
ഇരിങ്ങല്ലൂർ: ജൂലൈ 12ന് നടക്കുന്ന ഇരിങ്ങല്ലൂർ മേഖല എം. എസ്. എഫ് – ബാലകേരളം ഏകദിന ക്യാമ്പ് ‘ചുവടുകളു’ടെ ലോഗോ പ്രകാശനം ചെയ്തു. സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സി. കെ. അഹമ്മദ്കുട്ടി മാസ്റ്ററും വാർഡ് മെമ്പർ ജസീറ അനീസും ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.ചടങ്ങിൽ എം. എസ്. എഫ് – ബാലകേരളം ഭാരവാഹികളായ അഭി സിനാൻ കെ, ആഷിക് കെ. കെ, ഷാനിദ് ഇ. കെ, ഹാസിൽ, നിഹിദ വി, ഹനീന വി, ഹിബ ഹനാൻ, ഫാത്തിമ ഹിബ എന്നിവർ പങ്കെടുത്തു.
