Saturday, April 18News That Matters
Shadow

Month: March 2025

ബൈക്ക് കിണറ്റിൽ വീണു; 2 പേർക്ക് ദാരുണാന്ത്യം

ബൈക്ക് കിണറ്റിൽ വീണു; 2 പേർക്ക് ദാരുണാന്ത്യം

KOTTAKKAL
കോട്ടക്കൽ മാറാക്കര പഞ്ചായത്തിലെ ആമ്പാറയിൽ ബൈക്ക് സമീപത്തെ കിണറ്റിലേക്ക് വീണു യാത്രക്കാരായ 2 പേർക്ക് ദാരുണാന്ത്യം. കുന്നത്തു പടിയൻ ഹുസൈൻ 65 വയസ്സ് മകൻ ഹാരിസ് ബാബു 30 വയസ്സ് എന്നിവരാണ് മരണപ്പെട്ടത്. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയിൽ ആയിരുന്നു അപകടം. മൃതദേഹം അൽമാസ് ഹോസ്പിറ്റലിലുമാണുള്ളത്....
പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു

പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു

MARANAM
ഊക്കത്ത് മഹല്ല് സ്വദേശി പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം വൈകുന്നേരം 5 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ നടക്കും.
വേങ്ങര മണ്ഡലം ഈദ് ഗാഹ് സംഗമം നടത്തി.

വേങ്ങര മണ്ഡലം ഈദ് ഗാഹ് സംഗമം നടത്തി.

VENGARA
വേങ്ങര മണ്ഡലം ഈദ് ഗാഹ് കമ്മറ്റിക്ക് കീഴിൽ PP HALL കോമ്പൗണ്ടിൽ വിപുലമായ രീതിയിൽ ഈദ് സംഗമം നടത്തി. കോമ്പൗണ്ട് നിറഞ്ഞ വിശ്വാസികൾക്ക് നമസ്കാരത്തിന് ബഹുമാന്യനായ ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി നേതൃത്വം നൽകി. ലഹരിയിൽ നിന്ന് മുക്തമായ ഒരു സമൂഹം വളർന്നു വരേണ്ടത്തിന്റെയും, റമദാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യം നിലനിർത്തേണ്ടതിന്റെയും ആവശ്യകത ഖുതുബയിൽ സൂചിപ്പിച്ചു. ലോകത്ത് വേദനിക്കുന്ന സഹോദരങ്ങൾക്ക് ക്ഷമയും സൗഖ്യവും കിട്ടുവാൻ പ്രത്യേക പ്രാർത്ഥനയും നടത്തി. സംഗമത്തിനുശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു, പരസ്പരം സ്നേഹം പങ്കുവെച്ച് നിറഞ്ഞ മനസ്സുമായി ഈദ് ഗാഹിൽ നിന്ന് പിരിഞ്ഞു പോയി....
ചെറിയ പെരുന്നാൾ ആശംസകൾ

ചെറിയ പെരുന്നാൾ ആശംസകൾ

LOCAL NEWS
സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ. കേരളത്തില്‍ ഇസ്ലാമത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. ഇത്തവണ നോമ്പ് 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തിൽ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ഓരോ വിശ്വാസിയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഏവർക്കും MTN ന്യൂസ്‌ ചാനലിന്റെ ഈദ് ആശംസകൾ...
മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

MALAPPURAM
മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണമ്ബാറ സ്വദേശി അന്‍വര്‍ അറസ്റ്റിലായത്. കൈാലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി അന്‍വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. റജിലയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് റജിലയുടെ ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ചയാണ് റജിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്...
ഗൾഫ് എയർ വിമാനം ജിദ്ദ കാലിക്കറ്റ് സർവീസ് പുനരാരംഭിക്കണം: ജിദ്ദ KMCC നിവേദനം നൽകി.

ഗൾഫ് എയർ വിമാനം ജിദ്ദ കാലിക്കറ്റ് സർവീസ് പുനരാരംഭിക്കണം: ജിദ്ദ KMCC നിവേദനം നൽകി.

MALAPPURAM
മലപ്പുറം: ഗൾഫ് എയർ വിമാനം ജിദ്ദ. കാലിക്കറ്റ്. സർവീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മലപ്പുറം ലോകസഭ അംഗം ഇ ടി മുഹമ്മദ് ബഷീറിന് നിവേദനം നൽകി. സാധാരണക്കാരായ പ്രവാസികൾ സഞ്ചരിക്കുന്ന വളരെ പ്രവാസികൾക്ക് ഗുണകരം ആയട്ടുള്ള സർവീസ് നടത്തുന്ന കമ്പനിയാണ് ഗൾഫ് എയർ. മെച്ചപ്പെട്ട സർവീസുകൊണ്ടും ടിക്കറ്റ് ചാർജിലെ ഇളവ് കൊണ്ടും സാധാരണക്കാരായ പ്രവാസികൾ ആശ്രയിക്കുന്ന കമ്പനിയാണ് ഗൾഫ് എയർ ഇത് നിർത്തലാക്കുന്നതോടുകൂടി ടിക്കറ്റ് നിരക്ക് വൻതോതിൽ വർദ്ധിക്കുകയും പ്രവാസികളുടെ യാത്രാ പ്രശ്നം ഗുരുതരം ആകുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്. കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുന്നതിന് പാർലമെൻൽ അവതരിപ്പിക്കുമെന്നും വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും ഇടി മുഹമ്മദ് ബഷീർ എം പി കെഎംസിസി നേതാക...
മലപ്പുറം പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി.

മലപ്പുറം പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി.

MALAPPURAM
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി. മലപ്പുറത്തു നടന്ന പരിപാടി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലിലുല്‍ ബുഖാരി തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഇ.എന്‍. മോഹന്‍ദാസ്, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, ബി.ജെ.പി. നേതാവ് രവി തേലത്ത്, എം.എല്‍.എ മാരായ പി ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി വി ഇബ്രഹീം, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, കേരളാ പത്ര്വപവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി...
വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി പാമ്പുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയിൽ.

വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി പാമ്പുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയിൽ.

LOCAL NEWS
മലപ്പുറം: വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി വഴിക്കടവ് സ്വദേശിയായ മുൻ പാമ്പുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്‌മാനാണ് (42) അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ പാക്കറ്റുകളിലാക്കി വിൽപനക്ക് തയാറാക്കുന്നതിനിടെയാണ് ഇയാളുടെ വീട്ടിൽ നിന്ന് എട്ടു കിലോ മാനിറച്ചി പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. ഇറച്ചി മറ്റൊരാളിൽനിന്ന് വാങ്ങിയതാണെന്നാണ് മുജീബിന്റെ മൊഴി. ഫ്ളയിംഗ് സ്ക്വാഡ് കോഴിക്കോട് ഡി. എഫ്. ഒക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. മുജീബ് റഹ്‌മാൻ മ്പ് വനംവകുപ്പിന്റെ പാമ്പുപിടുത്തക്കാരനായിരുന്നു. പിടിക്കുന്ന പാമ്പുകളെ ദിവസങ്ങളോളം വീട്ടിൽ സൂക്ഷിക്കുകയും അപകടകരമായ രീതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തതിനാൽ ഇയാളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. നിലമ്പൂർ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി. ബിജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. വിനോദ...
ലഹരിയെ പ്രതിരോധിക്കാൻ പൊതുസമൂഹം ഒരുമിക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

ലഹരിയെ പ്രതിരോധിക്കാൻ പൊതുസമൂഹം ഒരുമിക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

MALAPPURAM
നാടിന്റെ നട്ടെല്ലായ യുവസമൂഹത്തെ തളർത്താനാണ് ലഹരിമരുന്നു ലോബി ശ്രമിക്കുന്നതെന്നും എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ ഈ തിന്മയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ എന്റെ ഗോൾ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ 'ലഹരിക്കെതിരെ എന്റെ ഗോൾ' പരിപാടി സംഘടിപ്പിക്കും. വിവിധ കായിക ഇനങ്ങളിൽ സമ്മർ ക്യാംപ് നടത്തും. ജീവിതത്തിൽ നമ്മൾ ഒരു സുഹൃത്തിനെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക, സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്നതാവണം ഈ ഗോളിലൂടെ നാം ഓരോരുത്തരും ലക്ഷ്യം വെയ്ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവിരുദ്ധ ക്...
സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് ജേഴ്‌സി ലോഞ്ചിങ് സംഘടിപ്പിച്ചു

സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് ജേഴ്‌സി ലോഞ്ചിങ് സംഘടിപ്പിച്ചു

