Saturday, April 18News That Matters
Shadow

Month: February 2025

സ്വിഗ്ഗി തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

സ്വിഗ്ഗി തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ. സ്വിഗ്ഗി തൊഴിലാളിയാണ് മരിച്ചത്. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന. കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന പരാതിയും ഉയരുന്നുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു

പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു

KOTTAYAM, LOCAL NEWS
കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജി(27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തിങ്കളാഴ്ച അർദ്ധരാത്രി ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപമായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ കാരിത്താസിലെ തട്ടുകടയിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയിൽ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം എത്തിയെന്നും , പ്രശ്നം ഉണ്ടാക്കിയാൽ അകത്ത് കളയുമെന്നും പ...
സ്ത്രീധനത്തിന്റെ പേരിൽ പീഡനം; മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധനത്തിന്റെ പേരിൽ പീഡനം; മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്തു

MALAPPURAM
മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് അവഹേളിച്ചെന്ന് കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചു. ജോലിയില്ലെന്ന് പറഞ്ഞ് വിഷ്ണുജയെ സമ്മർദത്തിലാക്കിയെന്നും അച്ഛൻ വാസുദേവൻ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ വിഷ്ണുജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 ലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിൽ വിവാഹം നടന്നത്. സംഭവത്തിൽ ഭർത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കുട്ടികളുടെ കൈയ്യെഴുത്ത് മാഗസിനുകൾ പ്രകാശനം ചെയ്തു

കുട്ടികളുടെ കൈയ്യെഴുത്ത് മാഗസിനുകൾ പ്രകാശനം ചെയ്തു

LOCAL NEWS
പാലാണി : എ.എം.എൽപി.എസ് ഇരിങ്ങല്ലൂർ ഈസ്റ്റ് സ്കൂളിൽ ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട കുട്ടികളുടെ കൈയ്യെഴുത്തു മാഗസിനുകൾ നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. അവധിക്കാലം അനുഭവങ്ങളുടെ പൂക്കാലം, കുട്ടിയും കോലും, ഓലക്കിളി, ലോകത്തെ ജയിച്ചവർ, കഥക്കൂട്, ഭൂമിക എന്നീ ആറു മാഗസിനുകളാണ് പ്രകാശനം ചെയ്തത്. കൈയ്യെഴുത്തു മാഗസിനുകൾ പുറത്തിറക്കുന്നത് തനതു പ്രവർത്തനമായി സ്വീകരിച്ച വിദ്യാലയം കഴിഞ്ഞ പഠനോത്സവക്കാലത്ത് ഓരോ കുട്ടിക്കും ഓരോ കൈയ്യെഴുത്ത് പുസ്തകം എന്ന രീതിയിൽ 245 മാഗസിനുകൾ പുറത്തിറക്കിയിരുന്നു. മൂന്ന്, നാല് ക്ലാസുകളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തവണ 6 കൈയ്യെഴുത്ത് മാഗസിനുകൾ കുട്ടികൾ തയ്യാറാക്കിയത്. മലപ്പുറം ജില്ല ഡെപ്യൂട്ടി കളക്ടർ ശ്രീ അൻവർ സാദത്ത് പി, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി സലീമ ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്...
സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച്‌ കുടുംബം

സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച്‌ കുടുംബം

MALAPPURAM
മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്തൃ പീഡനം ആരോപിച്ച്‌ യുവതിയുടെ കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതിനെല്ലാം ഭർത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gma...
റൈൻബോ ഊരകം ജേതാക്കളായി.

റൈൻബോ ഊരകം ജേതാക്കളായി.

VENGARA
വേങ്ങര: എഫ് സി മൂന്നാംപടി സങ്കടിപ്പിച്ച അണ്ടർ 18 ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ റൈൻബോ ഊരകം ജേതാക്കളായി. 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ യുവധാര പൂളാപീസ് നെ പരാജയപ്പെടുത്തിയാണ് റൈൻബോ ഊരകം ജേതാക്കളായത്.
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം തുടങ്ങി

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം തുടങ്ങി

NATIONAL NEWS
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടു

ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടു

GULF NEWS
ജിദ്ദ: മലയാളി പ്രവാസി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീം (53) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം ജിദ്ദയിലെ അൽ സാഫിർ ആശുപത്രിയിൽവച്ച് മരിച്ചു..17 വർഷമായി പ്രവാസിയായിരുന്നു ഇദ്ദേഹം. ജിദ്ദ അമീർ ഫവാസിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: നസീറ എ.പി, മക്കൾ: തൗഫീന, ഇനിയ സന, മുഹമ്മദ് സിബ്ഹത്ത്. മരുമകൾ: ഫാത്തിമ, സുലമ, കരീം, പിതാവ്: അബൂബക്കർ ഹാജി. മാതാവ്: ബീക്കുട്ടി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail...
സോളാര്‍ കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

സോളാര്‍ കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

KOZHIKODE, LOCAL NEWS
സോളാർ കേസില്‍ സരിത നായർ ഉള്‍പ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസില്‍ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ വെറുതെ വിട്ടത്. കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂർ സ്വദേശിയായ വിൻസന്റ് സൈമണ്‍ എന്നയാള്‍ നല്‍കിയ കേസിലാണ് കോടതി വിധി. ടീം സോളാർ കമ്ബനിയുടെ പാലക്കാട്, തൃശൂർ ജില്ലകളുടെ ഡീലർഷിപ് അനുവദിക്കാമെന്നുപറഞ്ഞ് പരാതിക്കാരനില്‍ നിന്ന് പന്ത്രണ്ട് ലക്ഷം കൈവശപ്പെടുത്തിയതിനു ശേഷം ഡീലർഷിപ് അനുവദിക്കാതെയും പണം തിരിച്ചുകൊടുക്കാതെയും പണമില്ലാത്ത അക്കൗണ്ടിലെ ചെക്കുകള്‍ നല്‍കി വിശ്വാസവഞ്ചന ചെയ്തെന്നായിരുന്നു കേസ്. 2014ല്‍ ചാർജ് ചെയ്ത കേസില്‍ പരാതിക്കാരൻ ഭാഗം 32 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. കേസില്‍ 10 വർഷത്തിനു ശേഷമാണ് മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. കെ.കെ....

MTN NEWS CHANNEL