Saturday, April 18News That Matters
Shadow

Month: May 2025

‘എന്റെ കേരളം’ പ്രദർശന വിപണന മേള : റീൽസ്, സെൽഫി മത്സരങ്ങളിൽ പങ്കെടുക്കാം

‘എന്റെ കേരളം’ പ്രദർശന വിപണന മേള : റീൽസ്, സെൽഫി മത്സരങ്ങളിൽ പങ്കെടുക്കാം

MALAPPURAM
മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് മെയ് ഏഴു മുതൽ 13 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന- വിപണന -ഭക്ഷ്യ -കലാമേളയുടെ ഭാഗമായി പൊതുജനങ്ങൾക്കായി റീൽസ്, സെൽഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സർക്കാരിന്റെ ഒമ്പത് വർഷത്തെ ഏതെങ്കിലും ഒരു വികസന നേട്ടത്തെ കുറിച്ച് 30 സെക്കൻഡിൽ കുറയാത്ത ദൈർഘ്യമുള്ള റീൽ ആണ് തയ്യാറാക്കേണ്ടത്. അയയ്ക്കുന്ന ആളുടെ പേരും ഫോൺ നമ്പറും, വിലാസവും സഹിതം diomlpm2@gmail.com എന്ന ഇമെയിൽ വിലാസത്തിൽ എൻട്രി അയക്കണം. സർക്കാരിന്റെ വികസന പദ്ധതിയുടെ സമീപത്തു നിന്നുള്ള സെൽഫികളും മത്സരത്തിനായി അയക്കാം. ഫോട്ടോയുടെ ക്യാപ്ഷനിൽ പദ്ധതിയുടെ പേര് രേഖപ്പെടുത്തണം.അയയ്ക്കുന്ന ആളുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ സഹിതം സെൽഫികൾ diomlpm2@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. രണ്ടു മത്സരങ്ങളുടെയും അവസാന തീയതി മെയ്‌ ആറ് ആണ്. ഒരാൾക്ക് മൂന്ന് റീൽസും, മൂന്ന് സെൽഫികളും വരെ അയയ്ക്കാം. ഓരോ മത്സരത്തി...
അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ സംഘശക്തി അനിവര്യം: പി.കെ.കുഞ്ഞാലിക്കുട്ടി

അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ സംഘശക്തി അനിവര്യം: പി.കെ.കുഞ്ഞാലിക്കുട്ടി

VENGARA
വേങ്ങര : ന്യൂനപക്ഷ മേഖലയിലും വിശിഷ്യാ വിദ്യാഭ്യാസ മേഖലയിലും നിശേധിക്കപ്പെടുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ സംഘശക്തി അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ കേരള അറബിക് ടീച്ചേഴ്സ് ഫെഡഷേൻ സംഘടിപ്പിച്ച ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. കേരളത്തിലെ അവകാശ നീതി നിശേധങ്ങൾക്കെതിരെ ഇന്നലെകളിൽ കെ.എ.ടി.എഫ് നടത്തിയ പോരാട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് എൻ.ടി. ഹമീദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി. മുഹമ്മദ് സജീബ് സി.പി. മുഹമ്മദ് കുട്ടി, നൗഷാദ് മണ്ണിശ്ശേരി,കെ.മുഹമ്മദ് അഷ്റഫ്, ഹുസൈൻ പാറാൽ , സി.എച്ച് ഷംസുദ്ധീൻ, ധർമ്മഗിരി കോളേജ് പ്രിൻസിപ്പാൾ പി. അബ്ദുൽ ഗഫൂർ, ധർമഗിരി കോളേജ് മാനേജർ കെ.മൊയ്തീൻ , പൂവല്ലൂർ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ കുഞ്ഞി മൊയ്തീൻ,...
ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി.

ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി.

VENGARA
ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് പറപ്പൂർ രണ്ടാം വാർഡ് മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി. ചടങ്ങ് മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡൻ്റ് എ.കെ സിദ്ദീഖ് അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ചേക്കാലി മാട് മസ്ജിദ് ഇമാം ഇ.കെ ഖാലിദ് ഫൈസി ഹജ്ജ് സന്ദേശം നൽകി. ടി.പി മൊയ്തീൻ കുട്ടി, ഇ.കെ റസ്സൽ ടി.പി ഹനീഫ, എ.കെ മുസ്തഫ. കെ.സെയ്തലവി ഹാജി, കെ.കെ ശരീഫ് തങ്ങൾ, കൊമ്പൻ കുഞ്ഞിമുഹമ്മദ്, എ.കെ സക്കീർ,കൊമ്പൻ അസീസ് എന്നിവർ പ്രസംഗിച്ചു. ഹജ്ജിന് പോകുന്ന വി.എസ് മുഹമ്മദലി, ടി.വി ബഷീർ, കല്ലൻ മുഹമ്മദ് എന്നിവർ മറുപടി പ്രസംഗം നടത്തി...
സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 106 ഗ്രാം MDMA പിടികൂടി.

സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 106 ഗ്രാം MDMA പിടികൂടി.

MALAPPURAM
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡിലെ സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ എൻ ന്റെ നേത്രത്തിൽ എടപ്പാളിലുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 106 ഗ്രാം MDMA പിടികൂടി. പാലക്കാട്‌ പട്ടാമ്പി പട്ടിത്തറ കുമ്പളത്ത് വളപ്പിൽ വീട്ടിൽ ഷാഫി. കെ നിന്നുമാണ് MDMA പിടികൂടിയത്. ഇയാൾ മലപ്പുറം പാലക്കാട്‌ ജില്ലാ അതിർത്തികളിൽ ചെറുകിട വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങിക്കൊണ്ടു വന്ന് ലോഡ്ജിലെ റൂമിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. ലോഡ്ജിൽ വെച്ചു സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ. എൻ അറസ്റ്റ് ചെയ്തു. NDPS കേസ് എടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ആസിഫ് ഇക്ബാൽ. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്. കെ, മുഹമ്മദ്‌ മുസ്തഫ. എം, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ. കെ. പി, എക്സൈസ് ഡ്രൈവർ മുഹമ്മദ്‌ നിസാർ. M എന്നിവർ ഉണ്ടായിരുന്നു....
നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം: യുവതിക്ക്‌ ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം: യുവതിക്ക്‌ ദാരുണാന്ത്യം

MALAPPURAM
പൊന്നാനി: പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്.തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിൽ  ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ്‌ മരണപ്പെട്ടത്. പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ തവനൂർ പന്തേപാലത്ത് ആണ്‌ അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ തലശ്ശേരി സ്വദേശി ഏലിയന്റവിടെ നിഖിലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാൾ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കികയാണ് അപകടത്തിൽ കാറിലുണ്ടായിരുന്ന ഒന്നരവയസായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivene...
അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു.

അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു.

Accident
കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. ഇന്ന് വൈക്കീട്ട് ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരിയുടെയും മുത്തശ്ശിയുടെയും ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. മുത്തശ്ശിക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. പയ്യന്നൂർ സ്വദേശി ഓടിച്ച കാറാണിത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.

നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.

CRIME NEWS
മലയാള സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശി ശരത് ഗോപാലിനെയാണ് പോലീസ് പിടികൂടിയത്. ഇന്‍ഫോപാര്‍ക്ക് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പറവൂരിലെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോര്‍ഫിങ്ങിന് ഉപയോഗിക്കുന്നത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് നടിമാരാണ് പരാതി നല്‍കിയിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ശേഖരിക്കുന്ന ചിത്രങ്ങളാണ് നഗ്ന വീഡിയോകളും ചിത്രങ്ങളും ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിന് വേണ്ടി മാത്രം മൂന്നിലധികം അക്കൗണ്ടുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രതിക്ക് ഉണ്ടായിരുന്നത്. നിലവില്‍ പ്രതിയെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും ...
ആശ പ്രവർത്തകരുടെ നിരാഹാര സമരം അവസാനിപ്പിച്ചു; ഇനി രാപ്പകൽ സമര യാത്ര.

