Thursday, September 18News That Matters
Shadow

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ആദർശമാക്കിയ നവ രാഷ്ട്രിയ മുന്നേറ്റമാണ് വെൽഫെയർ പാർട്ടി

വേങ്ങര; മഹാത്മജിയും, എ കെ ജിയും, ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബും ബാഫഖി തങ്ങളും ഉയര്‍ത്തിയ ഇന്നലെകളുടെ മൂല്യാധിഷ്ഠിത രാഷ്ട്രിയം കമ്മൂണിസ്റ്റ് മാര്‍ക്‌സി സ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും വിസ്മരിച്ചുപോയ രാഷ്ട്രിയ പരിസരത്തില്‍ മൂല്യാധിഷ്ഠിത രാഷ്ട്രിയത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മുന്നേറാനും അത് സംസ്ഥാപിക്കാനും രംഗപ്രവേശം ചെയ്ത രാഷ്ട്രിയ പ്രസ്ഥാനമാണ് വെല്‍ഫയര്‍ പാര്‍ട്ടി. അതില്‍ ഒത്ത് തീര്‍പ്പിന് തയ്യാറില്ലാത്ത ജനകീയ ജനാധിപത്യ മുന്നേറ്റമാണത് എന്ന് ഫ്രടട്ടേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ജംഷീല്‍ അബൂബക്കര്‍ പ്രസ്താവിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി വേങ്ങര പഞ്ചായത്ത് പൊതു സമ്മേളനം ഉല്‍ഘാടനം ചെയ്ത് വലിയോറ ചിനക്കലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം ശംസുദ്ധീന്‍ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. ആര്‍എസ്എസ് – ബിജെപി രാഷ്ട്രീയം ഫാഷിസമാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു ഇന്നും കഴിഞ്ഞിട്ടില്ല. അവിടെ രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രു ആര്‍ എസ് ആണെന്ന് ആരെയും ഭയപ്പെടാതെ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായി പ്രഖ്യാപിക്കുന്നു. എന്നും ഷംസുദ്ധീന്‍ ചെറുവാടി പറഞ്ഞു.

Also Read : മൂന്നരവയസുകാരനെ അധ്യാപിക മർദിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്.

വെല്‍ഫയര്‍ പാര്‍ട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡണ്ടായി വീണ്ടും തെരെഞ്ഞെടുക്കപെട്ട ബഷീര്‍ പുല്ലമ്പലവനു ജംഷീല്‍ അബൂബക്കര്‍ പാര്‍ട്ടി പതാക കൈമാറി. മറ്റു ഭാരവാഹികളായ കുട്ടി മോന്‍ സി, അലവി എം പി, ജ്യോതി ബസു, സബ്‌ന ഗഫൂര്‍, സമീറ ഫസല്‍, റഹിം ബാവ എന്നിവരെ ശംസുദ്ധീന്‍ ചെറുവാടി, കെ. എം. എ.ഹമീദ്, അലവി എംകെ, സൈഫുന്നിസ, എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. വേങ്ങര മണ്ഡലം പ്രസിഡണ്ട് കെ എം എ ഹമീദ് മാസ്റ്റര്‍, സ്റ്റേറ്റ് ജനറല്‍ കൗണ്‍സില്‍ അംഗം നാസര്‍ വേങ്ങര, ജില്ലാ കമ്മിറ്റി അംഗം പി പി കുഞ്ഞാലി മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെവി ഹമീദ് മാസ്റ്റര്‍ എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ പുല്ലമ്പലവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുട്ടി മോന്‍ പ്രമേയം അവതരിപ്പിച്ചു. പഞ്ചയാത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് റഹീം ബാവ സ്വാഗതവും റഷീദ് പറങ്ങോടത്ത് നന്ദിയും പറഞ്ഞു. പഞ്ചായത്ത് ട്രഷറര്‍ എം പി അലവി, വൈസ് പ്രസിഡണ്ട് ജ്യോതി ബാസു, വൈസ് പ്രസിഡണ്ട് സബ്‌ന ഗഫൂര്‍ ടിപി എന്നിവര്‍ നേതൃത്വം നല്‍കി. നജ്ജാദ് ഗദ്ദാഫിയുടെ സംഗീത വിരുന്നോടെ സമ്മേളം സമാപിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL