
തിരൂരങ്ങാടി: പരപ്പനങ്ങാടി ബി.ആർ.സി.ക്ക് കീഴിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ഡയപ്പർ ബാങ്കിന്റെ ഔപചാരിക ഉദ്ഘാടനം തിരൂരങ്ങാടി എം.എൽ.എ. പി.എം.എ. സമീർ നിർവഹിച്ചു. ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ എം.എൽ.എ.യിൽ നിന്ന് ഡയപ്പറുകൾ ഏറ്റുവാങ്ങി. പരപ്പനങ്ങാടി ബി.പി.സി. സിദ്ധീഖ് മുന്നിയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഡോ. ഷാഹുൽ ഹമീദ്, ഡി.പി.ഒ.മാരായ അസ്മാബി ടീച്ചർ, മുഹമ്മദ് അൻവർ, മുഹമ്മദ് ഇസ്മായിൽ, കെ.എം. സാബിറ, പി. വനജ, ഇന്ദിര ഗംഗാധരൻ എന്നിവർ സംസാരിച്ചു. ദിനംപ്രതി ഓരോ കുട്ടിക്കും കുറഞ്ഞത് മൂന്ന് ഡയപ്പറുകൾ വീതം ആവശ്യമുണ്ടെന്നും, ഈ ഉദ്യമത്തിൽ സുമനസ്സുകൾക്ക് ബി.ആർ.സി.യോടൊപ്പം പങ്കുചേരാമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 85907 57986 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
