Sunday, November 22News That Matters
Shadow

കേരളോത്സവം ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം; റുഷ്ദ വെട്ടിക്കാട്ടിൽ ഇരിങ്ങല്ലൂരിന് അഭിമാന നേട്ടം

ഇരിങ്ങല്ലൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ബാഡ്മിന്റൺ (ഷട്ടിൽ) വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി റുഷ്ദ വെട്ടിക്കാട്ടിൽ ഇരിങ്ങല്ലൂരിന് അഭിമാന നേട്ടം. മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ വിജയക്കൊടി പാറിച്ച റുഷ്ദയ്ക്ക് മത്സരവേദിയിൽ വെച്ച് 16-ാം വാർഡ് മുല്ലപ്പറമ്പ് വാർഡ് മെമ്പർ ഹംസ പുന്നക്കൽ മൊമെന്റോയും ട്രോഫിയും കൈമാറി. കായികരംഗത്ത് ചെറുപ്പം മുതൽക്കേ മികവ് തെളിയിച്ച റുഷ്ദയുടെ കായികയാത്ര ഏറെ ശ്രദ്ധേയമാണ്. എൽ.പി. സ്കൂൾ തലത്തിൽ സ്കൂൾ ഗെയിംസുകളിലും യു.പി. തലത്തിൽ ഉപജില്ലാ മത്സരങ്ങളിൽ 50 മീറ്റർ ഓട്ടം, ലോങ് ജംപ് തുടങ്ങിയ ഇനങ്ങളിലും പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ ഉപജില്ലാ, ജില്ലാ, പിവൈകെകെഎ (PYKKA) ബ്ലോക്ക് തല മത്സരങ്ങളിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടം, ലോങ് ജംപ്, 4×100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ സജീവമായി മത്സരിക്കുകയും വിജയങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കോളേജ് തലത്തിൽ കോളേജ് ഗെയിംസുകളിലും സർവകലാശാലാ മത്സരങ്ങളിലും 100 മീറ്റർ ഓട്ടം, ലോങ് ജംപ്, ബാഡ്മിന്റൺ, ത്രോബോൾ, ഖോ-ഖോ തുടങ്ങിയ വിവിധ കായിക ഇനങ്ങളിലും തന്റെ കഴിവും മികവും പ്രകടിപ്പിച്ചിട്ടുണ്ട്. പഠനത്തിലും സ്കൂൾ, മദ്രസാ വിദ്യാഭ്യാസത്തിലും മികവ് പുലർത്തിയ റുഷ്ദ നിരവധി മൊമെന്റോകളും ട്രോഫികളും പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കായിക മികവിനൊപ്പം സാമൂഹിക, സംഘടനാ രംഗങ്ങളിലും റുഷ്ദ സജീവ സാന്നിധ്യമാണ്. പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വനിതാ ലീഗ് ജനറൽ സെക്രട്ടറിയായും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് വനിതാ വിങ് ജനറൽ സെക്രട്ടറിയായും ഇവർ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL