Monday, September 21News That Matters
Shadow

ആതുരസേവനരംഗത്ത് ജനകീയ ഇടപെടലുകൾ അനിവാര്യം; ഐ.എം.ബി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

വേങ്ങര: ആതുരസേവനരംഗത്ത് കൃത്യമായ സേവനമെത്തിക്കാൻ സാധാരണക്കാരായ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ.എം.ബി) മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോക്ടർ സി. മുഹമ്മദ് അഭിപ്രായപ്പെട്ടു. വേങ്ങര മനാറുൽ ഹുദാ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഐ.എം.ബി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. മുഹമ്മദ് കുട്ടി മദനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.എം.ബി കൺവീനർ എം. ഹബീബ് റഹ്മാൻ പദ്ധതികൾ വിശദീകരിച്ചു. പി.കെ. മൊയ്തീൻകുട്ടി, ഡോ. പി.കെ. യൂസഫലി, ഡോ. മുഹമ്മദ് റഫീഖ്, സി.എം. സെയ്ത് മുഹമ്മദ്, ടി.കെ. മുഹമ്മദ് മൗലവി, പി.കെ.സി. ബീരാൻകുട്ടി, പി.എ. ഇസ്മായിൽ മദനി, നൗഫൽ അൻസാരി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഡോ. പി.കെ. യൂസഫലി (പ്രസിഡന്റ്), ടി.പി. അലിഹസ്സൻ കുറ്റാളൂർ, കെ.കെ. മാനു കുന്നുംപുറം (വൈസ് പ്രസിഡന്റുമാർ), പി.കെ. നൗഫൽ അൻസാരി (സെക്രട്ടറി), സി.എം. സെയ്തു മുഹമ്മദ്, എൻ.കെ. അസീസ് മാസ്റ്റർ (ജോയിന്റ് സെക്രട്ടറിമാർ), ഡോ. മുഹമ്മദ് റഫീഖ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL