
അച്ചനമ്പലം സ്വദേശിയും പ്രമുഖ മത, സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകനുമായ പുള്ളാട്ട് അബ്ദുള്ള മൗലവി (പി.എ. മൗലവി അച്ചനമ്പലം) നിര്യാതനായി. പരേതനായ പുള്ളാട്ട് മുഹമ്മദ് ഹാജിയുടെ മകനാണ്.യു.എ.ഇ കെ.എം.സി.സി നേതാവായിരുന്ന അദ്ദേഹം ദീർഘകാലം ഫുജൈറയിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു. സമസ്തയുടെ സജീവ പ്രവർത്തകനായ അദ്ദേഹം അച്ചനമ്പലം മഹല്ല് ഭാരവാഹി, യു.ഡി.എഫ് മണ്ഡലം ഭാരവാഹി, കടുക്കുന്നി മദ്രസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു. ഭാര്യ നഫീസ മക്കൾ. സൽമത്ത്. സൈഫുന്നീസ. ഖൻസാ. ഫഹദ്. ഉവൈസ്. മരുമക്കൾ. സലാം. നൗഫൽ. ശിഹാബ്. അഫ്ര. മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് രാത്രി 9.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.
