Saturday, April 18News That Matters
Shadow

Month: April 2025

കോട്ടയത്ത് അരുംകൊല: വ്യവസായിയും ഭാര്യയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയത്ത് അരുംകൊല: വ്യവസായിയും ഭാര്യയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

CRIME NEWS
കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മുഖം വികൃതമാക്കിയും, നഗ്നരാക്കിയും ആണ് കൃത്യം നടത്തിയിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു അമ്മിക്കല്ലും കൊടാലിയും കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ മോഷണ സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൊലപാതകം വൈരാ​ഗ്യത്തെ തുടർന്നുണ്ടായതാണെന്നാണ് സൂചന. മുന്‍പ് വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാനക്കാരനായ ജോലിക്കാരനെതിര...
സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ‘കയ്യൊപ്പ്’ രണ്ടാം ഘട്ടം സംഘടിപ്പിച്ചു

സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ‘കയ്യൊപ്പ്’ രണ്ടാം ഘട്ടം സംഘടിപ്പിച്ചു

VENGARA
പെരുവള്ളൂർ : ബി എച്ച് എം ഐ ടി ഇ, യിലെ ഡി എല്‍ എഡ് 2024-26 ബാച്ചിന്റെ സഹവാസ ക്യാമ്പ് 'കയ്യൊപ്പ്'രണ്ടാം ഘട്ടം ഉദ്ഘാടനം ഒളകര ഗവര്‍മെന്റ് എല്‍ പി സ്‌കൂളില്‍ വെച്ച് രാജ്യസഭാ എം പി പി. പി സുനീര്‍ നിവ്വഹിച്ചു. പ്രിന്‍സിപ്പല്‍ കെ സി സിന്ധു അധ്യക്ഷയായ പരിപാടിയില്‍ അധ്യാപകനായ ടി പ്രശോഭ് സ്വാഗതവും മാനേജര്‍ ടി കെ റിയാസ് മാസ്റ്റര്‍, ഹെഡ് മാസ്റ്റര്‍ ശശികുമാര്‍, പി ടി എ പ്രതിനിധി കുഞ്ഞുമൊയ്തീന്‍ മാസ്റ്റര്‍ , അധ്യാപികമാരായ കെ എന്‍ ബിന്ദു, കെ പി ഹസലീന, കോളേജ് ചെയര്‍മാന്‍ പ്രിത്വി രാജ് എന്നിവര്‍ സംസാരിച്ചു. അധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധി മുഹമ്മദ് ഫവാസ് നന്ദി പറഞ്ഞു കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
15കാരനെ ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

MALAPPURAM
തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 2021 മുതല്‍ ഇതുവരെ കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുരത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പീഡനം തുടരുകയായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ 3 വയസ്സുകാരി മരിച്ചു.

മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ 3 വയസ്സുകാരി മരിച്ചു.

LOCAL NEWS, THRISSUR
തൃശൂര്‍ : ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ മൂന്നു വയസ്സുകാരി മരിച്ചു. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് സംശയം. ശനിയാഴ്ച വിദേശത്തു നിന്ന് എത്തിയ ഹെന്‍ട്രിയെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബം നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി കുത്തിവെയ്‌പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടര്‍ന്നും ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാ...
മബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അപഹാസ്യം: തിയ്യ മഹാസഭ

മബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അപഹാസ്യം: തിയ്യ മഹാസഭ

MALAPPURAM
മലപ്പുറം; മലബാരിലെ തിയ്യരെ ഈഴവരാക്കി ചിത്രീകരിക്കാന്‍ വെള്ളാപ്പള്ളി നടത്തുന്ന ശ്രമം അപഹാസ്യമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം പറഞ്ഞു. തിയ്യ മഹാസഭ നിലമ്പൂര്‍ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള ശ്രമം നടക്കില്ല. തിയ്യരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഇനി അനുവദിക്കില്ലെന്നും ഇതു വരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട തിയ്യര്‍ ബോധവല്‍ക്കരണത്തിലൂടെ എസ് എന്‍ ഡി പി വിട്ട് തിയ്യ മഹാസഭയില്‍ കൂട്ടമായി അണിചേരുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തിയ്യര്‍ ഈഴവന്റെ ഉപജാതി അല്ല. തിയ്യര്‍ പ്രത്യേക സമുദായമാണ്. ആചാര അനുഷ്ഠാനങ്ങള്‍, സംസ്‌കൃതം, വൈദ്യം, കളരി, പൂരക്കളി, തുടങ്ങിയ നിരവധി പൈതൃകം കാത്ത് സൂക്ഷിക്കുന്ന സമുദായമാണ് തിയ്യര്‍ എന്നും ഗണേഷ് അരമങ്ങാനം കൂട്ടിച്ചേര്‍ത്തു.മേഖല പ്രസിഡണ്ട് അനീഷ് പെരിഛാത്ര അദ്ധ്യക്ഷത വഹിച്ചു. സ...
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

INTERNATIONAL
ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പ...
തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ.

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ.

TIRURANGADI
തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചു; 10-ാം ക്‌ളാസുകാരിക്ക് നേരെ ഭീഷണി; അറസ്റ്റ്

പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചു; 10-ാം ക്‌ളാസുകാരിക്ക് നേരെ ഭീഷണി; അറസ്റ്റ്

LOCAL NEWS
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് ഭീഷണി. പ്രണയാഭ്യർത്ഥന നടത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിൻ്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ് കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടു

കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടു

MARANAM
മലപ്പുറം: കാർപെൻഡറി വർക്കിനിടയിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കുപറ്റിയ വെസ്റ്റ് കോഡൂർ വാരാപ്പിൽ സ്വദേശി കാളങ്ങാടൻ രാഘവൻ 59 വയസ്സ് അന്തരിച്ചു. മൗലാന ഹോസ്പിറ്റലിൽ രാത്രി 10 30 ന് ആയിരുന്നു അന്ത്യം. ഭാര്യ പ്രിയ, മക്കൾ അമൃത ആര്യ അരുൺപോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടുമണിക്ക് ഐവർമഠത്തിലേക്ക് കൊണ്ടുപോകും. സംസ്കാരം ഐവർമഠത്തിൽ കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചിക്കന്‍ വ്യാപാരി സമിതി പ്രതിഷേധ യോഗം നടത്തി.

കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചിക്കന്‍ വ്യാപാരി സമിതി പ്രതിഷേധ യോഗം നടത്തി.

VENGARA
വേങ്ങര കൂരിയാട് മാര്‍ക്കറ്റില്‍ പി പി ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള പോപ്പുലര്‍ ചിക്കന്‍ സ്റ്റാള്‍ തല്ലി തകര്‍ക്കുകയും കടയുടമയെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചിക്കന്‍ വ്യാപാരി സമിതി വേങ്ങരയില്‍ പ്രതിഷേധ യോഗം നടത്തി. ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും യോഗം മുന്നറീപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ആര്‍ വി അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജീബ് കാളിപ്പാടന്‍,കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി അംഗം പി നാരായണന്‍, ഏരിയാ പ്രസ്ഡന്റ അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് തെയ്യമ്പാട്ടില്‍, അമീര്‍ കാടാമ്പുഴ ,നൗഷാദ് കുന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. കട തകര്‍ത്ത സംഭവത്തില്‍ കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി വേങ്ങര ഏരിയാ കമ്മറ്റിയും ആവശ്യപ്പെട്ടു. ...
മുജാഹിദ് വേങ്ങര മണ്ഡലം സമ്മേളനം പ്രചരണ പോസ്റ്ററുകൾ പ്രകാശനം ചെയ്തു

മുജാഹിദ് വേങ്ങര മണ്ഡലം സമ്മേളനം പ്രചരണ പോസ്റ്ററുകൾ പ്രകാശനം ചെയ്തു

VENGARA
വേങ്ങര: "നവോത്ഥാനത്തിന്റെ പ്രവാചക മാതൃക" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന KNMവേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഈമാസം ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ വിപുലമായ രീതിയിൽ വലിയോറ മുതലമാട് PCM ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ മനാറുൽ ഹുദാഅറബി കോളേജിൽ ചേർന്ന സ്വാഗതസംഘം ഭാരവാഹികളുടെയോഗം തീരുമാനിച്ചു. സമ്മേളന പ്രചരണാർത്ഥം തയ്യാറാക്കിയ പുതിയ പോസ്റ്ററുകൾ യോഗത്തിൽ വെച്ച് പ്രകാശനം ചെയ്തു. രാവിലെ 8 30ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. രാവിലെ 9 മണി മുതൽ 10 മണി വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ ഭാരവാഹികളും സാമൂഹിക രാഷ്ട്രീയ നേതാക്കളും ഉദ്ഘാടന സെക്ഷനിൽ പങ്കെടുക്കും. തുടർന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന പഠന ക്ലാസിൽ തൗഹീദ് മനുഷ്യകത്തിന്റെ രക്ഷാ കവചം എന്ന വിഷയത്തിൽ മുഹമ്മദ് സലീം സുല്ലമി...
കാപ്പ ചുമത്തി നാടുകടത്തിയയാൾ നിയമം ലംഘിച്ച് വീട്ടിലെത്തി, പൊലീസ് പിടിയിലുമായി

കാപ്പ ചുമത്തി നാടുകടത്തിയയാൾ നിയമം ലംഘിച്ച് വീട്ടിലെത്തി, പൊലീസ് പിടിയിലുമായി

MALAPPURAM
കുണ്ടോട്ടി: കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത്‌ നാടുകടത്തിയയാൾ നിയമം ലംഘിച്ച് വീട്ടിലെത്തിയതിന് വീണ്ടും അറസ്റ്റിൽ.പുളിക്കല്‍ പെരിയമ്ബലം മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് പാലക്കുളങ്ങര ഹരീഷ് ചീരക്കോട് (അനില്‍ -48) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഇയാള്‍ വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എസ്.ഐ വി. ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പിടികൂടുകയായിരുന്നു.നാട്ടിലെ റേഷന്‍ കടയില്‍ നിന്ന് ഉടമയെ ഭീഷണിപ്പെടുത്തി സാധനങ്ങള്‍ തട്ടിയെടുത്ത കേസിലും നേരത്തെ മറ്റൊരു കേസില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഹരീഷ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയുടെ ഉത്തരവനുസരിച്ച്‌ പ്രതിയെ ജില്ലയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കാപ്പ ചുമത്തി നാടുകടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍...
വേങ്ങരയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച MDMAയും കഞ്ചാവുമായി അഞ്ചുപേര്‍ പൊലീസിന്റെ പിടിയിലായി.

വേങ്ങരയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച MDMAയും കഞ്ചാവുമായി അഞ്ചുപേര്‍ പൊലീസിന്റെ പിടിയിലായി.

VENGARA
വേങ്ങരയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേര്‍ പൊലീസിന്റെ പിടിയിലായി. വേങ്ങര സ്വദേശി മുഹമ്മദ് ഷരീഫ്, ഊരകം സ്വദേശി പ്രമോദ് യു ടി, വലിയോറ സ്വദേശി അഫ്സൽ, മറ്റത്തൂര്‍ കൈപ്പറ്റ സ്വദേശി റഷീദ്, കണ്ണമംഗലം സ്വദേശി അജിത്ത്  എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി അതീവ രഹസ്യമായാണ് ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സിപിഐ കണ്ണമംഗലം ലോക്കല്‍ സമ്മേളനം ചേറൂരില്‍ സംഘടിപ്പിച്ചു

സിപിഐ കണ്ണമംഗലം ലോക്കല്‍ സമ്മേളനം ചേറൂരില്‍ സംഘടിപ്പിച്ചു

VENGARA
വഖഫ് നിയമ ഭേദഗതി ബില്‍ വിഷയത്തില്‍ മുസ്ലിംലീഗും ജമാഅത്ത് ഇസ്ലാമിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് വഖഫ് സംരക്ഷകരെന്ന വ്യാജേന വഖഫ് കേസുകളിലെ പ്രതി ഭാഗത്ത് ഇവര്‍ നില്‍ക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാനാകുന്നത്, വഖഫ് ഭൂമികള്‍ വഖഫ് ട്രൈബ്യൂണലിന് വിട്ടുകൊടുക്കാതെ ഇവരുടെ ട്രസ്റ്റുകള്‍ കൈവശം വെച്ച് വരികയുമാണെന്നും CPI ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: ഷഫീര്‍ കിഴിശ്ശേരി അഭിപ്രായപെട്ടു സിപിഐ കണ്ണമംഗലം ലോക്കല്‍ സമ്മേളന ഭാഗമായ് ചേറൂരില്‍ സ: K മുഹമ്മദ് നഗറില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. CM ബാബു അധ്യക്ഷനായി മണ്ഡലം സെക്രട്ടറി കെ നെയിം, ഇ ഹരിദാസന്‍, ബാബു ഗാന്ധികുന്ന് എന്നിവര്‍ സംസാരിച്ചു ടിപി സനു സ്വാഗതവും ഡി കെ മണികണ്ഠന്‍ നന്ദിയും പറഞ്ഞു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയ...
കൊണ്ടോട്ടി സ്വദേശിനി മദീനയില്‍ മരണപ്പെട്ടു

കൊണ്ടോട്ടി സ്വദേശിനി മദീനയില്‍ മരണപ്പെട്ടു

GULF NEWS
മദീന: കൊണ്ടോട്ടി സ്വദേശിനി മദീനയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉംറ വിസയിലെത്തിയ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശിനി ഖദീജ (72) ആണ് മരിച്ചത്. ഉംറ തീർത്ഥാടനത്തിന് മകൻ റഫീഖിനൊപ്പം മക്കയില്‍ എത്തി ഉംറ നിർവഹിച്ച ശേഷം മദീനയില്‍ മസ്ജിദുന്നബവി സന്ദർശിക്കാനെത്തിയതായിരുന്നു. താമസ സ്ഥലത്ത് വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ മരിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. 9 വയസായിരുന്നു. കളി കഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

CRIME NEWS
കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്. 20 വയസായിരുന്നു. ഇന്ന് പുലർച്ചെയാണ് വീട്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി ഗവണ്‍മെൻ്റ് കോളേജില്‍ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിയായിരുന്നു മെഹറുബ. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056). വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൂടുതൽ ലാഭം നൽകാമെന്ന് വാഗ്ദാനം, 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൂടുതൽ ലാഭം നൽകാമെന്ന് വാഗ്ദാനം, 46 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ERANANKULAM, LOCAL NEWS
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീദേവ് (35), കോസ്റ്റ്യൂമര്‍ മുഹമ്മദ് റാഫി (37) എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിരയായത്. ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി യുവാവിന്റെ ഫോണിലേക്ക് പ്രതികള്‍ വാട്ട്‌സ്ആപ്പിലുടെ ലിങ്ക് അയച്ച്‌കൊടുക്കുകയായിരുന്നു. ഇങ്ങനെ പലതവണകളായി 46 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പ്രതികളുടെ മൊബെല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീദേവും മുഹമ്മദ് റാഫിയും അറസ്റ്റ...
ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍.

ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍.

MALAPPURAM
കേരളം അടക്കം 17 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയില്‍ പിടിയില്‍. കൊല്ലം പെരിനാട് ഞാറക്കല്‍ അലീന മൻസില്‍ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പൊന്നാനിയിലെ ഒരു ലോഡ്ജില്‍ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്തിന്‍റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്. പൊലീസ് പരിശോധനയില്‍ വിവിധ വ്യക്തികളുടെ പേരിലുള്ള 26 ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാർഡുകളും മൊബൈല്‍ ഫോണുകളും സിമ്മും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു.പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിർദേശ പ്രകാരം സൈബർ പൊലീസിന് കൈമാറി. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews...
നമ്പൻ ക്കുന്നത്ത് കമ്മിണി ബാപ്പു മരണപ്പെട്ടു

നമ്പൻ ക്കുന്നത്ത് കമ്മിണി ബാപ്പു മരണപ്പെട്ടു

MARANAM
കണ്ണമംഗലം: ചേറൂർ കാപ്പിൽ സ്വദേശി നമ്പൻക്കുന്നത്ത് കമ്മിണി എന്ന കമ്മിണി ബാപ്പു (79) മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം നാളെ (19/04/2025 ന് ശനി) രാവിലെ 8 മണിക്ക് ചേറൂർ കാപ്പിൽ ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL