ആരും രാജിവയ്ക്കുന്നില്ല; കെ .സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം ബിജെപി
ഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം. ആരും രാജിവയ്ക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നു. ബിജെപി കേരള രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കാനാണ് വന്നതെന്ന് ജാവഡേക്കർ എക്സിൽ കുറിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോൽവിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിജയസാധ്യത അട്ടിമറിക്കുന്ന രീതിയിൽ ശോഭാ സുരേന്ദ്രൻ പ്രവർത്തിച്ചുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ച...


















