വേങ്ങര : ഇലക്ഷൻ മുന്നിൽ കണ്ട് സി.പി.എം. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പ്രീണനനയം വളരെ അപകടകരമാണെന്നും അതിനായി ചില മുസ്‌ലിം സംഘടനകളെപ്പോലും ഉപയോഗപ്പെടുത്തുന്ന വളരെ നീചമായ നീക്കങ്ങളാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നതെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വിപുലമായ തെരെഞ്ഞെടുപ്പ് കമ്മിറ്റിക്ക് യോഗം രൂപം നൽകി. മണ്ഡലം കമ്മിറ്റി അംഗം കെ.പി. അബ്ദുൽ ബാസിത്, പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈൻ, ട്രഷറർ വി. അബൂബക്കർ സിദ്ദീഖ്, ടി. അബ്ദുറഹ്മാൻ, ടി.കെ. മൂസ, ടി.പി. അലവി, എം. കുഞ്ഞാലി മാസ്റ്റർ, ഇ.അബ്ദുറഹ്മാൻ, ടി. റസിയ ടീച്ചർ, സുബൈർ ഒതുക്കുങ്ങൽ, ടി. അബ്ദുസ്സലാം,വി.കെ. ജലീൽ, ശൗക്കത്തലി ഒതുക്കുങ്ങൽ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com