
ദുബായ്: ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി സൗഹൃദ സാമൂഹ്യ സുരക്ഷാ സ്കീം (4S) പദ്ധതിയുടെ പത്താം ഘട്ട അംഗത്വ ക്യാമ്പയിന്റെ ദുബായ് പ്രവിശ്യാതല ഉദ്ഘാടനം അബുഹൈൽ ദുബായ് കെ.എം.സി.സി ഓഫീസിൽ വെച്ച് നടന്നു. ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ ഉപാധ്യക്ഷനും ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി വൈസ് ചെയർമാനുമായ മുസ്തഫ ആട്ടീരി, പുതിയ അംഗമായ ഷെഹിൻ ഫസലിന് അംഗത്വം നൽകി ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ദുബായ് കെ.എം.സി.സി വേങ്ങര മണ്ഡലം ഉപാധ്യക്ഷൻ റഷീദ് കത്താലി, സെക്രട്ടറി ഷാഫി കറുമണ്ണിൽ എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 1 മുതൽ 20 വരെയാണ് ക്യാമ്പയിന്റെ കാലാവധി. പ്രവാസികൾക്കിടയിൽ സുരക്ഷയും ഐക്യവും ഉറപ്പാക്കുന്ന പദ്ധതി വിജയിപ്പിക്കാൻ എല്ലാവരുടെയും സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ദുബായ് കെ.എം.സി.സി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*
⊶⊷⊶⊷❍❍⊶⊷⊶⊷
