
പി എം ശ്രീ പദ്ധതിയുടെ വരും വരായ്മകളെ കുറിച്ച് ആഴത്തിൽ പഠിക്കണമെന്നും . മതേതര വിശ്വാസികളുടെ സംശയങ്ങൾ ദുരീകരിച്ചു കൊണ്ടും മതനൂനപക്ഷങ്ങളുടെആശങ്കകൾ പരിഗണിച്ച് കൊണ്ടു മാവണം അതിനെ സമീപിക്കേണ്ടതെന്നുംKNM വേങ്ങര മണ്ഡലം വിദ്യാഭ്യാസ സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. വിദ്യാർത്ഥി സമ്മേളനം, മദ്രസ അധ്യാപക സംഗമം , പാരന്റിഗ് സെഷൻ, അനുമോദന സദസ്സ് എന്നിങ്ങനെ വിവിധ സെഷനുകളിലായി നടന്ന സമ്മേളനം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ഉദ്ലാടനം ചെയ്തു.KNM മണ്ഡലം പ്രസിഡണ്ട് TK മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ഷബീർ മാസ്റ്റർ, അബ്ദുസലാം അൻസാരി, നിസാറ ജമാൽ എന്നിവർ വിവിധ വിഷയങ്ങളെ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു പി കെ മുഹമ്മദ് നസീം , പി.കെ സി ബീരാൻ കുട്ടി, ഹാറുൻ റഷീദ്, ഇസ്മായിൽ മദനി, മുഹമ്മദ് മാസ്റ്റർ , നബീൽ മാസ്റ്റർ,ഖൈന്നീസ ഒ പി , ഫർഹാൻ എന്നിവർ സംസാരിച്ചു.മത- ഭൗതിക വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പി. കെ മൊയ്തീൻകുട്ടി സ്വാഗതവും മുജീബ് പുല്ലമ്പലവൻ നന്ദിയും പറഞ്ഞു.
