Monday, May 25News That Matters
Shadow

യുഡിഎഫ് വിജയം: വേങ്ങരയിൽ ആഹ്ലാദ പ്രകടനവുമായി വെൽഫെയർ പാർട്ടി

വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സിനിമ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ ഇടത് മുന്നണിയുടെ ആർ.എസ്.എസ് ഡീൽ തകർത്തെറിഞ്ഞ കേരള ജനതയെ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു.ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ്, മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ, അഷ്‌റഫ് പാലേരി എന്നിവർ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കുട്ടിമോൻ സി, ബഷീർ പുല്ലമ്പലവൻ, നജീബ് കെ, ഹമീദ് കെ.വി, യൂസുഫ് കുറ്റാളൂർ, ഹനീഫ കെ, മുനീർ എ.പി, അൻവർ സാദത്ത് എം, സിദ്ധീഖ് എ.കെ, വാസു പി, സക്കീന യു, റസിയ ടി, ഷാക്കിറ യു, മുബീന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.**MTN News** – *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL