Tuesday, March 3News That Matters
Shadow

മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനെയാണ് (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്ബത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്. രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് കോയമ്ബത്തൂർ സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പാലക്കാടേക്ക് എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL