Wednesday, July 15News That Matters
Shadow

വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് പ്രതിഭകളെ ആദരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിലെ കച്ചവടക്കാർ, സ്ഥാപനങ്ങളിലെ ജീവനക്കാർ, ടൗണിലെ ചുമട്ടുതൊഴിലാളികൾ എന്നിവരുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സംഘടന മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ ഹാജി അധ്യക്ഷത വഹിച്ചു. വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസും നിർവ്വഹിച്ചു. വർക്കിങ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി പക്കിയൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഉന്നത വിജയം നേടിയ 15 വിദ്യാർത്ഥികൾക്കുള്ള മൊമെന്റോയും അവരുടെ മാതാപിതാക്കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റുമാരായ എ.കെ. കുഞ്ഞൂട്ടി, ടി.കെ.എം. കുഞ്ഞൂട്ടി, കെ.ആർ. കുഞ്ഞിമുഹമ്മദ്, സെക്രട്ടറിമാരായ വെട്ടിക്കാട്ടിൽ ഇബ്രാഹിം, കെ.പി. റഷീദ്, സെക്രട്ടേറിയറ്റ് അംഗം ഹക്കീം തുപ്പിലിക്കാട്ട്, ബാവ കിഡ്സ്, ലത്തീഫ് ഹാജി കൊട്ടേക്കാട്ട്, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ അനീസ് പനക്കൽ, സഹൽ പി.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ സ്വാഗതവും മൊയ്‌ദീൻ ഹാജി നെല്ലൂരാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL