വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്ന തൊട്ടിയന്‍ മുഹമ്മദ് ശരീഫ് അനുസ്മരണ സദസ്സും പ്രഥമ തൊട്ടിയന്‍ മുഹമ്മദ് ശരീഫ് പുരസ്‌കാര സമര്‍പ്പണം നടത്തി. പ്രശസ്ത – കലാ സാഹിത്യ – സാമൂഹിക- ചാരിറ്റി രംഗത്ത് കഴിവ് തെളിയിച്ച മാരിയത്ത് സി എച്ചിന് ഉപഹാരവും പൊന്നാടയും ക്യാഷ് അവാര്‍ഡും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സമ്മാനിച്ചു. സംസ്ഥാന പ്രസിഡണ്ട് അഷറഫ് മനരിക്കല്‍ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ ഊരകം മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന ജോയിന്‍ സെക്രട്ടറി, കെ ടി അബ്ദുല്‍ മജീദ്, സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തൊട്ടിയന്‍ മുഹമ്മദ് റാഫി, കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ എന്‍ എ അമീര്‍, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ബാവ എ ആര്‍ നഗര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് നന്ദു കൃഷ്ണ, എന്‍ എം ബഷീര്‍ എന്ന നാണി, ടി കെ സേതുമാധവന്‍, അഷ്‌റഫ് സെഞ്ച്വറി, തൊട്ടിയില്‍ ഉണ്ണി, നസീമ നിലമ്പൂര്‍, സീനത്ത്, ടി ഷബീര്‍ അലി , ഫിറോസ് ഖാന്‍, ഖൈറുന്നിസ, കുഞ്ഞാവ ഹാജി, സുമയ്യ നീലാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. അലവി വടക്കേതില്‍ സ്വാഗതവും ഉമ്മുകുല്‍സു വെള്ളമുണ്ട നന്ദിയും പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com