VENGARA
കൂരിയാട് നടക്കാൻ പോകുന്ന ഓൾ കേരള സെവെൻസ് ഫുട്ബോൾ MEGA SOCCER CUP-2k25 ന്റെ ഭാഗമായി സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് കുറ്റൂർ, മാടംചിന ടീം ജേഴ്‌സി ലോഞ്ചിങ് -മുൻ ഇന്ത്യൻ ഫുട്ബോൾ താരവും, മലപ്പുറത്തിന്റെ യഷസ്സ് വാനോളം ഉയർത്തി കൊണ്ട് കേരളത്തിന്റെ സ്വകാര്യ അഹങ്കാരവുമായി മാറിയ അനസ് എടത്തൊടിക നിർവഹിച്ചു. ചടങ്ങിൽ സിറ്റി ക്ലബ് ഉപദേശക സമിതി അംഗങ്ങളായ അബ്ദു പാറമ്മൽ, ജാഫർ ചെമ്പൻ, മുനീർ കെപിസി ,ഇക്ബാൽ ചോലക്കൻ ,ജലീൽ ചോലക്കൻ എന്നിവരും ക്ലബ് ഭാരവാഹികളായ നിസാർ കാരാടൻ, ആരിഫ് ചെമ്പൻ, റഷീദ് ആലുങ്ങൽ, മുഹമ്മദ് സുഫൈൽ എന്നിവർ പങ്കെടുത്തു...
ശിവസേന മലപ്പുറം ജില്ലാ സമിതി രൂപീകരിച്ചു

ശിവസേന മലപ്പുറം ജില്ലാ സമിതി രൂപീകരിച്ചു

MALAPPURAM
മലപ്പുറം; ശിവസേന (യു ബി ടി) ജില്ലാ സമിതി രൂപീകരിച്ചു. യോഗം ശിവസേന രാജ്യ പ്രമുഖ് സജി തിരുത്തിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ടി എം കേശവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പെരിങ്ങമല സജി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഉപരാജ്യ പ്രമുഖ് അജയന്‍ കെ ചപ്പാത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിബു ചെമ്മലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി എം കേശവന്‍ (പ്രസിഡന്റ്), കെ ഹരികുമാര്‍ (വൈസ് പ്രസിഡന്റ്), കെ എം രഘു (സെക്രട്ടറി), സി പ്രകാശ് (ജോയിന്റ് സെക്രട്ടറി), ദണ്ഡപാണി നിലമ്പൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു....
“തദ്കിറ 2025” റംസാൻ റിലീഫിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു.

“തദ്കിറ 2025” റംസാൻ റിലീഫിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു.

VENGARA
ദുബായ് കെഎംസിസി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റിയുടെ "തദ്കിറ 2025" റംസാൻ റിലീഫിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി. കെ. അസ്ലു സാഹിബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനവും, ഒപ്പം, ഒതുക്കുങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹ്മ ചാരിറ്റബിൾ സൊസൈറ്റിക്കും പഞ്ചായത്ത് msf കമ്മിറ്റിക്കുമുള്ള ധനസഹായങ്ങളുടെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. കമ്മിറ്റി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ചോലക്കൽ സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി വേങ്ങര മണ്ഡലം ട്രഷറർ അടാട്ടിൽ കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ വി. എഫ്. ശിഹാബ് മാസ്റ്റർ, ടി. സി. കുഞ്ഞാലൻ, ഉമ്മർ ഖാൻ സി, ഗ്ലോബൽ കെഎംസിസി പ്രസിഡൻ്റ് മജീദ് കോട്ടീരി, ഗ്ലോബൽ കെഎംസിസി ജനറൽ കോഡിനേറ്റർ പി. എം. ബഷീർ ...
തിരൂരില്‍ വൻ MDMA വേട്ട; മൂന്ന് പേർ അറസ്റ്റില്‍

തിരൂരില്‍ വൻ MDMA വേട്ട; മൂന്ന് പേർ അറസ്റ്റില്‍

MALAPPURAM
തിരൂരില്‍ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ (37), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ (33) എന്നിവർ ആണ് പിടിയിലായത്. തിരൂരില്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാണ്. വില്‍പ്പനയ്ക്കായിട്ടാണ് പ്രതികള്‍ വന്‍ തോതില്‍ എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രധാനമിക നിഗമനം....
ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട്: ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ....
ലഹരിക്കെതിരെ ഒരു തിരിവെട്ടവുമായി എന്‍ ടി യു

