
നിലമ്പൂർ: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടി.കെ. കോളനി സ്വദേശിനി സജിതയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് 12.20-ഓടെ ആന്റണിക്കാട് അസംപ്ഷൻ സ്കൂളിന്റെ പിൻഭാഗത്തെ നടപ്പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ ഒഴുക്കിൽപ്പെട്ട ആറ് പേരുടെയും മൃതദേഹങ്ങൾ പൂർണ്ണമായും കണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോട്ടപ്പുഴയുടെ ടി.കെ. കോളനി കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു സജിത. ഈ സമയത്തുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഞായറാഴ്ച രണ്ട് പേരുടെയും തിങ്കളാഴ്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. സജിതയെ കണ്ടെത്താനായി എൻ.ഡി.ആർ.എഫ് (NDRF), അഗ്നിരക്ഷാസേന, വനപാലകർ, നാട്ടുകാർ എന്നിവർ ചേർന്ന് മൂന്നാം ദിവസവും നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കരയ്ക്കെത്തിക്കാനായത്.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
