അച്ചനമ്പലം: മാലിന്യ മുക്ത നവകേരളം-സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെയും കിളിനക്കോട് മലബാര്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ അച്ഛനമ്പലം ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ ചടങ്ങ് ഉദ്ഘാടനം ചെയ്തു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തയ്യില്‍ ഹസീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തയ്യില്‍ റഹിയാനത്ത്, വാര്‍ഡ് മെമ്പര്‍ ഹുസൈന്‍ കെ വി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രമീള എം.പി സ്വാഗതം പറഞ്ഞു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക സി കെ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍,കെയര്‍ ടേക്കര്‍, എന്നിവര്‍ നേതൃത്വം നല്‍കി. മലബാര്‍ കോളേജിലെ നാല്‍പതോളം വരുന്ന എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, വ്യാപാരികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സജീവസാന്നിധ്യത്തിലാണ് ടൗണ്‍ വൃത്തിയാക്കിയത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com