‍ , കെ കബീര്‍ , പി അബ്ദുറഹീം , ഉണ്ണി തൊട്ടിയില്‍ ,റൈഹാനത്ത് ബീവി ,സി ചന്ദ്രമതി, റഷീദ പി കെ , ഉമ്മുകുല്‍സു, നസീമ , കരിയാത്തന്‍ ടി പി, റാഹില , ശൈലജ , ജെറീന, തുടങ്ങിയവര്‍ സംസാരിച്ചു. ആറ്റക്കോയ തങ്ങള്‍ സ്വാഗതവും മണ്ണില്‍ ബിന്ദു നന്ദിയും പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL