ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 283 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുമായി 283 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഓരോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും നാല് വീതം ലാപ്‌ടോപുകള്‍ നല്‍കിയത്. വിതരണോദ്ഘാടനം വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) ആണ് ജില്ലാ പഞ്ചായത്തിനു വേണ്ടി ലാപ്‌ടോപുകള്‍ സപ്ലൈ ചെയ്തത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ പി.വി മാനാഫ്, പി.കെ.സി അബ്ദുറഹിമാന്‍, ഫൈസല്‍ എടശ്ശേരി, ബഷീര്‍ രണ്ടത്താണി, റൈഹാനത്ത് കുറ...



















