
ജീവിതശൈലി മാറ്റാതെ രോഗങ്ങളെ തടയാനാവില്ലെന്ന് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ. കേരളത്തിലെ 70 ശതമാനം മരണങ്ങളും ജീവിതശൈലീ രോഗങ്ങള്‍ കാരണമാണെന്നും രോഗങ്ങള്‍ വന്നശേഷമുള്ള ചികിത്സയല്ല രോഗങ്ങള്‍ വരാനുള്ള വഴികള്‍ തടയാനുള്ള പ്രതിരോധത്തിനാണ് പ്രാധ്യാന്യം നല്‍കേണ്ടതെന്നും വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായ ഹൃദയരാഗം പദ്ധതിയുടെ ആലോചനായോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. നിയോജകമണ്ഡലത്തില്‍ 18 വയസ് പൂര്‍ത്തിയായ 2.40 ലക്ഷം പേരെയും അവരുടെ വീടുകളിലെത്തി ആരോഗ്യ സര്‍വെ നടത്തി രോഗ സാധ്യതയും രോഗാവസ്ഥയും കണ്ടെത്തി ജീവിത ശൈലീ മാറ്റത്തിലൂടെ രോഗ പ്രതിരോധവും സമഗ്ര ചികിത്സയും ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ഹൃദയരാഗം. 23 മുതല്‍ 29 വരെ നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലും പ്രത്യേക ബോര്‍ഡ് യോഗം ചേരും. വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമ സഭകളും ജനകീയ ബോധവല്‍ക്കരണത്തിന് വാക്കത്തോണും നടത്തും. ഓരോ പഞ്ചായത്തിലു 500 സന്നദ്ധ പ്രവര്‍ത്തകരെ ഒരുക്കിയാണ് സമഗ്ര ആരോഗ്യ സര്‍വെ നടത്തുക. പ്രാഥമിക പരിശോധനകള്‍ക്കുള്ള ഉപകരണങ്ങളുമായി നാലംഗ സര്‍വേ സംഘമാണ് ഓരോ വീടുകളിലുമെത്തുക. സര്‍വെയില്‍ കണ്ടെത്തുന്നവരെ വിവിധ വിഭാഗങ്ങളായി തിരിച്ച് രോഗാവസ്ഥയിലുള്ളവര്‍ക്കായി സൂപ്പര്‍ സ്പെഷാലിറ്റി ക്യാമ്പും തുടര്‍ ചികിത്സയും ഉറപ്പ് വരുത്തും. രോഗ സാധ്യതയുള്ളവര്‍ക്ക് രോഗ പ്രതിരോധവും ഉറപ്പ് വരുത്തും. പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ ആശുപത്രിയും ശക്തിപ്പെടുത്തും. ആര്യാടന് ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായിരിക്കെ നിലമ്പൂര്‍ നഗരസഭയില്‍ നടപ്പാക്കിയ സൗഖ്യം സമഗ്ര ആരോഗ്യ പദ്ധതി മാതൃകയാക്കിയാണ് ആരോഗ്യ വകുപ്പ് നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, ഇടുക്കി നിയോജകമണ്ഡങ്ങളില് ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ഹൃദയരാഗം എന്ന പേരില്‍ മാതൃകാ ആരോഗ്യ പദ്ധതി നടപ്പാക്കുന്നത്. ആലോചനായോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍ ആധ്യക്ഷം വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി മാമ്പ്ര, നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ദീപ ഹരിദാസ് (എടക്കര), സി.കെ സുരേഷ് (ചുങ്കത്തറ), വി. ഷീജ (കരുളായി), വി.പി അഫീഫ (അമരമ്പലം), ടി.കെ ഹഫ്സത്ത് (മൂത്തേടം), എം.എ ജോസ് (പോത്തുകല്‍), പി. റംലത്ത് (വഴിക്കടവ്), ഡോ. സന്ധ്യ (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എന്‍.സി.ഡി), ഡോ. മഹേഷ് (സ്റ്റേറ്റ് നോഡല്‍ ാേഫീസര്‍ അര്‍ബന്‍ ഹെല്‍ത്ത് ), ഡോ. വിദ്യ (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ട്രെയിനിങ് സി.പി.എച്ച്.സി, ഡോ. മനു (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ക്ലൈമറ്റ് ചേഞ്ച്) ഡോ. റോണ്ട്ജന് (ഇ ഹെല്‍ത്ത്), ഡോ. കെ.എം ജാനിഫ് (എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍), ഡോ. പി. സനല്‍ (ഡി.പി.എം, എന്‍.എ.എം), പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര്, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
