Sunday, September 20News That Matters
Shadow

ഓർമ്മകളും പാട്ടുമായി ഒത്തുചേരൽ; ഗ്രീൻ ഫൗണ്ടേഷൻ ‘ഫിദ’ സംഘടിപ്പിച്ച ‘കോന്തല’ സംഗമം ശ്രദ്ധേയമായി

വേങ്ങര: ഗ്രീൻ ഫൗണ്ടേഷന്റെ പെൺകൂട്ടായ്മയായ ‘ഫിദ’യുടെ ആഭിമുഖ്യത്തിൽ മുതിർന്ന സ്ത്രീകൾക്കായി ‘കോന്തല’ എന്ന പേരിൽ ഒത്തുചേരൽ സംഘടിപ്പിച്ചു. മാറിയ ഗൃഹാന്തരീക്ഷത്തെ ആത്മവിശ്വാസത്തോടെയും അനുഭവക്കരുത്തോടെയും നേരിടാൻ മുതിർന്ന സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. പഴയകാല കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും ഓർമ്മകൾ പങ്കുവെച്ചും ഒത്തുചേരൽ വേറിട്ട അനുഭവമായി മാറി. കുറ്റൂർ നോർത്ത്, കക്കാടംപുറം പ്രദേശങ്ങളിൽ നിന്നായി നൂറിലേറെ പേർ പങ്കെടുത്ത സംഗമം എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. ‘ഫിദ’ ട്രഷറർ സഫ്റീന വി.പി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡന്റുമായ ലുഖ്മാൻ അരീക്കോട് മുഖ്യാതിഥിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഖ മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികളായ സാജിത കെ.പി, ഫൗസിയ കെ, ശറഫുന്നീസ കെ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ശഹ്ന ടി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മുബീന കെ നന്ദിയും പറഞ്ഞു.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL