Monday, June 22News That Matters
Shadow

വേങ്ങര പഞ്ചായത്തിനെ ഭിന്നശേഷിസൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള ലോഗോ പ്രകാശണംചെയ്തു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് വരികയാണ്. ഇതിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിച്ചു. വാർഡ് അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭിന്നശേഷിക്കാരുടെ ഡാറ്റാ ശേഖരണം നടത്തുകയും, ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിൽ ഭിന്നശേശി ക്ഷേമ കോൾ സെന്റർ ആരംഭിച്ച് ഗുണഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുകയും, അവരുടെ ആരോഗ്യ വിവരങ്ങളും ആവശ്യങ്ങളും പഞ്ചായത്ത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് വരികയാണ്. 2026–27 വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കായി ഉപകരണ വിതരണം, കലോത്സവം, വിനോദയാത്ര, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, ബത്ത തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മെഡിക്കൽ സർട്ടിഫിക്കറ്റും UDID കാർഡും ഇല്ലാത്തവർക്കായി പ്രത്യേക യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേർത്തിരുന്നു. ഇവർക്കായി സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ക്യാമ്പ് ഈ മാസം അവസാനത്തോടെ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഹെൽപ് ഡെസ്കിൽ പ്രവർത്തിക്കുന്ന മലബാർ കോളേജ് NSS വിദ്യാർത്ഥികൾക്ക് നിലവിൽ രജിസ്ട്രേഷൻ പരിശീലനവും നൽകിയിട്ടുണ്ട്. ലോഗോ പ്രകാശന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹിം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി ലിഷ, ICDS സൂപ്പർവൈസർ സമിതകുമാരി, വാർഡ് മെമ്പർമാരായ ഒ.കെ. വേലായുധൻ, മുസ്തഫ പാക്കട, ജംസീന ചീരങ്ങൻ, എ.കെ. മജീദ്, ഹനീഫ കെ., ഷകീന തൂമ്പിൽ, ചന്ദ്രൻ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ലോഗോ രൂപകൽപ്പന ചെയ്ത ആർട്ടിസ്റ്റ് മാട്ടി മുഹമ്മദിന് പഞ്ചായത്ത് ഭരണസമിതിയുടെ സ്നേഹോപഹാരം മന്ത്രി കെ.എം. ഷാജി കൈമാറി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ .
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL