
വള്ളിക്കുന്ന്: ലോക മുളദിനത്തോടനുബന്ധിച്ച് കടലുണ്ടിനഗരം എ.എം.യു.പി സ്കൂളിൽ സീഡ്, ജെ.ആർ.സി, സ്കൗട്ട് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ മുളത്തൈ നടലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ജൈവവൈവിധ്യ പരിപാലനം എന്നിവയിൽ മുളയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. കേരള ഡെവലപ്മെന്റ് ഫോറം (കെ.ഡി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി പരിപാടി ഉദ്ഘാടനം ചെയ്യുകയും ബോധവൽക്കരണ ക്ലാസ് നയിക്കുകയും ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം.പി തസ്ലീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ വി. അബ്ദുൽ ജലീൽ, സീനിയർ അധ്യാപകൻ എം.എം അമീൻ ഫൈസൽ, വി. അബ്ദുൽ റഷീദ്, എം. അബ്ദുൽ റഫീഖ്, സി. ജാസിറ, പി. പൂക്കോയ എന്നിവർ സംസാരിച്ചു. മുജീബ് മാസ്റ്റർ പരിപാടികൾ ഏകോപിപ്പിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മുളത്തൈകൾ നട്ടുപിടിപ്പിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