ആശ പ്രവർത്തകരുടെ നിരാഹാര സമരം അവസാനിപ്പിച്ചു; ഇനി രാപ്പകൽ സമര യാത്ര.

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി രാപ്പകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിരാഹാര സമരം ആരംഭിച്ച് 43 ആം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. വരുന്ന അഞ്ചാം തീയതിയാണ് സമരയാത്ര കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. അതേസമയം ആശാപ്രവർത്തകരുടെ മെയ് ദിന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകല്‍ യാത്രയുടെ ഫ്‌ളാഗ് ഓഫും നടന്നു. രാപ്പകല്‍ യാത്രയുടെ ക്യാപ്റ്റന്‍ എംഎ ബിന്ദുവിന് പ്രമുഖ ഗാന്ധിയന്‍ ഡോ. എംപി മത്തായി പതാക കൈമാറി. മെയ് അഞ്ച് മുതല്‍ 17 വരെയാണ് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകല്‍ സമര യാത്ര. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു.

ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു.

VENGARA
പറപ്പൂര്‍: മംഗ്ലൂരു ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊല ചെയ്ത പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിയമ പോരാട്ടതിന് എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പു നല്‍കി. ജില്ലാ സെക്രട്ടറി ഷാക്കിര്‍ മോങ്ങം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വി ടി എസ് ഉമര്‍ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൊളക്കാട്ടില്‍ നജീബ്, പി കെ അബ്ദുല്‍ ജലീല്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഭീകരതയും തീവ്രവാദവും ഇസ്ലാമിന് അന്യം:ഡോക്ടർ ഹുസൈൻ മടവൂർ

ഭീകരതയും തീവ്രവാദവും ഇസ്ലാമിന് അന്യം:ഡോക്ടർ ഹുസൈൻ മടവൂർ

VENGARA
വേങ്ങര :ഭീകരതയും തീവ്രവാദവും ഇസ്ലാമിന് എതിരെ ആരോപിക്കുന്ന വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഇസ്ലാം സമാധാനത്തോടെ പ്രചരിച്ച മതമാണെന്നും, ഖുർആൻ ലോകത്ത് മാനവികതയുടെ സന്ദേശമാണ് കൈമാറുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു കെ.എൻ.എം.വേങ്ങര മണ്ഡലം കമ്മിറ്റി വലിയോറ കാളികടവ് പി സി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇസ്ലാം വാളുകൊണ്ട് പ്രചരിച്ച മതമാണ് എന്ന് ചിലർ പ്രചരിപ്പിക്കുന്ന കേവലം കുപ്രചരണങ്ങൾ മാത്രമാണെന്നും ആരെയും നിർബന്ധിച്ചു മുസ്ലിം ആക്കുന്ന സമീപനം മതഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ വികെ കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈൻ സന്ദേശം കൈമാറി. പി.കെ.എം. അബ്ദുൽ മജീദ് മദനി,കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ, ജനറൽ സെക...
മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

MALAPPURAM
മലപ്പുറത്ത് മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി മലപ്പുറം എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവും നടത്തിയ പരിശോധനയിൽ 5.49 ഗ്രാം മെത്താംഫിറ്റമിനും 12 ഗ്രാമിലധികം കഞ്ചാവുമായി കൊണ്ടോട്ടി സ്വദേശി ഷിബിൻ (39) ആണ് പിടിയിലായത്. മലപ്പുറം എക്സൈസ് സ്‌പെഷ്യല്‍ സ്ക്വാഡിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുല്‍ വഹാബ് എൻ, ആസിഫ് ഇഖ്ബാല്‍ കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ അലക്സ് എ, വിനീത് കെ, സബീർ കെ, മുഹമ്മദ് മുസ്തഫ എം, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ധന്യ കെ പി, മലപ്പുറം എക്സൈസ് ഡിവിഷൻ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) മുഹമ്മദാലി കെ, സിവില്‍ എക്സൈസ് ഓഫീസർ ഷംസുദ്ദീൻ കെ എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയി...

MTN NEWS CHANNEL