ലഹരിക്കെതിരെ ഒരു തിരിവെട്ടവുമായി എന്‍ ടി യു

MALAPPURAM
മലപ്പുറം: ലഹരി പടര്‍ത്തുന്ന അന്ധകാരത്തിന് നേരേ ചിരാതുകള്‍ തെളിയിച്ച്‌കൊണ്ട് അധ്യാപകര്‍. എന്‍ ടി യു ജില്ലാ കമ്മറ്റിയാണ് സമൂഹത്തിലെ ലഹരി വ്യാപനത്തിനെതിരെ ചിരാതുകള്‍ കത്തിച്ച് കൊണ്ട് 'ലഹരിക്കെതിരെ ഒരു തിരി'എന്ന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറത്ത് നടന്ന പരിപാടി എക്‌സൈസ് ഡെപ്യൂട്ടി എകമ്മീഷണര്‍ പി.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.സുധീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി എന്‍ സത്യഭാമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.വി.ഹരീഷ്, തൃശൂര്‍ മേഖലാ സെക്രട്ടറി പി.ടി.പ്രദീപ്, സംസ്ഥാന സമിതി അംഗങ്ങളായ കെ. സോമരാജ് , എന്‍. ജയശ്രീ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. സുരേഷ് സ്വാഗതവും ട്രഷറര്‍ എം. നിശാന്ത് നന്ദിയും പറഞ്ഞു....
വീട്ടിലെ ബാത്ത് റൂമിലെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരണപ്പെട്ടു

വീട്ടിലെ ബാത്ത് റൂമിലെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരണപ്പെട്ടു

LOCAL NEWS, PALAKKAD
പട്ടാമ്പി: ഞാങ്ങാട്ടിരി വി ഐ പി സ്ട്രീറ്റ്ൽ താമസിക്കുന്ന പിണ്ണാക്കും പറമ്പിൽ റിയാസ്ന്റെ മകൻ ജാസിം റിയാസ് ഷോക്കേറ്റ് മരണപ്പെട്ടു.  ഉമ്മയോടൊപ്പം പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു താമസം. വീട്ടിലെ ബാത്ത് റൂമിലെ ഇലക്ട്രിക് ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് വണ്ടിയംകുളം പി കെ ദാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  റിയാസ് ഷാഹിദ എന്നിവരുടെ ഏക മകൻ ആണ് ജാസിം. പട്ടാമ്പി ഓങ്ങല്ലൂർ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്....
ഉംറ നിർവഹിച്ച്‌ മടങ്ങവേ ജിദ്ദ  അസുഖബാധിതയായി ചികിത്സയിലായിരുന്ന ഒതുക്കുങ്ങൽ  സ്വദേശിനി മരണപ്പെട്ടു

ഉംറ നിർവഹിച്ച്‌ മടങ്ങവേ ജിദ്ദ അസുഖബാധിതയായി ചികിത്സയിലായിരുന്ന ഒതുക്കുങ്ങൽ സ്വദേശിനി മരണപ്പെട്ടു

GULF NEWS
ഉംറ നിർവഹിച്ച്‌ മടങ്ങവേ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച്‌ അസുഖബാധിതയായി ചികിത്സയിലായിരുന്ന തീർഥാടക മരിച്ചു. ഒതുക്കുങ്ങല്‍ പൊൻമള പള്ളിയാളി സ്വദേശിനി മണ്ണില്‍തൊടി ഖദീജയാണ് ജിദ്ദയില്‍ മരിച്ചത്. ഒരു മാസത്തോളമായി അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം.ഭർത്താവ്: എറമു, മക്കള്‍: സൈനുദ്ദീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുല്‍ സമദ്, സുബൈദ, റംല, ഉമ്മു കുല്‍സു, ശമീമ. മരണാനന്തര കർമങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും കെ.എം.സി.സി ജിദ്ദ വെല്‍ഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്....
ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്.

ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്.

KERALA NEWS
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇനി മേയ് 22ന് പരിഗണിക്കും. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ മാസം 13ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഈ അന്വേഷണ റിപ്പോര്‍ട്ട്...
ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

CRIME NEWS
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയിൽവേ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തിൽ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ...
മഹ്ളറത്തുൽ ബദ്‌രിയ്യയും സമൂഹ ഇഫ്താറും സംഘടിപ്പിച്ചു

മഹ്ളറത്തുൽ ബദ്‌രിയ്യയും സമൂഹ ഇഫ്താറും സംഘടിപ്പിച്ചു

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നുവരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ബദ്ർ അനുസ്മരണവും മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയാറത്തും സമൂഹ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയറത്തിന് ഏ കെ അബ്ദുറഹ്മാൻ സഖാഫി നേതൃത്വം നൽകി. ബദ്ർ അനുസ്മരണ പ്രഭാഷണം കെ പി യൂസുഫ് സഖാഫി കുറ്റാളൂർ നിർവഹിച്ചു. മഹ്ളറത്തുൽ ബദ്‌രിയ്യക്ക് പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി മുസ്തഫ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, സഫുവാൻ സഖാഫി വെള്ളില, റാഷിദ്‌ അഹ്സനി പൊട്ടിക്കല്ല്, എ കെ സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി.കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരും മജ്മഇലെ വിദ്യാർത്ഥികളും ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി....

MTN NEWS CHANNEL