Saturday, April 18News That Matters
Shadow

Month: September 2025

തിരുവോണത്തിന്റെ നിറവില്‍ മലയാളികള്‍

തിരുവോണത്തിന്റെ നിറവില്‍ മലയാളികള്‍

KERALA NEWS
പൂക്കളവും പൂവിളിയുമായി ഒരു തിരുവോണം കൂടി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ച പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ. മാവേലി തമ്പുരാന്റെ വരവ് കാത്ത് മുക്കുറ്റിയും കാശിത്തുമ്പയും കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയുന്ന പൊന്നോണം. കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിൻറെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാത മലയാളികൾ എന്നും ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിക്കഴിഞ്ഞാൽ പിന്നെ ഓണസദ്യയാണ്. സദ്യകഴിഞ്ഞാൽ പിന്നെ ഓണക്കളികളാണ്, തിരുവാതിരയും, ഊഞ്ഞാലാട്ടവും , കസേരകളിയും അങ്ങനെ ഒത്തുചേരലിൻറെ ആരവമുയരുന്ന ഓണക്കലാശക്കൊട്ട്. ഒരു നാടിൻറെ സ്‌നേഹവും ചന്തവും നിറയുന്ന തിരുവോണം. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും കൂട്ടുകുടുംബങ്ങളിൽ നിന്ന് ഫ്‌ലാറ്റുകളിലേക്കും എത്തുമ്പോഴും ഓണത്തിൻറെ പകിട്ട് കുറയു...
മാധ്യമ കൂട്ടായ്മയുടെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

മാധ്യമ കൂട്ടായ്മയുടെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

MALAPPURAM
തേഞ്ഞിപ്പലം: പ്രസ്സ് റിപ്പോര്‍ട്ടേഴ്സ് ക്ലബ്ബ് തേഞ്ഞിപ്പലവും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കമ്മിറ്റിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നിര്‍ധനര്‍ക്ക് കൈതാങ്ങൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഓണക്കിറ്റ് വിതരണവും നടത്തി. കാലിക്കറ്റ് സര്‍വകലാശാലാ പി.ആര്‍.ഒ സി.കെ ഷിജിത്ത് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് എന്‍ജിനീയറിങ് കോളേജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോമിലേക്കുള്‍പ്പെടെയുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വിവിധകാരണങ്ങളാല്‍ തെരുവില്‍ എത്തിപ്പെട്ട് ബന്ധുക്കളെ തേടുന്നവര്‍ക്കും തെരുവില്‍ കഴിയുന്നവരില്‍ അസുഖബാധിതരായവര്‍ക്കും സംരക്ഷണമൊരുക്കിയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോം. സുമനസ്സുകളുടെ സഹായത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം...
പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ ആണ് മരിച്ചത്.  36 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇന്ന് രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ഷോർണൂർ പരുത്തിപ്ര പൊലീസ് കോട്ടേഴ്സിലായിരുന്നു താമസം. ഷൊർണൂർ സർക്കിൾ ഇൻസ്പെക്ടർ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി....
എട്ടു മാസത്തിനിടെ 11 കസ്റ്റഡി മരണം; പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ പ്രവർത്തിപ്പിക്കാത്തതിൽ കേസെടുത്ത് സുപ്രീംകോടതി

എട്ടു മാസത്തിനിടെ 11 കസ്റ്റഡി മരണം; പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ പ്രവർത്തിപ്പിക്കാത്തതിൽ കേസെടുത്ത് സുപ്രീംകോടതി

KERALA NEWS
ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കാത്തതില്‍ സുപ്രീംകോടതി കേസെടുത്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രാജ്യത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ വര്‍ഷം, കഴിഞ്ഞ ഏഴ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഏകദേശം 11 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിരിക്കണമെന്ന് 2020 ഡിസംബറില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന...
വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു

വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു

MARANAM
പരപ്പനങ്ങാടി: നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കരിങ്കല്ലത്താണി മടപ്പളളി അഹമ്മദ് ബാപ്പു (72) ആണ് മരിച്ചത്. രാത്രി 8.20ന് ഇശാ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചാണ് അപകടം. അമിത വേഗതയിൽ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. സാരമായി പരുക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.  ഭാര്യ: സുബൈദ, മക്കൾ: യൂനസ്, അബ്ദുസലാം, ഖാലിദ് (മൂവരും ചെന്നൈ), റാഷിദ്, സുലൈഖ, നൂർജഹാൻ. മരുമക്കൾ: സൈഫുനിസ അലാമുദീൻ, നാസർ, റംസീന മുസ്‌രിഫ, റഷീദ.  ഖബറടക്കം വ്യാഴം - ഉച്ചയ്ക്ക് പാലത്തിങ്കൽ ജുമാഅത്ത് പളളിയിൽ നടക്കും....
ബോധി സർഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാർഷികം “സർഗഗോത്സവം 2025” ആഘോഷിച്ചു.

ബോധി സർഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാർഷികം “സർഗഗോത്സവം 2025” ആഘോഷിച്ചു.

MALAPPURAM
ബോധി സർഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാർഷികം "സർഗഗോത്സവം 2025" ഓഗസ്റ്റ് 30 ന് വിപുലമായി ആഘോഷിച്ചു. ബോധി സർഗ്ഗവേദി & ലൈബ്രറി സെക്രെട്ടറി ശംസുദ്ധീൻ CT യുടെ ഉത്ഘാടാനത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ ഷൌക്കത്ത് CT അധ്യക്ഷനും അറഫാത്ത് MC സ്വാഗതവും ജംഷീദ് നന്ദിയും നടത്തി. തുടർന്ന് ദേശാവാസികളുടെ വിവിധ കലാപരിപാടി കൾ അരങ്ങേറി. വൈകീട്ട് 7 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനം തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ KP മു ഹമ്മദ്‌ കുട്ടി ഉത്ഘാടനം നിർവഹിച്ചു പ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ p സുരേന്ദ്രൻ മുഖ്യ പ്രഭാഷകനായ വേദിയിൽ ഷൌക്കത്ത് CT അധ്യക്ഷനും MC അറഫാത്ത് സ്വാഗതവും രഞ്ജിത് KP നന്ദിയും രേഖപ്പെടുത്തി തുടർന്ന് പ്രസിദ്ധ കലാകാരി നിഷ പന്താവൂർ അവതരിപ്പിച്ച ഏകപാത്ര നാടകവും പ്രദേശവാസികളുടെ നൃത്ത നൃത്യങ്ങൾ zella beats calicut ന്റെ ഗാനമേള എന്നിവയും അരങ്ങേറി വ്യത്യസ്ത കലാപരിപാടികളുടെ വൈവിധ്യവും വമ്പിച്ച ജനവ...
സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം: ജില്ലയിലെ വിജയികളെ അനുമോദിച്ചു

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം: ജില്ലയിലെ വിജയികളെ അനുമോദിച്ചു

MALAPPURAM
സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവം അഞ്ചാം പതിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിഭകളെ പി. ഉബൈദുള്ള എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് തുടങ്ങിയവര്‍ അനുമോദിച്ചു. ആഗസ്റ്റ് 21,22,23 തിയതികളില്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ മലപ്പുറം ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ജില്ലയില്‍ നിന്നും 28 പേരാണ് പങ്കെടുത്തത്. പരിപാടിയില്‍ എഡിഎം എം. മെഹറലി, ഡിഎംഒ ഡോ. ആര്‍. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ട്രാന്‍സ്ജന്‍ഡര്‍ സംസ്ഥാന ബോര്‍ഡ് അംഗം സി. നേഹ, സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് ഇ. സമീര്‍, ജൂനിയര്‍ സൂപ്രണ്ട് മനോജ് മേനോന്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു....
ജനകീയ സമരത്തിന് നേതൃത്വം നൽകും: കോൺഗ്രസ്‌

ജനകീയ സമരത്തിന് നേതൃത്വം നൽകും: കോൺഗ്രസ്‌

VENGARA
വേങ്ങര : വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെ ഉണ്ടായിട്ടും ജീവനക്കാർ ഇല്ലാത്ത പ്രയാസം രോഗികളെ വല്ലാതെ പ്രായസമാക്കുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വേങ്ങര മണ്ഡലം കോൺഗ്രസ്‌ നേതൃ യോഗം അഭിപ്രായപ്പെട്ടു. വേങ്ങരയിലെയും പരിസര പ്രദേശത്തെയും രോഗികളായ നൂറ് കണക്കിന് ആളുകളുടെ ഏക ആശ്രയമായ ഈ സർക്കാർ ആശുപത്രിയിൽ ഉടൻ ജീവനക്കാരെ നിയമിക്കാൻ നടപടി വേണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായ യോഗം ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തിൽ നേതാക്കളായ എ കെ എ. നസീർ, മണി നീലഞ്ചേരി, എം എ. അസീസ്, പി പി. ആലിപ്പു,സോമൻ ഗാന്ധിക്കുന്ന്, മുരളി ചേറ്റിപ്പുറം, പൂച്ചെങ്ങൽ അലവി, ടി വി. ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു. വി ടി മൊയ്‌ദീൻ സ്വാഗതവും എ കെ നാസർ നന്ദിയും പറഞ്ഞ...
കെ.എൻ.എം മണ്ഡലം മദ്രസ അധ്യാപകർക്കായി പരിശീലന ശിൽപശാല സംഘടിപ്പിച്ചു

കെ.എൻ.എം മണ്ഡലം മദ്രസ അധ്യാപകർക്കായി പരിശീലന ശിൽപശാല സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: കെ.എൻ.എം മണ്ഡലം മദ്രസ അധ്യാപക കോംപ്ലക്സ് അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ശിൽപശാല സലഫി മദ്രസ കരുമ്പിൽ വെച്ച് നടന്നു. വിവിധ മദ്രസകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്ത പരിപാടിയിൽ അധ്യാപകരുടെ പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പഠന-ബോധനരീതികൾ നവീകരിക്കുന്നതിനുമായി പ്രത്യേക ക്ലാസുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാൻ്റിംഗ് ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽശിൽപശാല ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് അധ്യാപകർ സ്വയം മാറ്റങ്ങളിലേക്ക് സജ്ജരാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്രസ കോംപ്ലക്സ് ഓർഗനൈസിംഗ് പ്രസിഡണ്ട് മുനീർ താനാളൂർ അധ്യക്ഷത വഹിച്ചു. കെ.എൻ. മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കോംപ്ലക്സ് സെക്രട്ടറി സി.വി.എം ഷെറിഫ് , റഫീഖുൽ അക്ബർ കൊടിഞ്ഞി, പി.എം നിഹാൽ,ഫഹദ് കക്കാട് എന...
രവീന്ദ്രനാഥ ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സ്പെഷ്യൽ ജൂറി അവാർഡ് നേടി പരപ്പനങ്ങാടിയിലേ സഹോദരികൾ

രവീന്ദ്രനാഥ ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സ്പെഷ്യൽ ജൂറി അവാർഡ് നേടി പരപ്പനങ്ങാടിയിലേ സഹോദരികൾ

TIRURANGADI
പരപ്പനങ്ങാടി : കലാനിധി ഫോക് ഫെസ്റ്റ് 2025 രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം മീഡിയ അവാർഡ് ഏറ്റുവാങ്ങി കുമാരി നിവേദിത ദാസ്നും, നിരഞ്ജന ദാസ്നും. രവീന്ദ്രനാഥ ട്ടാഗോർ സ്മാരക സംഗീത ശ്രേഷ്ഠ സുവർണമുദ്ര സ്പെഷ്യൽ ജൂറി അവാർഡ് ഡോ. സന്ധ്യ ഐ പി എസ് വിതരണം ചെയ്തു. ചടങ്ങിൽ ഗീത രാജേന്ദ്രൻ, പി. ലാവ്‌ലിൻ, ബാലു കിരിയത്ത് എന്നിവർ സംബന്ധിച്ചു. 18 ഇന്ത്യൻ ഭാഷകളും, 18 വിദേശ ഭാഷകളിലുമായി 36 ഭാഷകളിൽ പാടി 20 ഓളം വേൾഡ് റെക്കോർഡ് കളും, ഗിന്നസ് റെക്കോർഡും നേടിയ സംഗീത മികവിന് ആണു അവാർഡ് നൽകിയത്. ഓഗസ്റ് 30, 31 തീയതികളിൽ പദ്മകഫെ, മന്നം ഹാളിൽ നടന്ന ചടങ്ങിൽ കല സാഹിത്യ, സംഗീത മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. സാവരിയ Folks 10 ഭാഷകളിലെ നാടൻ പാട്ടുകളുടെ വിസ്മയം എന്ന സംഗീത വിരുന്ന് ഒരുക്കി. തെലുഗ്, ഇസ്രായേലി, ഹിന്ദി, പഞ്ചാബി, അറബിക്, ബംഗാളി, ഒഡിയ, സിംഹള, രാജധാനി, മലയാളം എന്നീ ഭാഷകൾ കോർത്തിണക്കി കൊണ്ടായിരുന്നു ഗാനങ്ങൾ ആലപിച്ചത്. ആ...
വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലാളികൾക്ക് ഓണം ബോണസ് നൽകി.

വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലാളികൾക്ക് ഓണം ബോണസ് നൽകി.

VENGARA
വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലാളികൾക്ക് പന്ത്രണ്ടര ലക്ഷം രൂപ ഓണം ബോണസ് നൽകി. വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ 1045 തൊഴിലാളികൾ 100 ദിവസം പൂർത്തീകരിച്ചു. ഓരോ തൊഴിലാളികൾക്കും 1200 രൂപ തോതിൽ 1254000/- രൂപ ഓണം ഉത്സവബത്ത ഇനത്തിൽ വിതരണം ചെയ്തു. ഓണം ഉത്സവ ബത്ത വിതരണ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ സഫിയ മെമ്പർ , സഫീർ ബാബു മെമ്പർ, JBDO - സന്തോഷ് .പി.കെ ,HC - മനോജ് ബാബു , AE- പ്രശാന്ത് .എം അക്കൗണ്ടന്റ് സാജിത.കെ ,മഹാത്മാ gandhi Nregs സ്റ്റാഫുകൾ,100 ദിവസം പൂർത്തീകരിച്ച തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു....
കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

KERALA NEWS
കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിന്‍ഡിക്കേറ്റ് യോഗശേഷം മിനി കാപ്പന്‍ ചുമതലയൊഴിയും. കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്ട്രാര്‍ രശ്മിക്ക് ചുമതല നല്‍കും. ഇന്നുചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ മിനി കാപ്പന്‍ പങ്കെടുത്തതിനെതിരെ പ്രതിഷേധിച്ചിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മിനി കാപ്പന്‍ യോഗത്തില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ കെ എസ് അനില്‍ കുമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നായിരുന്നു ഇടത് അംഗങ്ങളുടെ ആവശ്യം. നിയമവിദഗ്ധരോട് കൂടിയാലോചിച്ച ശേഷം കെ എസ് അനില്‍ കുമാറിന്റെ കേസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ച സാഹചര്യത്തില്‍ ഈ യോഗത്തില്‍ കെ എസ് അനില്‍ കുമാറിനെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിക്കുകയായിരുന്നു. ശേഷം കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍...
പൂളക്കണ്ണി മുഹമ്മദ് സിനാൻ മരണപ്പെട്ടു

പൂളക്കണ്ണി മുഹമ്മദ് സിനാൻ മരണപ്പെട്ടു

MARANAM
വേങ്ങര : ഊരകം യാറംപടി സ്വാദേശി പൂളക്കണ്ണി യൂസുഫ് എന്നവരുടെ മകൻ അഷ്‌റഫ്‌ എന്നവരുടെ മകൻ മുഹമ്മദ് സിനാൻ 22 വയസ് മരണപ്പെട്ടു (പഞ്ചായത്ത് GLP സ്കൂൾ എതിർവശം വീട് ) മയ്യിത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് ഊരകം യാറം പടി ജുമാ മസ്ജിദ്ൽ നടക്കും.
നെടുമ്പള്ളി മുഹമ്മദ്‌ കുട്ടി മരണപ്പെട്ടു

നെടുമ്പള്ളി മുഹമ്മദ്‌ കുട്ടി മരണപ്പെട്ടു

MARANAM
കണ്ണമംഗലം പടപ്പറമ്പ് സ്വദേശി കുണ്ടിൽ കുട്ടി എന്ന ബാപ്പു( നെടുമ്പള്ളി മുഹമ്മദ്‌ കുട്ടി) മരണപ്പെട്ടു. സലാം, അൻവർ, ഫസലുറഹ്മാൻ ജഫസല് എന്നിവരുടെ ഉപ്പ. മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പടപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും
എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Accident
എടവണ്ണയിൽ വാഹനാപകടത്തിൽ ഒരു മരണം. ബൈക്ക് യാത്രക്കാരനായ എടവണ്ണ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്‌റഫാണ് മരിച്ചത്. ഇന്ന്‌ രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. എടവണ്ണ മുണ്ടേങരയിലാണ് അപകടം നടന്നത്. രണ്ടുപേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഒതായി ഭാഗത്തേക്ക് സുഹൃത്തുക്കളെ കാണാൻ പോവുകയായിരുന്നു ഇവർ. സ്കൂട്ടറിന് തൊട്ടു മുൻപിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതോടെ സ്കൂട്ടറിന് പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട് ഹനീൻ തൽക്ഷണം മരിച്ചു. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. കാരക്കുന്ന് സ്വദേശി നാജിതാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇയാൾക്ക് നിസാര പരിക്കുണ്ട്. ഇയാളെ എടവണ്ണ ഇഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനീന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും....
വോട്ട് കൊള്ളയില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

വോട്ട് കൊള്ളയില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

NATIONAL NEWS
ന്യൂഡല്‍ഹി: വോട്ട് കൊള്ളയില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊള്ളയില്‍ ഹൈഡ്രജന്‍ ബോംബ് വരുന്നു. ഉടന്‍ തന്നെ അത് പൊട്ടിക്കും, ബിജെപി കരുതിയിരുന്നോളുവെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പ്ട്‌നയില്‍ പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷ്ടിക്കുന്നു എന്നതിനര്‍ഥം അധികാരവും മോഷ്ടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം കള്ള വോട്ടുകള്‍ നടന്നു, അതില്‍ അധിക വോട്ടുകളെല്ലാം ലഭിച്ചത് ബിജെപിയ്ക്കാണ്. താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് കൃത്യമായ രേഖകള്‍ വെച്ചെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വോട്ട് ചോരിയില്‍ ഇനിയും വെളിപ്പെടുത്തലുകളുണ്ടാവും. രാജ്യത്തെ ജനാധിപത്യ ചരിത്രത്തില്‍...
കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട്: എരഞ്ഞിപ്പാലം സരോവരം റോഡിലെ വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആയിഷ റാസ (21) ആണ് മരിച്ചത്. സംഭവത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. മംഗലാപുരത്ത് പഠിക്കുന്ന കുട്ടി കോഴിക്കോട് എങ്ങിനെ എത്തിയെന്നും അപായപ്പെടുത്തിയതിന് പിന്നിൽ സുഹൃത്ത് ബഷീറുദ്ദീൻ ആണെന്നും കുടുംബം ആരോപിക്കുന്നു. സുഹൃത്ത് ആദ്യം ആയിഷയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുബഷീർ ആണ് പേരെന്ന് മാറ്റിപ്പറഞ്ഞു. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞ യുവാവ് പിന്നീട് കാമുകനാണെന്ന് തിരുത്തുകയും ചെയ്തു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ അപ്പാർട്ട്മെന്റിലാണ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്...
ബിജെപി കണ്ണമംഗലം പഞ്ചായത്ത് യോഗം സംഘടിപ്പിച്ചു

ബിജെപി കണ്ണമംഗലം പഞ്ചായത്ത് യോഗം സംഘടിപ്പിച്ചു

VENGARA
ബിജെപി കണ്ണമംഗലം പഞ്ചായത്ത് യോഗം തീണ്ടേക്കാട് നടന്നു. മലപ്പുറം സെൻട്രൽ ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് ജി ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് NK. ദീപേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ജയകൃഷ്ണൻ വി, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ബൈജു ടി, പഞ്ചായത്ത് ജനറൽ സെക്രട്ടറി വിജീഷ്.MV എന്നിവർ സംസാരിച്ചു. വാർഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു....

MTN NEWS CHANNEL